Month: February 2024
-
NEWS
ചിലരുടെ വാക്കുകൾ തിന്മയെ തോൽപ്പിക്കും, നന്മയെ തൊട്ടുണർത്തും
വെളിച്ചം ഗുരുവിൻ്റെ പ്രഭാഷണം കേൾക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചു കൂടി. ഗുരുവിന്റെ പഴയ സഹപാഠിയായ ഒരു കള്ളനും അവിടെയെത്തി. അതിമനോഹരമായ പ്രഭാഷണത്തിന് ശേഷം തന്റെ നാട്ടില്‍ ഒരു ആശുപത്രി പണിയാനുള്ള ആഗ്രഹം ഗുരു പ്രകടിപ്പിച്ചു. അതിനുളള സംഭാവനയും അദ്ദേഹം അഭ്യർത്ഥിച്ചു. ഗുരുവിന്റെ പ്രഭാഷണത്തില്‍ ആകൃഷ്ടനായ കള്ളന്‍ പതിനായിരം രൂപ സംഭാവന നല്‍കാന്‍ തീരുമാനിച്ചു. എല്ലാവരും പണം നല്‍കുന്നത് കണ്ടപ്പോള്‍ രൂപ തിരിച്ചു തന്റെ പോക്കറ്റില്‍ തന്നെ വെച്ചു. ആള്‍ക്കൂട്ടം പിരിഞ്ഞപ്പോള്‍ കള്ളന്‍ ഗുരുവിനെ സ്വയം പരിചയപ്പെടുത്തി. ഗുരുവിന്റെ പ്രഭാഷണത്തെ പുകഴ്ത്തി. അപ്പോള്‍ ഗുരു ചോദിച്ചു: “നീ എത്ര രൂപ സംഭാവന നല്‍കി…?” “ഒന്നും നല്‍കിയില്ല…” കള്ളന്‍ പറഞ്ഞു. “അപ്പോള്‍ എന്റെ പ്രസംഗം കൊണ്ട് എന്ത് പ്രയോജനം?” ഗുരു ചോദിച്ചു. “പിരിവിനിടയില്‍ കറന്റ് പോയപ്പോള്‍ ബക്കറ്റ് എന്റെ കയ്യിലായിരുന്നു. ആ പണത്തില്‍ നിന്നും കുറച്ചെടുത്താലോ എന്നാണ് ആദ്യം ആലോചിച്ചത്. പിന്നീട് ഞാന്‍ അത് വേണ്ടെന്ന് വെച്ചു. അതായിരുന്നു അങ്ങയുടെ…
Read More » -
NEWS
ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തി; ഒമാനില്‍ ഉള്ളി വില കുതിച്ചുയരുന്നു
മസ്കറ്റ്: ഇന്ത്യൻ ഉള്ളിക്ക് കയറ്റുമതി നിയന്ത്രണം തുടരുന്നതോടെ ഒമാനില്‍ ഉള്ളി വില കുതിച്ചുയരുന്നു. പാകിസ്താനില്‍ നിന്നുള്ള ഉള്ളി വരവുകൂടി കുറഞ്ഞതോടെയാണ് വില ഉയരാൻ തുടങ്ങിയത്. കഴിഞദിവസം ഉള്ളിയുടെ മൊത്ത വില 600 ബൈസയായി ഉയർന്നിരുന്നു. ഇത് ചില്ലറ വ്യാപാരത്തിനെത്തുമ്ബോള്‍ ഒരു കിലോ ഉള്ളി വില 700 ബൈസക്ക് അടുത്തെത്തും. ഇന്ത്യയുടെ കയറ്റുമതി നിരോധത്തിനുമുമ്ബ് കിലോക്ക് 300 ബൈസയില്‍ താഴെയായിരുന്നു വില. വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ഇറക്കുമതി മേഖലയിലുള്ളവർ പറയുന്നത്. ഇന്ത്യയില്‍ കയറ്റുമതി നിരോധനം നീളാൻ സാധ്യതയുണ്ടെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. അടുക്കളയില്‍ ഏറ്റവും ഉപയോഗമുള്ളതാണ് ഉള്ളി. വില കുത്തനെ ഉയരുന്നത് കുടുംബമായി കഴിയുന്നവരെ പ്രതികൂലമായി ബാധിക്കുന്നു. വില വർധിച്ചതോടെ ഹോട്ടലുകളിലും മറ്റും ഉള്ളി ഉപയോഗം കുറച്ചിട്ടുണ്ട്.
Read More » -
Kerala
തിരക്കേറിയ കംപാർട്ടുമെൻ്റിലിരുന്ന് പുകവലിച്ചു; ട്രെയിനിൽ നിന്നും യുവാവ് ചാടിയതിൽ വ്യക്തത
കോട്ടയം : ട്രെയിനിൽ നിന്നും യുവാവ് ചാടിയതിൽ വ്യക്തത.തിരക്കേറിയ കംപാർട്ടുമെൻ്റിലിരുന്ന് ഇയാള്‍ പുകവലിച്ചപ്പോള്‍ യാത്രക്കാർ പരാതി നല്‍കി. ഇതിൻ്റെ അടിസ്ഥാനത്തില്‍ ടി.ടി സ്ക്വാഡും, റെയില്‍വേ പോലീസും പിടികൂടാനെത്തിയപ്പോഴാണ് ഇയാള്‍ ട്രെയിനിൽ നിന്നും ചാടിയതെന്നാണ് പുറത്തു വരുന്ന വിവരം. കൊല്ലം ചവറ സ്വദേശി അൻസാർ ഖാനാണ് ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസില്‍ നിന്ന് പുറത്തേക്ക് ചാടിയത്.ബുധനാഴ്ച വൈകിട്ട് 6.30 ഓടെ ട്രെയിൻ വൈക്കം റോഡ് ആപ്പാഞ്ചിറ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് സംഭവം. വീഴ്ചയില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. യുവാവിനെ പിന്നീട് പൊലീസും പ്രദേശവാസികളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിറവം സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ തീവണ്ടിയില്‍ കയറിയത്.
Read More » -
India
മോദിയുടെ കേരളത്തിലെ ഏജന്റ്; എൻ കെ പ്രേമചന്ദ്രനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാല്‍
തിരുവനന്തപുരം : ആർഎസ് പി എംപി എൻ കെ പ്രേമചന്ദ്രനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാല്‍. പ്രേമചന്ദ്രൻ മോദിയുടെ കേരളത്തിലെ ഏജന്റാണെന്നും അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് പിഎം മോദി വിളിച്ചതും പ്രേമചന്ദ്രൻ പോയതുമെന്നും ബാലഗോപാല്‍ പറഞ്ഞു. മോദിയുടെ കേരളത്തിലെ ഏജന്റാണ് അദ്ദേഹം.പാർലമെന്റിൽ അദ്ദേഹം അത് പലതവണ തെളിയിച്ചിട്ടുമുണ്ട് – ബാലഗോപാല്‍ പറഞ്ഞു. എൻ കെ പ്രേമചന്ദ്രൻ അടക്കമുള്ള കേരളത്തില്‍ നിന്നുളള എംപിമാർ കേരളത്തിന്റെ കാര്യത്തിന് വേണ്ടി പാർലമൻ്റില്‍ ഒന്നും ചെയ്തില്ല. പാർലമെന്റില്‍ പ്രേമചന്ദ്രൻ ചോദിക്കുന്ന ചോദ്യങ്ങള്‍ പോലും കേന്ദ്ര നിലപാടുകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുളളതാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, എന്‍.കെ.പ്രേമചന്ദ്രനെതിരെ ആരോപണവുമായി മുതിർന്ന സിപിഎം നേതാവും എംപിയുമായ എളമരം കരീം രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്ന് കരീം കുറ്റപ്പെടുത്തി. പ്രേമചന്ദ്രനല്ലാതെ ഇന്ത്യാ സഖ്യത്തിലെ അംഗങ്ങള്‍ ആരും വിരുന്നില്‍ പങ്കെടുത്തില്ല. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതില്‍ ചില സംശയങ്ങളുണ്ട്.കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയണം. പ്രേമചന്ദ്രനെ കണ്ടു കൊണ്ടാണോ…
Read More » -
LIFE
ഈഗോയോ ലൈംഗിക പ്രശ്‌നമോ അവിഹിത ബന്ധങ്ങളോയില്ല, എന്നിട്ടും പിരിഞ്ഞു; പിറന്നാളിന് ഒറ്റയ്ക്ക് ചിക്കന്‍ മുറിച്ച് ഫിറോസ് ഖാന്‍
ചാനല്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതമാണ് ഫിറോസ് ഖാന്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഫിറോസ് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒറ്റയ്ക്കിരുന്ന് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയാണ് ഫിറോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്. താന്‍ ഇഷ്ടപ്പെടുന്നവരും തന്നെ ഇഷ്ടപ്പെടുന്നവരും ഒന്നും ഇപ്പോള്‍ തനിക്ക് ചുറ്റിലുമില്ലെന്ന് പറഞ്ഞാണ് പെപ്പര്‍ ചിക്കല്‍ മുറിച്ച് ഫിറോസ് ഖാന്‍ ഒറ്റയ്ക്ക് പിറന്നാള്‍ ആഘോഷിച്ചത്. ”ഹാപ്പി ബെര്‍ത്ത് ഡെ ടു മി എന്ന് തലക്കെട്ടും ഫിറോസ് നല്‍കിയിട്ടുണ്ട്’. ഹാപ്പി ബര്‍ത്ത് ഡെ ടു മി…. സാധാരണ എല്ലാവരും വെളിച്ചം കെടുത്തികൊണ്ടാണ് ബെര്‍ത്ത് ഡെ സെലിബ്രേറ്റ് ചെയ്യുന്നത്. എനിക്ക് പക്ഷെ വെളിച്ചം കെടുത്താന്‍ പറ്റില്ല. എപ്പോഴും കേക്ക് അല്ലേ കട്ട് ചെയ്യുന്നത്. ഇന്ന് ഒരു വെറൈറ്റിയായിട്ട് ചിക്കനാണ് നമ്മള്‍ കട്ട് ചെയ്യുന്നത്. കാരണം സ്വീറ്റ് എനിക്ക് അധികം ഇഷ്ടമല്ല. പേസ്റ്റ്‌റിയായിരുന്നു സാധാരണ എല്ലാ പിറന്നാളിനും കട്ട് ചെയ്യാറുള്ളത്. എനിക്കും ചുറ്റും നിന്നവരായിരുന്നു മധുരം ഏറെ ഇഷ്ടപ്പെടുന്നവര്‍.’ ഇന്നിപ്പോള്‍ ഇഷ്ടപ്പെടുന്നവരൊന്നും എന്റെ കൂടെയില്ലെന്ന്…
Read More » -
Kerala
എട്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ 909 മരണം; 7492 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: കഴിഞ്ഞ 8 വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 909 പേര്‍. ആക്രമണത്തില്‍ 7,492 പേര്‍ക്ക് പരിക്കേറ്റു. 68 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി. കഴിഞ്ഞവര്‍ഷം മാത്രം 85 പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 817 പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്. സംസ്ഥാനത്ത് ഇന്നും കാട്ടാന ആക്രമണം ഉണ്ടായി. മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത അക്രമകാരിയായ കാട്ടാനയെ മയക്കുവെടി വെക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മയക്കുവെടി വെക്കുകയാണ് പോംവഴി. കോടതിയെ സാഹചര്യം മനസിലാക്കുമെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യസഹജമായ എല്ലാം ചെയ്യും എന്നാണ് വയനാട്ടുകാരോട് പറയാന്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു. വിമര്‍ശനങ്ങള്‍ വനം വകുപ്പ് ജീവനക്കാരുടെ മനോവീര്യം കെടുത്തുന്നു. മൂന്ന് മണിക്കൂര്‍ സിഗ്‌നല്‍ ലഭിച്ചില്ല. അത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. ഇതില്‍ ഇപ്പോള്‍ ആരെയും കുറ്റപ്പെടുത്താനില്ല. നിരീക്ഷണത്തിന് നിലവില്‍ കേന്ദ്രീകൃത…
Read More » -
Crime
പശ്ചിമബംഗാളില്‍നിന്ന് ലഹരി കടത്ത്; 18 കിലോ കഞ്ചാവുമായി കുടിയേറ്റ തൊഴിലാളികള്‍ അറസ്റ്റില്‍
മലപ്പുറം: പശ്ചിമബംഗാളില്‍നിന്ന് എടക്കരയിലേക്ക് തീവണ്ടി മാര്‍ഗ്ഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസ് പിടിയിലായി. എടക്കര പോലീസ് ഇന്‍സ്പെക്ടര്‍ എസ്. അനീഷിന്റെ നേതൃത്വത്തില്‍ എടക്കര പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച രാവിലെ 9.00 മണിയോടെ മുട്ടിക്കടവ് പൂച്ചക്കുത്ത് വെച്ച് പ്രതികള്‍ പിടിയിലായത്. പശ്ചിമബംഗാള്‍ സൗത്ത് 24 പര്‍ഗാനസ് സ്വദേശികളായ അംജത് ഖാന്‍ (32), ഖുശിബുള്‍ (43), അബ്ദുള്‍ റഹ്‌മാന്‍ (23), കരീം ഖാന്‍ (24) എന്നിവരെയാണ് എസ്.ഐ. സി.പി. റോബര്‍ട്ട് അറസ്റ്റ് ചെയ്തത്. അവധിയെടുത്ത് നാട്ടിലേക്ക് പോകുന്ന തൊഴിലാളികള്‍ അവിടെനിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് ശേഖരിച്ച് ജില്ലയിലെ ഏജന്റുമാര്‍ക്ക് കൈമാറുകയാണ് പതിവ്. ജില്ലയിലേയ്ക്ക് ലഹരിമരുന്ന് കടത്തി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. വിപണിയില്‍ അഞ്ചുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഇവരില്‍നിന്ന് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികള്‍ മുഖേന കഞ്ചാവ് കടത്തുന്ന സംഘങ്ങളേക്കുറിച്ചും ഏജന്റുമാരെ കുറിച്ചും ജില്ലാ പോലീസ് മേധാവി ശശിധരന്…
Read More » -
India
പഞ്ചാബില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കേജ്രിവാളിന്റെ പ്രഖ്യാപനം; ‘ഇന്ത്യ’ വീണ്ടും പ്രതിസന്ധിയില്‍
ചണ്ഡീഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചണ്ഡിഗഡില്‍ ഉള്‍പ്പെടെ പഞ്ചാബിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍. പഞ്ചാബില്‍ 13 ലോക്‌സഭാ മണ്ഡലങ്ങളും സംസ്ഥാനത്തിന്റെ തലസ്ഥാനവും കേന്ദ്രഭരണ പ്രദേശവുമായ ചണ്ഡിഗഡില്‍ ഒരു മണ്ഡലവുമാണ് ഉള്ളത്. പഞ്ചാബ് സര്‍ക്കാരിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ള റേഷന്‍ വാതില്‍പ്പടി വിതരണത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് കേജ്രിവാള്‍ പ്രഖ്യാപനം നടത്തിയത്. ”രണ്ടു വര്‍ഷം മുന്‍പ് നിങ്ങള്‍ അനുഗ്രിച്ചു. 117 സീറ്റുകളില്‍ 92 സീറ്റുകളും നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കി. പഞ്ചാബില്‍ നിങ്ങള്‍ ചരിത്രം സൃഷ്ടിച്ചു. ഇന്നു ഞാന്‍ വീണ്ടും കൂപ്പുകൈകളോടെ നിങ്ങളുടെ അനുഗ്രഹം തേടുന്നു. രണ്ടു മാസത്തിന് ശേഷം ലോക്സഭാ തിരഞ്ഞെടുപ്പ് വരും. പഞ്ചാബില്‍ 13 സീറ്റുകളുണ്ട്. ഒരെണ്ണം ചണ്ഡിഗഡിലും ഉള്‍പ്പെടെ 14 സീറ്റുകള്‍. 1015 ദിവസത്തിനുള്ളില്‍, ഈ 14 സീറ്റുകളിലും എഎപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. രണ്ടു വര്‍ഷം മുന്‍പു നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിച്ച രീതിയില്‍ ഈ…
Read More » -
Kerala
മാനന്തവാടി കാട്ടാന ആക്രമണം: 10 ലക്ഷം നഷ്ടപരിഹാരം ആദ്യം, കുടുംബത്തില്‍ ഒരാള്‍ക്ക് സ്ഥിരംജോലി; പ്രതിഷേധം അവസാനിപ്പിച്ചു
വയനാട്: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നടത്തിയ വന്‍പ്രതിഷേധം അവസാനിപ്പിച്ചു. അജീഷിന്റെ ഭാര്യക്ക് സ്ഥിരം സര്‍ക്കാര്‍ ജോലി എന്നതുള്‍പ്പെടെ സര്‍വകക്ഷി യോഗത്തില്‍ ഉറപ്പുകിട്ടിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥനാണ് മരിച്ചതെന്നും എല്ലാ കടങ്ങളും എഴുതിത്തള്ളാമെന്ന് യോഗത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അജീഷിന്റെ ബന്ധു പ്രതികരിച്ചു. മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഭാര്യയ്ക്ക് സ്ഥിരം ജോലി നല്‍കുമെന്നും അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ തിങ്കളാഴ്ച കൈമാറുമെന്നും യോഗത്തില്‍ തീരുമാനമായി. കുടുംബം ആവശ്യപ്പെട്ടതില്‍ 50 ലക്ഷത്തില്‍ ബാക്കി 40 ലക്ഷം അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യും. സര്‍വകക്ഷി യോഗത്തില്‍ തീരുമാനത്തില്‍ എത്തിയതോടെ അജീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ആനയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം മുത്തങ്ങ ക്യാംപിലേക്ക് മാറ്റാനാണ് തീരുമാനം. എന്നാല്‍ ആനയെ കൊല്ലണമെന്ന് പ്രതിഷേധിച്ച നാട്ടുകാര്‍ ആവശ്യപ്പെട്ടു. നേരത്തേ, ഭാര്യയ്ക്ക് താല്‍ക്കാലിക ജോലി നല്‍കുമെന്നായിരുന്നു വനം…
Read More » -
Kerala
ഇരുചക്ര വാഹനമിടിച്ച് അധ്യാപികയായ കന്യാസ്ത്രീ മരിച്ചു
തൃശൂർ: ഇരുചക്ര വാഹനമിടിച്ച് കന്യാസ്ത്രീ മരിച്ചു.തൃശൂര്‍ മുല്ലശേരി ഗുഡ് ഷെപ്പേര്‍ഡ് സെന്‍ട്രല്‍ സ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ സോണിയ (31) ആണ് മരണമടഞ്ഞത്. പാലക്കയം മൂന്നാം തോട് മേലേമുറി ജോണി-സെലീന ദമ്ബതികളുടെ മകളാണ്.തൃശൂരിലെ മഠത്തില്‍ നിന്നും റോഡിന്റെ എതിര്‍വശത്തുള്ള സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടയില്‍ പിന്നിലൂടെ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിസ്റ്ററെ തൃശൂര്‍ അമല മെഡിക്കല്‍ കോളജിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ബൈക്ക് ഓടിച്ചിരുന്ന വെങ്കിടങ്ങ് സ്വദേശിക്കും പരിക്കുണ്ട്. മൃതദേഹം രാജഗിരി ആശുപത്രിയില്‍.
Read More »