![](https://newsthen.com/wp-content/uploads/2024/02/Screenshot_2024-02-12-07-57-55-09_a71c66a550bc09ef2792e9ddf4b16f7a2.jpg)
ഭദോഹി: യുപിയില്‍ ബിജെപി വനിതാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി.സവിതാ ഗൗതം(45) ആണ് മരിച്ചത്. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സവിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വിഷം കഴിച്ചാണു മരിച്ചതെന്നാണു സംശയം. തന്‍റെ മരണത്തില്‍ ആർക്കും പങ്കില്ലെന്നു കാണിച്ചുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ഭദോഹി ജില്ലയിലെ ബിജെപി വനിതാ വിഭാഗം ഭാരവാഹിയാണ് സവിത.ഭർത്താവ് മദൻ ഗൗതവും ബിജെപി നേതാവാണ്.