KeralaNEWS

സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ ലോഡ്ജിലെത്തിച്ച്‌ പീഡനം; പിന്നാലെ സ്വര്‍ണമാലയും കവര്‍ന്നു; പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടി പോലീസ് 

പാലക്കാട്: സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയായ യുവതിയെ കൊല്ലങ്കോട് ലോഡ്ജില്‍ എത്തിച്ച്‌ ബലാത്സംഗം ചെയ്ത ശേഷം രണ്ടു പവൻ തൂക്കമുള്ള സ്വർണമാലയുമായി കടന്ന പ്രതിയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം നെയ്യാറ്റിൻകര വടുവൂർകോണം അയിര വിരലിവിളയില്‍ ജോണി(37) ആണ് അറസ്റ്റിലായത്.

Signature-ad

സംഭവം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തില്‍ ഏഴംഗ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം. ഭർത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയാണ് യുവതിയെ ചൂഷണം ചെയ്തത്.

Back to top button
error: