ചെന്നൈ: മധുരയില്‍ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു. ബി.ജെ.പിയുടെ ഒ.ബി.സി വിഭാഗം ജില്ല സെക്രട്ടറി ശക്തിവേല്‍ (35) ആണ് കൊല്ലപ്പെട്ടത്.
മധുരയിലെ ശംഖുനഗറിലായിരുന്നു സംഭവം.വള്ളന്തപുരത്തെ വീട്ടില്‍ നിന്ന് ശംഖുനഗറിലേക്കുള്ള യാത്രയിൽ പിന്നാലെയെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു.
ആളുകള്‍ നോക്കിനില്‍ക്കെയാണ് അക്രമികള്‍ ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത്. അണ്ണാനഗർ പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
വാഹനവില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് പൊലീസ് നൽകുന്ന സൂചന. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.