Month: February 2024

  • Kerala

    ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ കാണാതായ രണ്ടു യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

    തിരുവനന്തപുരം: വാമനപുരം നദിയില്‍ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ കാണാതായ രണ്ടു യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ആറ്റിങ്ങല്‍ എ സി എ സി നഗർ ചെറുമത്തിയോട് വീട്ടില്‍ ഷമീർ, വട്ടവിള വീട്ടില്‍ സതീഷ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനായി ആറ്റിങ്ങല്‍ കൊല്ലമ്ബുഴ ആറാട്ട്കടവില്‍ പോയത്. കടവിന് സമീപത്തുനിന്ന് ചൂണ്ടയിടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സാധനങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപുഴ ആറാട്ടുകടവിന് സമീപം നദിയില്‍ നാട്ടുകാർ മൃതദേഹം കണ്ടതിനെ തുടർന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം കരയ്ക്ക് എത്തിച്ചു. ഷമീറിന്‍റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. തുടർന്ന് മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ രാവിലെയോടെയാണ് സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

    Read More »
  • NEWS

    15 ശതമാനം ഫീസ് വർദ്ധിപ്പിച്ച് യുഎഇ എക്സ്ചേഞ്ച്

    അബുദബി: പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിനായുള്ള ഫീസ് കുത്തനെ വർധിപ്പിച്ച് യുഎഇ എക്സ്ചേഞ്ച്. 15 ശതമാനമായിരിക്കും ഫീസ് വര്‍ധിപ്പിക്കുക. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കുന്നത്. 2024 ജനുവരി മൂന്നിന് സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് പ്രകാരം  യുഎഇയില്‍ നിന്ന് ഇന്ത്യ, ഈജിപ്ത്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് ഏറ്റവും അധികം പണം അയക്കുന്ന‌ത് യുഎഇ എക്സ്ചേഞ്ചുകൾ വഴിയാണ്. യുഎഇയിലെ ഇതുമായി ബന്ധപ്പെട്ട എക്‌സ്‌ചേഞ്ച് ഹൗസുകള്‍ക്ക് ഓപ്ഷണല്‍ സ്ട്രാറ്റജിക് ഫീസ് ക്രമീകരണം നടപ്പിലാക്കാന്‍ അനുമതി ലഭിച്ചതായി ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പാണ് പ്രഖ്യാപിച്ചത്. ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് ഈ രംഗത്തെ വിപണി സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയതെന്നും ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

    Read More »
  • India

    ‘അഹ്‌ലൻ മോദി’; പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനം ഇന്ന്

    അബുദാബി:രണ്ടു ദിവസത്തെ യുഎഇ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉച്ചയോടെ അബുദാബിയിലെത്തും. അല്‍ ബത്തീൻ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അബുദാബിയിലും ദുബായിലുമായി മൂന്ന് പ്രധാന പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണിത്. എട്ട് മാസത്തിനിടെയുള്ള മൂന്നാം സന്ദർശനവും. യുഎഇ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ, യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിന്റെ ആദ്യദിനമായ ചൊവ്വാഴ്ച അബുദാബി സായിദ് സ്പോർട്സ് സിറ്റിയില്‍ നടക്കുന്ന അഹ്ലൻ മോദി മഹാസമ്മേളനത്തില്‍ പ്രധാനമന്ത്രി എത്തും.ഇന്ത്യൻ എംബസ്സിയും 150-ഓളം പ്രവാസി സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയാണിത്. ഉച്ചയ്ക്ക് 12 മണിക്ക് കലാപരിപാടികള്‍ തുടങ്ങും. വൈകിട്ട് ആറോടെ പ്രധാനമന്ത്രി വേദിയിലെത്തും. യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍ ഉണ്ടാകുമെന്നാണ് സൂചന. രാത്രി 11 മണി വരെ പരിപാടികള്‍ തുടരും. രണ്ടാം ദിനമായ ബുധനാഴ്ച രാവിലെ ദുബായ് ഗ്ലോബല്‍ ഉച്ചകോടിയില്‍…

    Read More »
  • Kerala

    മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കേസ് മാറ്റി; കടുത്ത നടപ‍ടികൾ  വേണ്ടെന്ന് എസ്.എഫ്.ഐ.ഒക്ക് കോടതി നിര്‍ദ്ദേശം

    ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്ബനിയായ എക്‌സാലോജികിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി വിധി പറയാനായി കര്‍ണാടക ഹൈക്കോടതി മാറ്റി. വിധി വരുന്നതു വരെ കടുത്ത നടപടികളിലേക്ക് നീങ്ങരുതെന്ന് കോടതി എസ്‌എഫ്‌ഐഒയ്ക്ക് നിര്‍ദേശം നല്‍കി. അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് എസ്‌എഫ്‌ഐഒയോട് കോടതി ചോദിച്ചു. എക്‌സാലോജിക് രേഖകള്‍ ഹാജരാക്കാന്‍ സമയം നീട്ടി ചോദിച്ചിട്ടുണ്ട് എന്നായിരുന്നു എഎസ്ജിയുടെ മറുപടി. കോടതി ഉത്തരവ് വരുന്നത് വരെ അറസ്റ്റിലേക്ക് നീങ്ങരുതെന്ന് നിര്‍ദേശിച്ച കോടതി എസ്‌എഫ്‌ഐഒ ചോദിച്ച രേഖകള്‍ കൊടുക്കണമെന്ന് എക്‌സാലോജികിനോടും നിര്‍ദേശിച്ചു. അതേസമയം, വീണ വിജയനെതിരായ എസ്‌എഫ്‌ഐഒ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.മുഖ്യമന്ത്രിയിലേക്ക് ആരോപണം എത്തിക്കാനാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം. എസ്‌എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ട ഷോണ്‍ ജോര്‍ജ്ജിന്റെ നടപടി കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കേസുമായി കോടതിയില്‍ പോയത്. കമ്ബനി ആക്ടിലെ വ്യവസ്ഥയില്‍ വീഴ്ചയുണ്ടോ എന്നതില്‍ മാത്രമാണ്…

    Read More »
  • India

    സോണിയ ഗാന്ധി രാജ്യസഭയിലേക്ക്; പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍  മത്സരിച്ചേക്കും

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് മത്സരരംഗത്തുനിന്നു വിട്ടുനില്‍ക്കുമെന്നും പകരം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ റായ്ബറേലിയില്‍നിന്നുള്ള എംപിയാണ് സോണിയ.അതേസമയം, സോണിയക്ക് പകരമായി മകളും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍നിന്ന് ലോക്സഭയിലേക്കു മല്‍സരിച്ചേക്കും. കോണ്‍ഗ്രസിന്റെ അടിയുറച്ച സീറ്റാണ് റായ്ബറേലി.

    Read More »
  • NEWS

    പരക്കെ മഴ: യു.എ.ഇയിൽ സ്‌കൂൾ, കോളജ്, നഴ്‌സറി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം ആരംഭിച്ചു; ജാഗ്രതയോടെ  രാജ്യം

        ഇന്നലെ മുതൽ (തിങ്കൾ)  യു.എ.ഇയിൽ വിദ്യാർഥികള്‍ക്ക് ഓൺലൈൻ പഠനം ആരംഭിച്ചു. ഇത് സംബന്ധിച്ച് സ്വകാര്യ സ്‌കൂളുകള്‍, നഴ്‌സറികള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്ക് കെ എച്ച് ഡി എ (KHDA – Knowledge and Human Development Authority) നിര്‍ദേശം നല്‍കി. അസ്ഥിരമായ കാലാവസ്ഥയില്‍, രക്ഷിതാക്കള്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഫ്‌ളെക്‌സിബിള്‍ പഠന ഓപ്ഷനുകള്‍ പരിഗണിക്കാന്‍ അതോറിറ്റി സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുടെ വെളിച്ചത്തില്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (NCEMA) നിരവധി യോഗങ്ങൾ നടത്തിയിരുന്നു. ഈ ആഴ്ച, ഞായർ മുതല്‍ ചൊവ്വ വരെ ചില പ്രദേശങ്ങളില്‍ കനത്ത മഴ, ഇടിമിന്നല്‍, ആലിപ്പഴ വര്‍ഷം എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും താപനിലയില്‍ വരാനിരിക്കുന്ന ഇടിവിനെ നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും അതോറിറ്റി വീണ്ടും സ്ഥിരീകരിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് താമസക്കാരെ അറിയിച്ചു. വാഹനമോടിക്കുന്നവരോട് അതീവ…

    Read More »
  • NEWS

    വിദേശ വനിതയുടെ കഴുത്തില്‍ ഗുരുവായൂരപ്പന് മുന്നില്‍ താലി ചാർത്തി ഇരിങ്ങാലക്കുടക്കാരൻ 

    ഗുരുവായൂർ: വിദേശ വനിതയുടെ കഴുത്തില്‍ ഗുരുവായൂരപ്പന് മുന്നില്‍ താലി ചാർത്തി ഇരിങ്ങാലക്കുടക്കാരൻ. ഇരിങ്ങാലക്കുട കണേങ്ങാടൻ വീട്ടില്‍ പുഷ്പന്റെ മകൻ സന്ദീപാണ് ഗുരുവായൂരപ്പന്റെ മുന്നില്‍ ലണ്ടൻ സ്വദേശിനിയുടെ കഴുത്തില്‍ താലി ചാർത്തിയത്. ലണ്ടൻ സ്വദേശി അഡ്രിയാൻ പിയേഴ്‌സിന്റെ മകള്‍ കാറ്റി ലൂയിസായിരുന്നു വധു. ഗുരുവായൂരില്‍ വിവാഹം നടത്തുന്നതിന് മുന്നോടിയായി കാറ്റി ലൂയിസ് കോഴിക്കോട് ആര്യസമാജത്തില്‍ നിന്നും ഹൈന്ദവ മതം സ്വീകരിച്ച്‌ ഗൗരി എന്ന പേര് സ്വീകരിച്ചു. ഇന്നലെ രാവിലെ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. ഗൗരിയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഒമ്ബത് വർഷമായി ലണ്ടനില്‍ ഇൻഫോസിസില്‍ ഡയറക്ടർ ഓപ്പറേഷൻസായി ജോലി ചെയ്യുകയാണ് സന്ദീപ്. ഗൗരി ലണ്ടൻ ആമസോണില്‍ ചീഫ് മാനേജരാണ്.

    Read More »
  • Kerala

    പി.സി.ജോര്‍ജ് കേരളരാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസി- വെള്ളാപ്പള്ളി നടേശൻ

    പത്തനംതിട്ട: പി.സി. ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജോർജിനെ കേരളത്തില്‍ ആരും വിശ്വസിക്കില്ല. എങ്ങും സ്ഥലമില്ലാതെ വന്നപ്പോഴാണ് ജോർജ് ബി.ജെ.പിയില്‍ ചേർന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ‘പി.സി ജോർജിനെ സ്ഥാനാർഥിയാക്കാൻ തലയില്‍ ജനവാസമുള്ള ആരും തയ്യാറാകില്ല. മത്സരിച്ചാല്‍ പി.സി ജോർജ് ദയനീയമായി പരാജയപ്പെടുമെന്ന് ഉറപ്പാണ്. പി.സി ജോർജിന് ആരും വോട്ട് ചെയ്യില്ല. ബി.ജെ.പിക്കാർ പോലും വോട്ട് ചെയ്യുമോ എന്ന് സംശയമാണ്’ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വി.ഡി സതീശനും കെ.സുധാകരനും ഒരുമിച്ച്‌ സമരാഗ്നി യാത്ര നടത്തുന്നത് ഒരുമയില്ലാത്തതുകൊണ്ടാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. “ബാക്കിയെല്ലാ പാർട്ടികളിലും ഒരാളാണ് യാത്ര നയിക്കുന്നത്. രണ്ടാള്‍ യാത്ര നടത്തുന്നതിന് അർഥം നേതൃത്വം ഒരാളല്ല രണ്ടാളാണെന്നുള്ളതാണ്. നേതൃത്വത്തില്‍ തമ്മില്‍ തല്ലല്ലേ ഇത്” വെള്ളാപ്പള്ളി പരിഹസിച്ചു.

    Read More »
  • India

    രാഹുലിന്റെ ന്യായ് യാത്ര വെട്ടിച്ചുരുക്കാൻ കോണ്‍ഗ്രസ്; ഉത്തർപ്രദേശിൽ പര്യടനമില്ല

    ന്യൂഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര വെട്ടിച്ചുരുക്കാൻ കോണ്‍ഗ്രസ്. ഉത്തർപ്രദേശിലെ പര്യടനം ഒഴിവാക്കുകയാണെന്ന് നേതൃത്വം വ്യക്തമാക്കി. യാത്ര ഈ ആഴ്ച ഉത്തർപ്രദേശില്‍ പ്രവേശിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. 80 ലോക്സഭാ സീറ്റുകളുള്ളതും കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് ചലനം സൃഷ്ടിക്കാൻ കഴിയാത്തതുമായ, രാഷ്ട്രീയമായി നിർണായകമായ സംസ്ഥാനത്ത് രാഹുലിനെ 11 ദിവസം പ്രചാരണത്തിന് വിടാനായിരുന്നു നേരത്തെ കോണ്‍ഗ്രസ് പദ്ധതിയിട്ടത്. യു.പിയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സീറ്റായ വാരണാസി, റായ്ബറേലി, അമേഠി, അലഹബാദ്, ഫുല്‍പൂർ, ലഖ്നൗ എന്നിവിടങ്ങളില്‍ 28 ലോക്സഭാ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോകേണ്ടത്. എന്നാൽ യാത്ര ഇപ്പോള്‍ പടിഞ്ഞാറൻ യു.പി ജില്ലകളില്‍ മിക്കതും ഒഴിവാക്കി ലഖ്നൗവില്‍ നിന്ന് അലിഗഢിലേക്കും, പിന്നീട് പടിഞ്ഞാറൻ യു.പിയിലെ ആഗ്രയിലേക്കും നേരിട്ട് സഞ്ചരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.   മാർച്ച്‌ 20ന് മുംബൈയില്‍ സമാപിക്കാനിരുന്ന യാത്ര, ഇതോടെ മാർച്ച്‌ ആദ്യവാരം തന്നെ അവസാനിച്ചേക്കും എന്നാണ് സൂചന.അതേസമയം, യു.പിയില്‍ യാത്ര വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തിന് ആർ.എല്‍.ഡി…

    Read More »
  • India

    ഡല്‍ഹി ചലോ മാര്‍ച്ച്‌  ഒഴിവാക്കാന്‍ കേന്ദ്രഗവണ്‍മെന്റിന്റെ നെട്ടോട്ടം

    ന്യൂഡല്‍ഹി: ജീവല്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ കര്‍ഷകര്‍  നടത്താന്‍ പോകുന്ന ഡല്‍ഹി ചലോ മാര്‍ച്ച്‌ എങ്ങനെയും ഒഴിവാക്കാന്‍ കേന്ദ്രഗവൺമെന്റിന്റെ നെട്ടോട്ടം. മാര്‍ച്ചിനെ നേരിടാന്‍ ഡല്‍ഹി ഇതുവരെ കണ്ടിട്ടില്ലാത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനിടെ തന്നെ കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായി നിരവധി കേന്ദ്രമന്ത്രിമാര്‍ ചണ്ഡിഗഡിലേക്ക് പറന്നെത്തിയിരിക്കുകയാണ്. ഇതു രണ്ടാംവട്ട ചര്‍ച്ചയാണ് കര്‍ഷകരുമായി നടത്തുന്നത്. 2021 ല്‍ രാജ്യത്തെ ഇളക്കിമറിച്ച കര്‍ഷക പ്രക്ഷോഭത്തിനു ശേഷം ഇപ്പോഴത്തെ ഡല്‍ഹി ചലോ മാര്‍ച്ച്‌ എത്രമാത്രം പ്രകമ്ബനം ഉണ്ടാക്കുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ലഭ്യമാക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ മാര്‍ച്ച്‌ നടത്തുന്നത്.ഫെബ്രുവരി 13നും 15നും മധ്യേയാണ് ഡല്‍ഹി ചലോ മാര്‍ച്ച്‌.   കര്‍ഷകര്‍ ഡല്‍ഹിയിലേക്കു കടക്കാതെ നോക്കാന്‍ പൊലീസും സുരക്ഷാ സേനയും എല്ലാ പഴുതുകളുമടച്ച്‌ നില്‍ക്കുമ്പോഴാണ് നിരവധി കേന്ദ്രമന്ത്രിമാര്‍ കർഷകരുടെ സംഘടനകളുമായി ചർച്ച നടത്താൻ ചണ്ഡീഗഡിലെത്തിയിരിക്കുന്നത്.   കേന്ദ്രഭക്ഷ്യമന്ത്രി പീയുഷ് ഗോയല്‍, കൃഷി മന്ത്രി അര്‍ജുന്‍ മുണ്ഡ എന്നിവരാണ് ചണ്ഡിഗറില്‍…

    Read More »
Back to top button
error: