Month: February 2024
-
India
തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് ഒരുസീറ്റുപോലും ലഭിക്കില്ലെന്ന് ഡി.എം.കെ
ചെന്നൈ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് ഒരുസീറ്റുപോലും ലഭിക്കില്ലെന്ന് ഡി.എം.കെ. തമിഴ്‌നാടിന് ഫണ്ട് നല്‍കാതെ പ്രയാസപ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ വഞ്ചനയ്ക്ക് തമിഴ്നാട്ടിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ ബി.ജെ.പിക്കു മറുപടി നല്‍കുമെന്ന് ഡിഎംകെ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍എസ് ഭാരതി പറഞ്ഞു. വെള്ളപ്പൊക്ക, ദുരിതാശ്വാസമായി ഒരുപൈസ പോലും അനുവദിച്ചിട്ടില്ലെന്ന് തിരുന്നല്‍വേലിയില്‍ ഭാരതി ആരോപിച്ചു. ബി.ജെ.പിക്കെതിരെ മുഖ്യമന്ത്രി എം.കെ സ്റ്റാലിനും രംഗത്തെത്തി. ഹിന്ദുക്കളുടെ യഥാര്‍ഥ ശത്രു ബി.ജെ.പിയാണെന്നും തമിഴ്നാട്ടില്‍ നിന്നു സീറ്റുകള്‍ നേടാമെന്നുള്ളത് അതിമോഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിയുടെ പൊള്ളത്തരങ്ങള്‍ ഡി.എം.കെ തുറന്നുകാട്ടുമെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി, ബി.ജെ.പി സ്വയംരക്ഷിക്കാനും ജനങ്ങളെ കൈയിലെടുക്കാനും മതം ഉപയോഗിക്കുന്നുവെന്നും ആരോപിച്ചു. ‘ബിജെപിയുടെ പരാജയങ്ങളും തമിഴ്വിരുദ്ധ മനോഭാവവും തുറന്നു കാട്ടും. ബി.ജെ.പിക്ക് കൂടുതല്‍ വോട്ടുലഭിക്കുന്നത് ഉത്തരേന്ത്യയില്‍ നിന്നാണ്. എന്നിട്ടും ഹിന്ദി സംസാരിക്കുന്ന അവിടത്തെ ജനങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടായോ? കോവിഡ് വ്യാപനവേളയില്‍ പൊടുന്നനെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയപ്പോള്‍ ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ബസ് സൗകര്യം പോലും നല്‍കിയില്ല. നാടെത്താനായി അവരെ നൂറുകണക്കിന് കിലോമീറ്റര്‍…
Read More » -
Sports
സച്ചിൻ ബേബിക്കും അക്ഷയ് ചന്ദ്രനും സെഞ്ച്വറി;ജലജ് സക്സേനയ്ക്ക് 7 വിക്കറ്റ്, ബംഗാളിനെ വിറപ്പിച്ച് കേരളം
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ബംഗാളിനെ വിറപ്പിച്ച് കേരളം. ജലജ് സക്സേനയുടെ തകർപ്പൻ ബൗളിംഗിന്റെ മികവില്‍ കേരളം ആദ്യ ഇന്നിംഗ്സ് ലീഡിലേക്ക് അടുക്കുകയാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്ബോള്‍ ബംഗാള്‍ 172/8 എന്ന നിലയിലാണ്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 363ന് 191 റണ്‍സ് അകലെയാണ് ബംഗാള്‍ നില്‍ക്കുന്നത്. ജലജ് സക്സേനയാണ് കേരളം എടുത്ത എട്ടു വിക്കറ്റില്‍ ഏഴും നേടിയത്. 20 ഓവർ എറിഞ്ഞ ജലജ് സക്സേന 67 റണ്‍സ് വഴങ്ങിയാണ് 7 വിക്കറ്റ് എടുത്തത്. നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും നേടിയ സെഞ്ച്വറികളുടെ ബലത്തില്‍ ആയിരുന്നു കേരളം 363 റണ്‍സ് എടുത്തത്. സച്ചിൻ ബേബി 124 റണ്‍സും അക്ഷയ് 106 റണ്‍സും നേടി.
Read More » -
Kerala
ചെകുത്താന്റെ പേരിൽ അറിയപ്പെട്ട കോട്ടയത്തിന്റെ കിഴക്കൻ മേഖലയെ ‘എയ്ഞ്ചൽവാലി’ ആക്കിയ വൈദികന് ആദരവുമായി എരുമേലി പഞ്ചായത്ത്
എരുമേലി:ചെകുത്താന്റെ പേരിൽ അറിയപ്പെട്ട എരുമേലിയുടെ കിഴക്കൻ മേഖലയെ മാലാഖയുടെ താഴ്‌വാരമെന്ന് പേരിട്ട് വികസനങ്ങളുടെ വഴി തുറന്ന അന്തരിച്ച ഫാ. വടക്കേമുറിയുടെ ഓർമയ്ക്കായി ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ച് എരുമേലി പഞ്ചായത്ത്. എയ്ഞ്ചൽവാലിയിൽ ഫാ. വടക്കേമുറി സ്മാരക കമ്മ്യൂണിറ്റി ഹാൾ നിർമിക്കാനാണ് ബജറ്റിൽ പദ്ധതിയുള്ളത്. ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് രണ്ട് ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കിഴക്കൻ മലയോര മേഖലയുടെ മുഖഛായ തന്നെ മാറ്റിയ ആളാണ് ഫാ. മാത്യു വടക്കേമുറി. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് ആറു വർഷം മുമ്പ് 1941 ആഗസ്ത് 15 നാണ് മാത്യു വടക്കേമുറിയുടെ ജനനം.ജോസഫ് – മറിയം ദമ്പതിമാരുടെ എട്ട് മക്കളില്‍ മൂത്ത ആണ്‍കുട്ടിയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 1967 ഡിസംബര്‍ 18നാണ് പൗരോഹിത്യം സ്വീകരിച്ചത്. ചെകുത്താൻ തോട് എന്ന പേരിലറിയപ്പെട്ട പമ്പാവാലിയുടെ തീരപ്രദേശത്തിന് മാലാഖയുടെ താഴ്‌വര എന്നർത്ഥം ഉള്ള എയ്ഞ്ചൽവാലി എന്ന പേര് നൽകിയത് ഫാ. വടക്കേമുറി ഇവിടെ വൈദികനായി എത്തിയ ശേഷമാണ്. മാലാഖയുടെ…
Read More » -
NEWS
ഇസ്രായേല്‍ ഫുട്ബോളിനെ വിലക്കണം; ഫിഫയോട് ആവശ്യം ഉന്നയിച്ച് ഇറാൻ
ടെഹ്റാൻ: ഇസ്രായേല്‍ ഫുട്‌ബോള്‍ ഫെഡറേഷനെ വിലക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ട് ഇറാന്‍. ഗാസ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇസ്രായേലിനെ വിലക്കണമെന്നാണ് ഇറാന്റെ ആവശ്യം. ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്ക് അവസാനമുണ്ടാകണം. പാവപ്പെട്ട പൗരന്മാര്‍ക്ക് ഭക്ഷണവും കുടിവെള്ളവും വൈദ്യസഹായവും എത്തിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇറാന്റെ ഫിഫയോടുള്ള അഭ്യര്‍ത്ഥന. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ഇസ്രായേല്‍ ഗാസയില്‍ യുദ്ധം ആരംഭിച്ചത്. വ്യോമാക്രമണത്തില്‍ ഉള്‍പ്പടെ 1,160 പേരോളം യുദ്ധത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
Read More » -
NEWS
16 ശരീഅ നിയമം റദ്ദാക്കി മലേഷ്യൻ സുപ്രീംകോടതി
ക്വലാലംപുർ: 16 ശരീഅത്ത് നിയമങ്ങള്‍ മലേഷ്യൻ സുപ്രീംകോടതി റദ്ദാക്കി. ഭരണഘടനവിരുദ്ധമെന്നും ഇത്തരം നിയമനിർമാണത്തിന് ആർക്കും അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇവ റദ്ദാക്കിയത്. സ്വവർഗരതി മുതല്‍ ലൈംഗികാതിക്രമം വരെയുള്ള കുറ്റകൃത്യങ്ങള്‍, തെറ്റായ വിവരങ്ങള്‍ കൈവശംവെക്കല്‍, ലഹരി തുടങ്ങിയവയുമായി ബന്ധപ്പെട്ട 18 നിയമങ്ങളാണ് റദ്ദാക്കിയത്. ഇസ്‍ലാം സെമലേഷ്യ പാർട്ടിയാണ് ഈ നിയമങ്ങൾ കൊണ്ടുവന്നത്.ഇതിനെതിരെ അഭിഭാഷകരായ നിക് സുറീന, നിക് അബ്ദുല്‍ റഷീദ് എന്നിവർ സമർപ്പിച്ച ഹരജി പരിഗണിച്ച സുപ്രീംകോടതി രണ്ടെണ്ണമൊഴികെ എല്ലാം റദ്ദാക്കുകയായിരുന്നു.
Read More » -
Kerala
ഇറച്ചിയെന്ന് പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്‍കിയ സംഭവം; കേസെടുത്ത് പോലീസ്
മലപ്പുറം: അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്‍കിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസല്‍ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയില്‍ കഞ്ചാവ് വെച്ച് കൊടുത്തയക്കാൻ ശ്രമിച്ചത്. ഗള്‍ഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നല്‍കിയ പെട്ടിയിലെ വസ്തുക്കള്‍ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്. തുടർന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പായ്ക്കില്‍ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയില്‍ കഞ്ചാവടങ്ങിയ ബോട്ടില്‍ കണ്ടെത്തിയത്. സംഭവം കേസായതോടെ കഴിഞ്ഞ ദിവസം പൗരസമിതി യോഗം ചേരുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Read More » -
Kerala
കൊലപാതക കേസിലെ പ്രതികളെ ആന്ധ്രയിലെ മസ്ജിദിൽ നിന്നും പൊക്കി കേരള പോലീസ്
കോഴിക്കോട്: കല്ലാച്ചി-വളയം റോഡില്‍ ഓത്തിയില്‍മുക്കില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേരെ ആന്ധ്ര പ്രദേശിൽ നിന്നും കേരള പോലീസ് പിടികൂടി. ജാതിയേരി പെരുവാം വീട്ടില്‍ ജാബിര്‍(32), മാരാംവീട്ടില്‍ അനസ്(30), പാറച്ചാലില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍(32) എന്നിവരെയാണ് ഡി.വൈ.എസ്.പിയുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിലെ സത്യസായി ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 2023 നവംബര്‍ രണ്ടിനാണ് കേസിന് ആസ്‍പദമായ സംഭവം നടക്കുന്നത്. രാത്രി എട്ട് മണിയോടെ വഴിയരികില്‍ മൊബൈലില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന, ജാതിയേരി മാന്താറ്റില്‍ അജ്മലിനെ ഇരു ബൈക്കുകളിലായെത്തിയ പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതികള്‍ നാടുവിട്ടതോടെ അന്വേഷണവും വഴിമുട്ടിയിരുന്നു. സംഭവം സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞത് കേസന്വേഷണത്തില്‍ നിര്‍ണായക തെളിവായി. സത്യസായി ജില്ലയിലെ ഒരു മുസ്ലിം ദര്‍ഗയില്‍ കഴിഞ്ഞുവരികയായിരുന്നു പ്രതികള്‍. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. എ.എസ്.ഐ മനോജ് രാമത്ത്, സീനിയര്‍ സി.പി.ഒമാരായ കെ. ലതീഷ്, സദാനന്ദന്‍ കായക്കൊടി, കെ.കെ സുനീഷ് എന്നിവരുള്‍പ്പെട്ട സ്‌ക്വാഡാണ്…
Read More » -
Kerala
മുണ്ടക്കയം വണ്ടൻപതാല്‍ സ്വദേശിയായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം
മുണ്ടക്കയം: വണ്ടൻപതാല്‍ സ്വദേശിയായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം.വണ്ടൻപതാല്‍ വാകമൂട്ടില്‍ പി.എ. നിഷാദിനെ (36) ആണ് കാണാതായത്. കഴിഞ്ഞ അഞ്ചിന് വൈകുന്നേരം വീടുവിട്ടിറങ്ങിയ നിഷാദ് പിന്നീട് തിരിച്ചെത്തിയിട്ടില്ല.വീട്ടുകാർ പരാതി നല്‍കിയതിനെത്തുടർന്ന് മുണ്ടക്കയം പോലീസും നാട്ടുകാരും ചേർന്ന് പ്രദേശമാകെ തെരച്ചില്‍ നടത്തിയെങ്കിലും നിഷാദിനെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് നിഷാദ് ഉപയോഗിച്ചിരുന്ന വാഹനം വണ്ടൻപതാല്‍ തേക്കിൻ കൂപ്പിന് സമീപത്ത് നിന്നു കണ്ടെത്തിയതോടെ പോലീസ് ഡോഗ് സ്കോഡിന്‍റെ നേതൃത്വത്തില്‍ വനമേഖലയാകെ പരിശോധന നടത്തിയെങ്കിലും യാതൊരു പ്രയോജനവും ലഭിച്ചില്ല. കാണാതായിട്ട് അഞ്ചുദിവസം പിന്നിട്ടതോടെ ഒമ്ബതും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളും ഭാര്യയും മാതാപിതാക്കളും കടുത്ത ദുഃഖത്തിലാണ്. ഇയാളെപ്പറ്റി കൂടുതല്‍ എന്തെങ്കിലും വിവരം ലഭിക്കുന്നവർ മുണ്ടക്കയം പോലീസില്‍ (04828 272317) അറിയിക്കണമെന്നു നാട്ടുകാർ അറിയിച്ചു.
Read More » -
Kerala
കിണറ്റിൽ വീണ ആറാം ക്ലാസുകാരനെ നൊടിയിടയിൽ രക്ഷപെടുത്തി സൈനികൻ
തിരുവനന്തപുരം: കളിക്കുന്നതിനിടെ മൂടിയില്ലാത്ത കിണറ്റിലേക്ക് വീണ ആറാം ക്ലാസുകാരനെ രക്ഷപ്പെടുത്തി സൈനികൻ. തിരുവനന്തപുരം ശംഖുമുഖം ബീച്ചിനോട് ചേർന്ന പാർക്കില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് വന്നതായിരുന്നു വിദ്യാർത്ഥി.പെട്ടെന്നുതന്നെ സമീപത്തുണ്ടായിരുന്ന സൈനികൻ കിണറ്റിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സൈനികനും പത്തനംതിട്ട സ്വദേശിയുമായ അർജുനാണ് കുട്ടിയെ രക്ഷപെടുത്തിയത്.നിലവില്‍ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
India
പാസ്പോര്‍ട്ടില്‍ നമ്ബര്‍ വണ്‍ ആയി കേരളം; മഹാരാഷ്ട്ര രണ്ടാമത്
കൊച്ചി: രാജ്യത്ത് ഏറ്റവുമധികം പാസ്പോർട്ട് ഉടമകളുള്ള സംസ്ഥാനമെന്ന നേട്ടം കേരളത്തിന്. ഉത്തർപ്രദേശ് പോലെയുള്ള വലിയ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. നിലവില്‍ കേരളത്തില്‍ 99 ലക്ഷത്തിലേറെ പാസ്പോർട്ട് ഉടമകളുണ്ട്. നാല് കോടിയാണ് കേരളത്തിലെ ജനസംഖ്യ. അതേസമയം 24 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശില്‍ 88 ലക്ഷം പേർക്കാണ് പാസ്പോർട്ടുള്ളത്. 13 കോടി ജനസംഖ്യയുള്ള മഹാരാഷ്ട്രയില്‍ 98 ലക്ഷം പേർക്ക് പാസ്പോർട്ടുണ്ട്. കേരളത്തിന് പിന്നില്‍ രണ്ടാമതാണ് മഹാരാഷ്ട്ര. അമേരിക്ക പോലെയുള്ള രാജ്യങ്ങളിലേക്ക് ഏറ്റവുമധികം പേർ കുടിയേറുന്ന പഞ്ചാബില്‍ 70.14 ലക്ഷം പാസ്പോർട്ട് ഉടമകളാണുള്ളത്. ഏറ്റവും കൂടുതല്‍ വനിതാ പാസ്പോർട്ടുള്ള സംസ്ഥാനവും കേരളമാണ്.
Read More »