Month: February 2024

  • Kerala

    പാസ്‌പോര്‍ട്ടില്‍ കൃത്രിമം; കൊച്ചി വിമാനത്താവളത്തില്‍ രണ്ടു യുവതികളെ പിടികൂടി

    കൊച്ചി: പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് യുവതികള്‍ പിടിയില്‍. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് യുവതികളെ പിടി കൂടിയത്. കൊല്ലം സ്വദേശി ജയ ജോസഫ്, കോഴിക്കോട് സ്വദേശി സക്കീന മുസ്തഫ എന്നിവരാണ് പിടിയിലായത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗമാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. മസ്‌കറ്റിലേക്ക് പോകാനാണ് ഇരുവരും വിമാനത്താവളത്തില്‍ എത്തിയത്. ഇവരുടെ കൈയ്യില്‍ വിസിറ്റിംഗ് വിസയാണ് ഉണ്ടായിരുന്നത്. പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ നേരത്തെയുണ്ടായിരുന്ന കുവൈത്ത് വിസയുടെ മുകളില്‍ റദ്ദാക്കിയ മറ്റൊരു വിസ സ്റ്റിക്കര്‍ ഒട്ടിച്ചതായി കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ചതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇരുവരെയും എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    Read More »
  • Kerala

    കൊച്ചി മെട്രോ; കാക്കനാട്ടേക്കുള്ള പാതയുടെ  നിർമാണ പ്രവർത്തനങ്ങള്‍  ആരംഭിക്കുന്നു 

    കൊച്ചി മെട്രോ രണ്ടാം ഘട്ടമായ കാക്കനാട്ടേക്കുള്ള പാതയുടെ പ്രധാന നിർമാണ പ്രവർത്തനങ്ങള്‍ മാർച്ചോടെ ആരംഭിക്കുമെന്ന് കെഎംആർഎൽ. പാലാരിവട്ടം മുതല്‍ കാക്കനാട് വരെ റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജെഎല്‍എൻ സ്റ്റേഡിയം മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗത്ത് സ്ഥലമേറ്റെടുക്കലിന് കാലതാമസം നേരിട്ടിരുന്നു. എന്നാല്‍ തടസങ്ങള്‍ നീങ്ങിയതോടെ സ്ഥലമേറ്റെടുക്കല്‍ നടപടിയും ആരംഭിച്ചിട്ടുണ്ട്. കൊച്ചിൻ സെസ് മെട്രോ സ്റ്റേഷനില്‍ പ്രവേശന കവാടത്തിന്‍റെയും പുറത്തേക്കിറങ്ങുന്ന ഭാഗത്തിന്‍റെയും പൈലിങ് ജോലികള്‍ പൂർത്തീകരിച്ചിട്ടുണ്ട്. കിൻഫ്ര സ്റ്റേഷനിലും സ്റ്റേഷൻ പൈലിങ് ജോലികള്‍ അടുത്തയാഴ്ച തുടങ്ങും. ഇൻഫോപാർക്ക് സ്റ്റേഷനിലും എൻട്രി – എക്‌സിറ്റ് ഭാഗത്തിന്‍റെ ജോലികള്‍ ഉടൻ തുടങ്ങും. ജെഎല്‍എൻ സ്റ്റേഡിയം മുതല്‍ കാക്കാനാട് വരെയുള്ള റൂട്ടിലെ മെട്രോ ലൈൻ നിർമാണം വരുന്ന 24 മാസത്തിനുള്ളില്‍ പൂർത്തിയാക്കുകയാണ് കെഎംആർഎല്‍ ലക്ഷ്യമിടുന്നത്. കേരള ബജറ്റില്‍ രണ്ടാം ഘട്ടം മെട്രോ ലൈൻ നിർമാണത്തിനായി 239 കോടി രൂപ വകയിരുത്തിയിരുന്നു.യാത്രക്കാര്‍ക്ക് മെട്രോ സ്റ്റേഷനിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള മോട്ടര്‍ ഇതര ഗതാഗത പദ്ധതി വിദേശ വായ്പാ സഹായത്തോടെ നടപ്പാക്കാനും…

    Read More »
  • Kerala

    വേനൽ മഴ പെയ്തേക്കും, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

    തിരുവനന്തപുരം: സംസ്ഥാനത്ത്  വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാ​ഗം. മലയോരമേഖലയിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട വേനൽമഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യ തെക്കൻ  കേരളത്തിൽ പ്രത്യേകിച്ച് മലയോര മേഖലയിൽ കൂടുതൽ സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.മഴ കടുത്ത വേനലിന് ആശ്വാസമാകുമെങ്കിലും വേനൽമഴയ്ക്കൊപ്പമുള്ള ഇടിമിന്നലിനെ ഭയക്കേണ്ടതുണ്ട്. മഴയ്‌ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശമുണ്ട്. മഴയ്‌ക്കൊപ്പം 30 മുതൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഇടിമിന്നൽ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. – മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. – ജനലും വാതിലും അടച്ചിടുക. – ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. – ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ…

    Read More »
  • India

    പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, 27ന് തലസ്ഥാനത്ത് എത്തും

    തിരുവനന്തപുരം: പ്രധാനമന്ത്രി ഈ മാസം 27ന് തിരുവനന്തപുരത്തെത്തും. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തില്‍  പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. സെൻട്രല്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. മറ്റ് ചില ഔദ്യോഗിക പരിപാടിയില്‍ കൂടി പ്രധാനമന്ത്രി പങ്കെടുത്തേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനിയിട്ടില്ല.

    Read More »
  • Kerala

    സിപിഐഎം സ്ഥാനാര്‍ഥികളില്‍ ധാരണ; രാജു ഏബ്രഹാമിനെ വെട്ടി പത്തനംതിട്ടയിൽ തോമസ് ഐസക്

    തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും. ഇന്ന് നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയുണ്ടാകുമെന്നാണ് സൂചന. അതിനു ശേഷം സംസ്ഥാന സമിതി സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കും. തുടര്‍ന്ന് ജില്ലാകമ്മറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തും. ആറ്റിങ്ങല്‍ വി ജോയ്, കൊല്ലം സിഎസ് സുജാത, പത്തനംതിട്ട തോമസ് ഐസക്, ആലപ്പുഴ എഎം ആരിഫ്, ചാലക്കുടി സി രവീന്ദ്രനാഥ്, മലപ്പുറം കെടി ജലീല്‍/ വിപി സാനു, കോഴിക്കോട് എളമരം കരീം, വടകര എ പ്രദീപ് കുമാര്‍, കണ്ണൂര്‍ കെകെ ശൈലജ, കാസര്‍കോട് ടിവി രാജേഷ്/ വിപിപി മുസ്തഫ എന്നിവരാകും സ്ഥാനാര്‍ഥികള്‍ എന്നാണ് സൂചന. അതേസമയം പത്തനംതിട്ടയിൽ രാജു ഏബ്രഹാമിനെ വെട്ടിയത് വരുംദിവസങ്ങളിൽ സിപിഐഎമ്മിൽ വലിയതോതിൽ വിവാദങ്ങൾക്ക് വഴിവെച്ചേക്കും.കോൺഗ്രസ് മണ്ഡലമായ റാന്നി പിടിച്ചെടുത്ത് തുടർച്ചയായ 25 വർഷം സിപിഐഎമ്മിന്റെ എംഎൽഎ ആയി ഇരുന്ന ആളാണ് രാജു ഏബ്രഹാം. കഴിഞ്ഞ തവണ മണ്ഡലം കേരള കോൺഗ്രസിന് (എം) വിട്ടു നൽകിയപ്പോൾ…

    Read More »
  • India

    ഭാര്യയ്‌ക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ് പൊലീസ് സ്റ്റേഷനിൽ

    ഭാര്യയ്‌ക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ് പൊലീസ് സ്റ്റേഷനില്‍.’ഞാന്‍ ഗന്ധര്‍വന്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ താരമാണ് നിതീഷ് ഭരദ്വാജ്. മുന്‍ ഭാര്യയും മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥയുമായ സ്മിത ഭരദ്വാജിന് എതിരെയാണ് നടന്‍ പരാതി നല്‍കിയത്. ഏറെ നാളായി തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് ആരോപണം. മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തന്റെ പെണ്‍ മക്കളെ കാണാന്‍ അനുവദിക്കുന്നില്ല എന്നാണ് നിതീഷ് പറയുന്നത്. ഭോപ്പാല്‍ പൊലീസ് കമ്മിഷണര്‍ ഹരിനാരായണാചാരി മിശ്രയ്ക്കാണ് സഹായം അഭ്യര്‍ത്ഥിച്ച്‌ താരം കത്ത് അയച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കമ്മിഷണര്‍ ഉത്തരവിട്ടു. 2009 മാര്‍ച്ച്‌ 14 നാണ് നിതീഷും സ്മിതയും വിവാഹിതരാവുന്നത്. ഇവര്‍ക്ക് 11 വയസുള്ള പെണ്‍മക്കളുണ്ട്. 12 വര്‍ഷത്തെ ദാമ്ബത്യം അവസാനിപ്പിച്ച്‌ ഇരുവരും 2019ല്‍ വേര്‍പിരിഞ്ഞിരുന്നു. ഡിവോഴ്‌സിന് ശേഷം മക്കള്‍ക്കൊപ്പം ഇന്‍ഡോറിലാണ് സ്മിത. പ്രശസ്തമായ ടെലിവിഷന്‍ സീരിയലില്‍ ശ്രീകൃഷ്ണന്റെ വേഷം അവതരിപ്പിച്ചാണ് നിതീഷ് ഭരദ്വാജ് ശ്രദ്ധേയനാവുന്നത്

    Read More »
  • India

    രണ്ടു ലക്ഷം തൊഴില്‍ രഹിതര്‍;രണ്ട് വര്‍ഷത്തിനിടെ ഗുജറാത്തില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചത് 32 പേര്‍ക്ക് മാത്രം !!

    അഹമ്മദാബാദ്: ആകെയുള്ള 2.38 ലക്ഷം അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതരില്‍ വെറും 32 പേർക്ക് മാത്രമാണ് ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചതെന്ന് കണക്കുകള്‍. സർക്കാരിന്റെ തന്നെ രേഖകളെ മുൻ നിർത്തി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആകെ ജോലി ലഭിച്ച 32 പേരില്‍ 22 പേർ അഹമ്മബദാബാദില്‍ നിന്നും ഒമ്ബത് പേർ ഭാവ്നഗറില്‍ നിന്നും ഒരാള്‍ ഗാന്ധിനഗറില്‍ നിന്നുമുള്ളവരാണ്. ഗുജറാത്ത് അസംബ്ലിയില്‍ കോണ്‍ഗ്രസ് എംഎല്‍എ ഉയർത്തിയ ചോദ്യത്തിന് മറുപടിയായി സംസ്ഥാനത്ത് 2,38,9787 അഭ്യസ്ഥവിദ്യരായ തൊഴില്‍രഹിതരുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തില്‍ 29 ജില്ലകളില്‍ നിന്ന് രജിസ്റ്റർ ചെയ്തവരുടെ കണക്കുകളാണിത്. ഇതിന് പുറമെ ഭാഗികമായി വിദ്യാഭ്യാസം നേടിയ 10757 തൊഴില്‍ രഹിതരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ആകെ വിദ്യാസമ്ബന്നരായ തൊഴില്‍ രഹിതരുടെ എണ്ണം 2,49,735 ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

    Read More »
  • India

    തമിഴ്നാട്ടില്‍ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു

    ചെന്നൈ:  മധുരയില്‍ ബി.ജെ.പി നേതാവിനെ  വെട്ടിക്കൊന്നു. ബി.ജെ.പിയുടെ ഒ.ബി.സി വിഭാഗം ജില്ല സെക്രട്ടറി ശക്തിവേല്‍ (35) ആണ് കൊല്ലപ്പെട്ടത്. മധുരയിലെ ശംഖുനഗറിലായിരുന്നു സംഭവം.വള്ളന്തപുരത്തെ വീട്ടില്‍ നിന്ന് ശംഖുനഗറിലേക്കുള്ള യാത്രയിൽ പിന്നാലെയെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ആളുകള്‍ നോക്കിനില്‍ക്കെയാണ് അക്രമികള്‍ ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത്. അണ്ണാനഗർ പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. വാഹനവില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് പൊലീസ് നൽകുന്ന സൂചന. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

    Read More »
  • India

    കേസ് കൊടുത്തതില്‍  അതൃപ്തി; കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയമെന്നു ബാലഗോപാല്‍

    ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവും തമ്മില്‍ നടത്തിയ ചർച്ച പരാജയമെന്നു ധനമന്ത്രി കെഎൻ ബാലഗോപാല്‍. സംസ്ഥാനം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറായത്.ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കടമെടുപ്പു പരിധി സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി കേരളവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.തുടർന്നായിരുന്നു കേരള സംഘം ഡൽഹിയിൽ എത്തിയത്. എന്നാൽ കേസുള്ളപ്പോള്‍ എങ്ങനെ ചർച്ച നടക്കുമെന്ന നിലപാടായിരുന്നു  കേന്ദ്രത്തിന്. കേസ് നടക്കുന്നതിനാല്‍ പല കാര്യങ്ങളിലും തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.അതേസമയം കേസ് പിൻവലിക്കില്ലെന്ന്  – മന്ത്രി ബാലഗോപാൽ വ്യക്തമാക്കി.

    Read More »
  • Kerala

    കേന്ദ്രസേന വന്നിട്ടും രക്ഷയില്ല; ഗവര്‍ണര്‍ക്ക് എസ്‌എഫ്‌ഐയുടെ ‘മാരത്തണ്‍’ കരിങ്കൊടി

    തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്‌എഫ്‌ഐക്കാര്‍ കരിങ്കൊടി കാണിച്ചു.ഇരിങ്ങാലക്കുടയില്‍ അഞ്ച് ഇടങ്ങളില്‍ പൊലീസിനെ വെട്ടിച്ച്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനവ്യൂഹത്തിനു നേരെ ചാടി വീഴുകയായിരുന്നു. പ്രതിഷേധിച്ച എസ്‌എഫ്‌ഐക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ടൗണ്‍ഹാള്‍ പരിസരത്ത് ഗവര്‍ണര്‍ക്കെതിരെ എസ്‌എഫ്‌ഐ പതിച്ച പോസ്റ്ററുകളും പൊലീസ് നീക്കം ചെയ്തു. ഇന്നലെ തൃശൂര്‍ എങ്ങണ്ടിയൂരില്‍ വെച്ചും ഗവര്‍ണര്‍ക്കു നേരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. തൃശൂരില്‍ എസ്‌എഫ്‌ഐ തുടര്‍ച്ചയായി മാരത്തണ്‍ കണക്കെയാണ് ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച്‌ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ക്കെതിരെ തൃശൂരില്‍ വിവിധ ഇടങ്ങളില്‍ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. 57 പേരെയാണ് ബുധനാഴ്ച മാത്രം പൊലീസ് കസ്റ്റഡിയിലെടുത്തത്. സര്‍വകലാശാലകളിലെ കാവിവത്ക്കരണത്തിനെതിരെയാണ് എസ്‌എഫ്‌ഐയുടെ പ്രതിഷേധം.

    Read More »
Back to top button
error: