IndiaNEWS

കേസ് കൊടുത്തതില്‍  അതൃപ്തി; കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയമെന്നു ബാലഗോപാല്‍

ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവും തമ്മില്‍ നടത്തിയ ചർച്ച പരാജയമെന്നു ധനമന്ത്രി കെഎൻ ബാലഗോപാല്‍.

സംസ്ഥാനം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറായത്.ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയത്.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Signature-ad

കടമെടുപ്പു പരിധി സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി കേരളവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.തുടർന്നായിരുന്നു കേരള സംഘം ഡൽഹിയിൽ എത്തിയത്. എന്നാൽ കേസുള്ളപ്പോള്‍ എങ്ങനെ ചർച്ച നടക്കുമെന്ന നിലപാടായിരുന്നു  കേന്ദ്രത്തിന്. കേസ് നടക്കുന്നതിനാല്‍ പല കാര്യങ്ങളിലും തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.അതേസമയം കേസ് പിൻവലിക്കില്ലെന്ന്  – മന്ത്രി ബാലഗോപാൽ വ്യക്തമാക്കി.

Back to top button
error: