Month: February 2024
-
India
ജയ്ശ്രീറാം വിളിച്ചില്ല; ട്രെയിനില്‍ വെച്ച് മുസ്ലിം കുടുംബത്തെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
മുംബൈ: ജയ്ശ്രീറാം വിളിക്കാതിരുന്നതിന് മുസ്ലിം കുടുംബത്തെ ക്രൂരമായി മർദിച്ച് ഹിന്ദുത്വവാദികള്‍. മഹാരാഷ്ട്രയിലെ പൻവേല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. കൻകാവലി സ്വദേശിയായ ആസിഫിനും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുള്‍പ്പെടുന്ന കുടുംബത്തിനുമാണ് പരിക്കേറ്റത്. കുടുംബത്തെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ജനുവരി 24നായിരുന്നു കേസിനാസ്പദമായ സംഭവം. കൻകാവലിയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രമധ്യേ നാല്‍പതോളം പേരടങ്ങുന്ന സംഘം കുടുംബത്തിനടുത്തെത്തുകയും ജയ്ശ്രീറാം വിളിക്കുകയുമായിരുന്നു. ബുർഘ ധരിച്ചിരുന്ന ഭാര്യക്കരികിലെത്തി സംഘം ജയ്ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് ആസിഫ് പറയുന്നു. പ്രായപൂർത്തിയാകാത്ത മകളുടെ ദേഹത്ത് ചായ ഒഴിച്ചതായും ആസിഫ് പൊലീസിനോട് പറഞ്ഞു. സംഘത്തോട് തങ്ങളെ വെറുതെവിടാൻ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ പൊലീസിനെ വിവരമറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയില്ലെന്നും ആസിഫ് ആരോപിച്ചു.
Read More » -
India
കേന്ദ്രത്തിന് താൽപര്യമില്ലാത്ത സംസ്ഥാനങ്ങളെ അർഹമായ സാമ്പത്തിക വിഹിതം നൽകാതെ ഞെരുക്കും: നിർമല സീതാരാമന്റെ ഭർത്താവ് ഡോ.പരകാല പ്രഭാകർ
ന്യൂഡൽഹി: കേന്ദ്രത്തിന് താൽപര്യമില്ലാത്ത സംസ്ഥാനങ്ങളെ അർഹമായ സാമ്പത്തിക വിഹിതം നൽകാതെ ഞെരുക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് ഡോ.പരകാല പ്രഭാകർ. 1947 മുതൽ 2014 വരെ ഇന്ത്യയുടെ ആകെ കടം 50 ലക്ഷം കോടി രൂപയായിരുന്നു. മോദി സർക്കാർ അധികാരത്തിലെത്തിയശേഷം അത് 150 ലക്ഷം കോടിയാണ്. (2023 മാർച്ചിൽ155.8 ലക്ഷം കോടി രൂപ) 2024 മാർച്ച് 31 ന് പലിശയടക്കം അത് 205 കോടിയിലെത്തുമത്രെ- ഡോ.പരകാല പ്രഭാകർ പറഞ്ഞു. 53 ശതമാനമാണ് ഇന്ത്യയിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. ഇവിടെ നിക്ഷേപം നടത്താൻ കെൽപ്പുള്ള തലമുറ, പൗരത്വംതന്നെ ഉപേക്ഷിച്ച് വിദേശത്തേക്ക് കുടിയേറുകയാണ്. 2022ലെ കണക്കനുസരിച്ച് 2,25,000 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. കേന്ദ്രത്തിന് താൽപര്യമില്ലാത്ത സംസ്ഥാനങ്ങളെ അർഹമായ സാമ്പത്തിക വിഹിതം നൽകാതെ ഞെരുക്കുകയാണ്. യാഥാർഥ്യം തുറന്നുപറയുന്നവരെ രാജ്യദ്രോഹികളാക്കും- ഡോ.പരകാല പ്രഭാകർ പറഞ്ഞു. മുമ്പ് നാല് വരിയുള്ള ഒരു കിലോമീറ്റർ റോഡ് നിർമ്മിച്ചാൽ അത് ഒരു കിലോമീറ്ററായാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ അത് നാല്…
Read More » -
India
സ്കൂട്ടറിൽ ഇടിച്ച കാർ 2കിലോമീറ്ററോളം സ്കൂട്ടറിനെ റോഡിലൂടെ വലിച്ചിഴച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
നാഗർകോവില്‍: സ്കൂട്ടർ യാത്രികനായ വിദ്യാർഥിയെ ഇടിച്ച കാർ നിർത്താതെ 2കിലോമീറ്ററോളം കുട്ടിയേയും സ്കൂട്ടറിനെയും അതിവേഗം റോഡിലൂടെ വലിച്ചിഴച്ചു.ഒടുവില്‍ സ്കൂട്ടറിന് തീപിടിച്ച് വിദ്യാർഥി വെന്തുമരിച്ചു. നാഗർകോവിലിലാണ് സംഭവം.തെക്ക്ചൂരൻകുടി പള്ളിതെരുവ് സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ മകൻ അജാസ്(15) ആണ് ദാരുണമായി മരിച്ചത്. പുത്തൻ തുറ ദേവാലയ ഉത്സവ പറമ്ബില്‍ മിഠായി കട നടത്തുന്ന ബന്ധുവിനെ സഹായിക്കാൻ വന്നതായിരുന്നു. സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഇത്താമൊഴി തെക്ക് പാല്‍കിണറ്റാൻവിള സ്വദേശിയും പെയിൻ്റ് കട ഉടമയായ ഗോപി(39)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് ഈത്താമൊഴിയില്‍നിന്നും ശംഖുതുറ ബീച്ചിലേക്ക് കാറിൽ പോവുകയായിരുന്നു ഗോപിയും കുടുംബവും. മേലെ കൃഷ്ണൻപുതൂരിന് സമീപം ചെമ്ബൊൻകരയില്‍ വെച്ച് മുന്നില്‍ പോവുകയായിരുന്ന അജാസ് സഞ്ചരിച്ച സ്കൂട്ടറില്‍ കാർ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറും അജാസും കാറിന്റെ മുൻവശത്ത് കുടുങ്ങി. എന്നിട്ടും കാർ നിർത്താതെ അജാസിനെയും വലിച്ച് കൊണ്ട് അതിവേഗത്തില്‍ 2കി.മീ സഞ്ചരിച്ച് ശംഖുതുറ ഭാഗത്ത് എത്തി. ഇവിടെ വെച്ച് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. കാറില്‍ കുടുങ്ങിക്കിടന്ന…
Read More » -
Sports
നാണം കെട്ട് കേരള ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനോടും തോൽവി(1-3)
കൊച്ചി: ഈ സീസണിൽ കൊച്ചിയിൽ തങ്ങളുടെ ആദ്യ പരാജയവുമായി കേരള ബ്ലാസ്റ്റേഴ്സ്.അതാകട്ടെ ഐഎസ്‌എല്ലിലെ നവാഗതരായ പഞ്ചാബ് എഫ്സിക്കെതിരെയും.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നാണം കെട്ട തോൽവി. 39-ാം മിനിറ്റിൽ മിലോസ് ഡ്രിചിഞ്ചിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആണ് ആദ്യം മുന്നിലെത്തിയത്.(1-0).ആ ഗോളിന് നാല് മിനിറ്റുകൾക്കുള്ളിൽ ജോർഡാനിലൂടെ പഞ്ചാബ് സമനില നേടി(1-1). ആദ്യ പകുതി പിരിയുമ്ബോള്‍ 1-1 എന്ന നിലയിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി പഞ്ചാബ് ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തുകയായിരുന്നു. 61-ാം മിനിറ്റിൽ ജോർഡാനിലൂടെ പഞ്ചാബ് വീണ്ടും വലകുലുക്കി (1-2).88-ാം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ അവരുടെ ക്യാപ്റ്റൻ ലൂക്ക (3-1) പഞ്ചാബിന്റെ വിജയമുറപ്പിച്ചു. തോറ്റെങ്കിലും 14 മത്സരത്തില്‍ നിന്ന് 26 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തുണ്ട്. പഞ്ചാബ് 9ാം സ്ഥാനത്താണ്.
Read More » -
Movie
മമ്മുട്ടിയുടെ‘ഭ്രമയുഗ’ത്തിനെതിരെ കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ, ‘സിനിമ കുടുംബത്തിനു ചീത്തപ്പേരു വരുത്തു’മെന്ന് പരാതി
മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ഫെബ്രുവരി 15 ന് റിലീസ് ചെയ്യാനിരിക്കെ കുഞ്ചമൺ ഇല്ലം ചിത്രത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. ഈ ചിത്രത്തിന് അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണം എന്നാണ് ആവശ്യം. സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്തിനു നൽകിയ ‘കുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കുഞ്ചമൺ ഇല്ലക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയില്‍ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയച്ചു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ കുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ടെന്നും തങ്ങൾ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ‘ഭ്രമയുഗം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ഇത് ഐതീഹ്യമാലയില്‍നിന്ന് എടുത്തിട്ടുള്ള കഥയാണ് എന്നാണ്. എന്നാൽ ഈ കഥയിലെ നായകനായ ‘കുഞ്ചമൺ പോറ്റി’ എന്നു വിളിക്കുന്ന കഥാപാത്രം ദുർമന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്. ഇത് കുടുംബത്തിനു സമൂഹത്തിന്റെ മുന്നിൽ ചീത്തപ്പേരു വരുത്തി വയ്ക്കുമെന്നാണ് ഹർജിയിലെ…
Read More » -
Kerala
തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ കേസെടുത്ത് പോലീസ്; ക്ഷേത്രം ഭാരവാഹികളും കരാറുകാരും പ്രതികള്‍
കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചതിനു പിന്നാലെ, ക്ഷേത്രഭാരവാഹികളെയും കരാറുകാരെയും പ്രതികളാക്കി പോലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ നരഹത്യാക്കുറ്റം ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. കരാറുകാരന്റെ തിരുവനന്തപുരം പോത്തന്‍കോട്ടെ ഗോഡൗണില്‍ പോലീസ് പരിശോധന നടത്തി. ഇതിന്റെ സമീപപ്രദേശങ്ങളില്‍ വലിയ ഗുണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായി. തൃപ്പൂണിത്തുറ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്ക് ഇന്നു രാവിലെ 10.30ഓടെയാണ് തീപിടിച്ചത്. അപകടത്തില്‍ പടക്കശാല ജീവനക്കാരനായ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. 16 പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നാലു പേര്‍ കളമശേരി മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. ഇവിടെ ആറു തവണ സ്‌ഫോടനം ഉണ്ടായതായാണ് വിവരം. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആദ്യം ഗ്യാസ് പൊട്ടിത്തെറിച്ചത് എന്നാണ് കരുതിയത്. പിന്നീടാണ് പടക്കപ്പുരയില്‍ ഉണ്ടായ പൊട്ടിത്തെറിയാണ് എന്നു വ്യക്തമായത്. സ്‌ഫോടനം നടന്നതിന്റെ…
Read More » -
Kerala
മസാലബോണ്ട് കേസില്‍ ഇഡിക്ക് മുന്നില്‍ നാളെ ഹാജരാകണോ? ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: മസാലബോണ്ട് കേസില്‍ ഇഡിക്ക് മുന്നില്‍ നാളെ ഹാജരാകുന്ന കാര്യത്തില്‍ തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. ഹര്‍ജി നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും. ഇഡിക്ക് മുന്നില്‍ നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് തോമസ് ഐസക്കിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്. താന്‍ കിഫ്ബി വൈസ് ചെയര്‍മാന്‍ മാത്രമാണെന്നാണ് തോമസ് ഐസക്ക് കോടതിയില്‍ വ്യക്തമാക്കിയത്. വേറെ ആരെയും ഇഡി സമന്‍സ് നല്‍കി വിളിച്ചുവരുത്തുന്നതായി തോന്നുന്നില്ല. എന്തിനാണ് ഈ പുതിയ സമന്‍സ് എന്നതു വ്യക്തം അല്ലെന്നുമായിരുന്നു തോമസ് ഐസക്കിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. ഐസക്കിനായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത ഹാജരായി. ഹര്‍ജി അമെന്‍ഡ് ചെയ്യാന്‍ കിഫിബി അപേക്ഷ കൊടുത്തു. കോടതി അത് അംഗീകരിച്ചു. കിഫ്ബിയുടെ ഹര്‍ജി വെളളിയാഴചത്തേക്ക് മാറ്റി.
Read More » -
India
മൂന്ന് ആര്‍ജെഡി എംഎല്‍എമാര്‍ മറുകണ്ടം ചാടി: ബിഹാറില്‍ വിശ്വാസംനേടി നിതീഷ് കുമാര്‍
പട്ന: നാടകീയതയ്ക്കും റിസോര്‍ട്ട് രാഷ്ട്രീയത്തിനൊമൊടുവില്‍ ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നിമയസഭയില്‍ വിശ്വാസം നേടി. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്ക് കനത്ത തിരിച്ചടി നല്‍കി വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പായി അവരുടെ മൂന്ന് എംഎല്‍എമാര്‍ ഭരണപക്ഷത്തോടൊപ്പം ചേര്‍ന്നു. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്പീക്കര്‍ക്കെതിരെ ഭരണപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 112നെതിരെ 125 വോട്ടുകള്‍ക്ക് പാസായി. മഹാസഖ്യ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന അവാദ് ബിഹാരി ചൗധരി സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ജെഡിയു-ബിജെപി സഖ്യം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. തുടര്‍ന്ന് നടന്ന വിശ്വാസവോട്ടെടുപ്പില്‍ 129 എംഎല്‍എമാരുടെ പിന്തുണ നേടിയാണ് നിതീഷ് സര്‍ക്കാര്‍ ബിഹാര്‍ നിയമസഭയുടെ വിശ്വാസം നേടിയത്. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപോയി. ആര്‍ജെഡി എംഎല്‍എമാരായ ചേതന്‍ ആനന്ദ്, നീലംദേവി, പ്രഹ്ലാദ് യാദവ് എന്നിവരാണ് നിയമസഭയിലെത്തി ഭരണപക്ഷത്തിനൊപ്പം ചേര്‍ന്നത്. ഇന്ത്യ സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ എന്‍.ഡി.എ. സഖ്യത്തിന്റെ ഭാഗമായതിനു പിന്നാലെ നടന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ബിഹാറില്‍ വന്‍ നാടകീയതയാണ് അരങ്ങേറിയത്. ജെഡിയുവിന്റെ ബിജെപിയുടെയും…
Read More » -
Kerala
വയനാട്ടിലെ ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കും; വന്യജീവി ആക്രമണം തടയാന്‍ നടപടികളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: വയനാട്ടില്‍ തുടര്‍ച്ചയായി വന്യജീവി ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും, വന്യജീവി ആക്രമണം തടയാനുമുള്ള നടപടികളുമായി ഉന്നതതലസമിതി യോഗം ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. അന്തര്‍സംസ്ഥാന വന്യജീവി പ്രശ്നങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി / പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തില്‍ ഒരു സമിതി രൂപീകരിക്കാന്‍ ഉന്നതതലസമിതി യോഗത്തില്‍ തീരുമാനമായി. നിലവിലുള്ള അന്തര്‍സംസ്ഥാന ഔദ്യോഗികതല യോഗം ഉടന്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വന്യജീവികളെ നേരിടുന്നതുമായി ബന്ധപ്പെടുള്ള നിയമപ്രശ്‌നങ്ങള്‍ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും. റവന്യൂ. പൊലീസ്, ഫോറസ്റ്റ് വകുപ്പുകള്‍ ചേര്‍ന്ന് വയനാട്ടില്‍ കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ കൊണ്ടുവരും. രണ്ടു പുതിയ ആര്‍ആര്‍ടികള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തും. ആനയുടെയും മറ്റു വന്യമൃഗങ്ങളുടെയും വിവരങ്ങള്‍ അറിയിക്കാന്‍ പബ്ലിക് അഡ്രസ് സംവിധാനം നടപ്പാക്കും. പൊലീസ്, വനംവകുപ്പ് സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയാകുമിത്. വന്യജീവികളുടെ നിരീക്ഷണത്തിനായി…
Read More » -
Crime
ബാറിലെ വെടിവെപ്പിനു പിന്നില്‍ ഗുണ്ടാസംഘം; കാര്‍ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ മുങ്ങി
കൊച്ചി: കലൂര്‍ കത്രിക്കടവിലെ ബാറിലെ ജീവനക്കാരെ വെടിവെച്ച ശേഷം കടന്നുകളഞ്ഞ പ്രതികള്‍ ക്വട്ടേഷന്‍, ലഹരി മാഫിയ സംഘത്തിലുള്‍പ്പെട്ടവരെന്ന് വിവരം. പ്രതികളിലൊരാളും അങ്കമാലി സ്വദേശിയുമായ യുവാവ് പോലീസ് കസ്റ്റഡിയിലെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെ ബാറിലെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം, അക്രമത്തിന് ശേഷം നാലംഗ സംഘം സഞ്ചരിച്ച കാര്‍ മുടവൂരില്‍വെച്ച് ഉപേക്ഷിക്കുകയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മറ്റൊരു വാഹനത്തില്‍ കയറി പോയെന്നും വിവരങ്ങളുണ്ട്. ബാറിലെയടക്കം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുമ്പ് ക്വട്ടേഷന്‍, ലഹരി മാഫിയ കേസുകളില്‍ പോലീസ് പിടിയിലായിട്ടുള്ളവരാണ് പ്രതികള്‍. അക്രമത്തിന് ശേഷം പ്രതികള്‍ മൂവാറ്റുപുഴ ഭാഗത്തേക്കാണ് പോയത്. സിസിടിവി കേന്ദ്രീകരിച്ചും പ്രതികളുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, അക്രമത്തിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് റിവോള്‍വറാണെന്ന് തിരിച്ചറിഞ്ഞത്. ബാര്‍…
Read More »