IndiaNEWS

രാഹുലിന്റെ ന്യായ് യാത്ര വെട്ടിച്ചുരുക്കാൻ കോണ്‍ഗ്രസ്; ഉത്തർപ്രദേശിൽ പര്യടനമില്ല

ന്യൂഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര വെട്ടിച്ചുരുക്കാൻ കോണ്‍ഗ്രസ്. ഉത്തർപ്രദേശിലെ പര്യടനം ഒഴിവാക്കുകയാണെന്ന് നേതൃത്വം വ്യക്തമാക്കി.

യാത്ര ഈ ആഴ്ച ഉത്തർപ്രദേശില്‍ പ്രവേശിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. 80 ലോക്സഭാ സീറ്റുകളുള്ളതും കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് ചലനം സൃഷ്ടിക്കാൻ കഴിയാത്തതുമായ, രാഷ്ട്രീയമായി നിർണായകമായ സംസ്ഥാനത്ത് രാഹുലിനെ 11 ദിവസം പ്രചാരണത്തിന് വിടാനായിരുന്നു നേരത്തെ കോണ്‍ഗ്രസ് പദ്ധതിയിട്ടത്.

യു.പിയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സീറ്റായ വാരണാസി, റായ്ബറേലി, അമേഠി, അലഹബാദ്, ഫുല്‍പൂർ, ലഖ്നൗ എന്നിവിടങ്ങളില്‍ 28 ലോക്സഭാ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോകേണ്ടത്. എന്നാൽ യാത്ര ഇപ്പോള്‍ പടിഞ്ഞാറൻ യു.പി ജില്ലകളില്‍ മിക്കതും ഒഴിവാക്കി ലഖ്നൗവില്‍ നിന്ന് അലിഗഢിലേക്കും, പിന്നീട് പടിഞ്ഞാറൻ യു.പിയിലെ ആഗ്രയിലേക്കും നേരിട്ട് സഞ്ചരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

Signature-ad

 

മാർച്ച്‌ 20ന് മുംബൈയില്‍ സമാപിക്കാനിരുന്ന യാത്ര, ഇതോടെ മാർച്ച്‌ ആദ്യവാരം തന്നെ അവസാനിച്ചേക്കും എന്നാണ് സൂചന.അതേസമയം, യു.പിയില്‍ യാത്ര വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തിന് ആർ.എല്‍.ഡി ഉള്‍പ്പെടുന്ന രാഷ്ട്രീയ സംഭവവികാസങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

Back to top button
error: