KeralaNEWS

ആലപ്പുഴയിൽ കാമുകന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച നാല്പതുകാരിയെ പോലീസ് രക്ഷപ്പെടുത്തി

ആലപ്പുഴ: ചേർത്തലയിൽ കാമുകന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച നാല്പതുകാരിയെ പോലീസ് രക്ഷപ്പെടുത്തി.

ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു, ചേര്‍ത്തല എക്സ്-റേ കവലയ്ക്കു സമീപമുള്ള കാമുകന്റെ വീട്ടിലെത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.വിവരം അറിഞ്ഞെത്തിയ പോലീസ്  വാതില്‍ പൊളിച്ച്‌ ഇവരെ  ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചേര്‍ത്തല പതിനൊന്നാം മൈല്‍ സ്വദേശിനിയെയാണ് രക്ഷപ്പെടുത്തിയത്.

Signature-ad

കാമുകൻ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തി വീടിന്റെ വാതില്‍ പൊളിച്ച്‌ അകത്ത് കടക്കുമ്ബോള്‍. യുവതി തൂങ്ങി നില്‍ക്കുകയായിരുന്നു. ഇവർ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

യുവതി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Back to top button
error: