തിരുവനന്തപുരം: വാമനപുരം നദിയില്‍ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ കാണാതായ രണ്ടു യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.
ആറ്റിങ്ങല്‍ എ സി എ സി നഗർ ചെറുമത്തിയോട് വീട്ടില്‍ ഷമീർ, വട്ടവിള വീട്ടില്‍ സതീഷ് എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനായി ആറ്റിങ്ങല്‍ കൊല്ലമ്ബുഴ ആറാട്ട്കടവില്‍ പോയത്. കടവിന് സമീപത്തുനിന്ന് ചൂണ്ടയിടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സാധനങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊല്ലപുഴ ആറാട്ടുകടവിന് സമീപം നദിയില്‍ നാട്ടുകാർ മൃതദേഹം കണ്ടതിനെ തുടർന്ന് പോലീസില്‍
വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന്
മൃതദേഹം കരയ്ക്ക് എത്തിച്ചു. ഷമീറിന്‍റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. തുടർന്ന് മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ രാവിലെയോടെയാണ് സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്.