Month: February 2024
-
Kerala
വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക!
വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക. പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടോ മൂന്നോ സ്ത്രീകൾ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തുന്നു. ശേഷം ഈ കുപ്പി അല്ലെങ്കിൽ ഇരുമ്പിൻ്റെ കഷണം വീടിനു സമീപം അല്ലെങ്കിൽ കോമ്പൗണ്ടിനുള്ളിൽ വെയ്ക്കുന്നു. തുടർന്ന്, കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെൽ അമർത്തുകയും മറ്റു രണ്ടു സ്ത്രീകൾ വീടിൻ്റെ രണ്ടു വശങ്ങളിലായി മാറിനിൽക്കുകയും ചെയ്യുന്നു. വാതിൽ തുറക്കുന്ന ആളിനോട് താൻആക്രി പെറുക്കാൻ വന്നതാണെന്ന് പറയുകയും വീട്ടിലുള്ള പഴയ സാധനങ്ങൾക്ക് നല്ല വില തരാമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഇതിൽ വീഴുന്ന വീട്ടുടമ മുന്നിൽ നിൽക്കുന്ന സ്ത്രീയുമായി വീടിൻ്റെ പിൻവശത്തേയ്ക്ക് അല്ലെങ്കിൽ പഴയ വസ്തുക്കൾ വെച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നു. അവർ ഈ സമയം വളരെ നല്ല രീതിയിൽ വീട്ടുടമയോട് ഇടപഴകാൻ തുടങ്ങും. ബാക്കി രണ്ടു സ്ത്രീകൾ ഈ അവസരം മുതലെടുത്ത്…
Read More » -
Kerala
ഇനി ഇലക്ട്രിക് ഡബിൾ ഡക്കറിൽ തിരുവനന്തപുരം ചുറ്റിക്കാണാം
തിരുവനന്തപുരം: നഗരം ചുറ്റിക്കാണാൻ രണ്ട് ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകളാണ് ഇന്നലെ തിരുവനന്തപുരത്ത് നിരത്തിലിറങ്ങിയത്. ഇത്തരത്തിൽ നഗരം ചുറ്റിക്കാണാൻ രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക നഗരവും തിരുവനന്തപുരമാണ്. തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽപ്പെടുത്തിയാണ് വാഹനം വാങ്ങി കെഎസ്ആർടിസിക്ക് കൈമാറിയത്. ഈ രണ്ട് ഡബിൾ ഡെക്കർ ബസുകളുൾപ്പെടെ 22 ഇലക്ട്രിക് വാഹനങ്ങൾ ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും മന്ത്രി എംബി രാജേഷ്, മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഡബിൾ ഡക്കറിൽ ആദ്യ യാത്രയും നടത്തി. ഗ്രീൻ സിറ്റിയായി മാറാനുള്ള കോർപറേഷന്റെ ശ്രമത്തിന്റെ ഭാഗമായാണ് 113 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി ലഭ്യമാക്കുന്നത്. ആദ്യഘട്ടമായി ലഭ്യമാക്കിയ 60 ഇലക്ട്രിക് ബസുകൾക്ക് പൊതുജനങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. പൊതുഗതാഗത മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം വിനോദ സഞ്ചാര മേഖലയിൽ പുത്തൻ കുതിപ്പ് സമ്മാനിക്കാൻ കൂടി പുതിയ ഡബിൾ ഡെക്കർ ബസുകൾക്കും ഇലക്ട്രിക്…
Read More » -
Sports
ഫിഫ റാങ്കിംഗില്‍ 117-ാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ
ഫിഫ റാങ്കിംഗില്‍ ഇന്ത്യ 117ആം സ്ഥാനത്തേക്ക് വീണു.ഏഷ്യൻ കപ്പിലെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 102ആം റാങ്കിൽ നിന്നായിരുന്നു 15 സ്ഥാനങ്ങള്‍ പിറകോട്ട് പോയുള്ള ഇന്ത്യയുടെ വീഴ്ച.ഏഷ്യൻ കപ്പില്‍ കളിച്ച മൂന്നു മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. ഉസ്ബെകിസ്താൻ, ഓസ്ട്രേലിയ, സിറിയ എന്നിവർക്കെതിരെ ആയിരുന്നു ഇന്ത്യയുടെ പരാജയം. ഏഷ്യൻ കപ്പ് വഴി ഫിഫാ റാങ്കിംഗില്‍ ഏറ്റവും നഷ്ടം വന്നതും ഇന്ത്യക്ക് തന്നെ ആണ്.അതേസമയം ഖത്തറും ജോർദാനും ഏഷ്യൻ കപ്പ് കൊണ്ട് വലിയ നേട്ടവും ഉണ്ടാക്കി. ഖത്തർ ഫിഫ റാങ്കിംഗില്‍ 37ആം സ്ഥാനത്തേക്ക് എത്തിയപ്പോൾ ജോർദാൻ 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 70ആം സ്ഥാനത്തേക്കും എത്തി. അർജന്റീന തന്നെയാണ് റാങ്കിങില്‍ ഒന്നാമത് നില്‍ക്കുന്നത്.
Read More » -
Kerala
പ്ലസ്ടു വിദ്യാര്‍ത്ഥി ട്രെയിൻതട്ടി മരിച്ച നിലയില്‍
കൊല്ലം: പ്ലസ്ടു വിദ്യാർത്ഥി ട്രെയിൻതട്ടി മരിച്ച നിലയില്‍. കരുനാഗപ്പള്ളി, ചങ്ങൻകുളങ്ങര അഭിരാമത്തില്‍ മഹേശ്വറാണ് മരിച്ചത്. വവ്വാക്കാവ് റെയില്‍വേ ഗേറ്റിന് സമീപമാണ് മഹേശ്വറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഓച്ചിറ ഗവണ്‍മെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഓച്ചിറ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read More » -
Kerala
യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
അഗളി: കാറിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അട്ടപ്പാടി കാരരറ സ്വദേശി ചെന്നാംകുന്നേല്‍ വീട്ടില്‍ കനകാംബരൻ- ശാന്ത ദമ്ബതികളുടെ മകൻ ജിനീഷ് കനകൻ എന്ന ഉണ്ണി (37)യെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറോടെ കോട്ടത്തറ പട്ടിമാളത്ത് കെഎല്‍ 50 എ 4224 നമ്ബർ കാറില്‍ ഡ്രൈവർ സീറ്റില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വിഷത്തിന്‍റെ ടിൻ കാറിനുള്ളില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം അഗളി സർക്കാർ ആശുപത്രി മോർച്ചറിയില്‍. ഭാര്യ: ധോണിഗുണ്ട് ഊരിലെ വള്ളി. മക്കള്‍: അനുഗ്രഹ, അഭിനന്ദ്, അനുശ്രീ. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് അഗളി പോലീസ് പറഞ്ഞു.
Read More » -
Kerala
ട്രെയിനിൽ നിന്നും കാല്‍വഴുതി പാളത്തിലേക്ക് വീണ യുവതിക്ക് രക്ഷകനായി റെയില്‍വേ പോര്‍ട്ടര്‍
കുറ്റിപ്പുറം: ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി പാളത്തിലേക്കുവീണ യുവതിക്ക് രക്ഷകനായി റെയില്‍വേ പോർട്ടർ. കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.10-നാണ് സംഭവം. ചങ്ങരംകുളം കോക്കൂർ പുത്തൻവളപ്പില്‍ ബഷീർ (53) ആണ് രക്ഷകനായത്. ചെന്നൈ-മംഗളൂരു-എഗ്മോർ എക്സ്പ്രസില്‍ പോകുന്ന മൂത്തമകളെ യാത്രയാക്കാൻ എത്തിയതായിരുന്നു യുവതിയും മറ്റൊരു മകളും. ട്രെയിൻ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മൂവരും കയറി. സാധനങ്ങളെല്ലാം സുരക്ഷിതമായി വെക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. ഉടനെ അമ്മയും മകളും പ്ലാറ്റ്ഫോമിലേക്ക് ചാടാൻ ശ്രമിച്ചു. ആദ്യം ചാടിയ മകള്‍ സുരക്ഷിതമായി എത്തി. അമ്മ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലായിപ്പോയി. ഈ സമയത്ത് പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്ന ബഷീർ കുതിച്ചെത്തി പാളത്തിലേക്ക് വീണുകൊണ്ടിരുന്ന യുവതിയെ വലിച്ചുകയറ്റുകയായിരുന്നു. യുവതിയെ രക്ഷിക്കുന്നതിനിടയില്‍ ബഷീറിന് നെറ്റിയില്‍ മുറിവേല്‍ക്കുകയും ചെയ്തു.
Read More » -
Kerala
കിണറ്റില്‍വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി
വെഞ്ഞാറമൂട് : കാല്‍വഴുതി കിണറ്റില്‍ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വാമനപുരം കുറ്റൂർ ക്ഷേത്രത്തിന് സമീപം ജിവി ഹൗസില്‍ ലേഖ ബൈജു (49) ആണ് 60 അടി ആഴമുള്ള കിണറ്റില്‍ വീണത്. വെഞ്ഞാറമൂട് അഗ്നിരക്ഷാനിലയത്തില്‍ നിന്നും ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ മാസ്റ്റർ ജയദേവന്‍റെ നേതൃത്വത്തില്‍ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സെയ്ഫുദീൻ, ഫയർ ഓഫീസർമാരായ ഗിരീഷ് കുമാർ ,അബ്ദുല്‍ മുനീർ , ബൈജു , ഹാഷിർ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് വീട്ടമ്മയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയത്.
Read More » -
Kerala
വെള്ളക്കെട്ടില്‍ വീണ് പാട്ടക്കൃഷി കര്‍ഷകന്‍ മരിച്ചു
ആലപ്പുഴ: വെള്ളക്കെട്ടില്‍ വീണ് പാട്ടക്കൃഷി കര്‍ഷകന്‍ മരിച്ചു. തലവടി 10ാം വാര്‍ഡ് മണലേല്‍ മാമൂട്ടില്‍ വിജയപ്പനാണ് (56) മരിച്ചത്. വ്യാഴാഴ്ച രാവിലെ തോട്ടുവക്കില്‍ നിന്നും സൈക്കിള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ രാത്രി തലവടി പുതുപ്പറമ്ബ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നതായി വീട്ടുകാർ പറയുന്നു. തിരികെ വീട്ടിലേക്ക് സൈക്കിളില്‍ വരുന്നതിനിടെ റോഡിലെ ഹംപില്‍ തട്ടി സൈക്കിള്‍ മറിഞ്ഞ് വെള്ളക്കെട്ടില്‍ വീണതാകാം മരണകാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
സാനിറ്റൈസർ ഉപയോഗിക്കുന്നതിനിടെ അടുപ്പില്‍നിന്നു തീ പടർന്ന് പൊള്ളലേറ്റ് വിദ്യാർത്ഥി മരിച്ചു
കോട്ടയം: അടുക്കളയില്‍ വച്ച് സാനിറ്റൈസർ ഉപയോഗിക്കുന്നതിനിടെ അടുപ്പില്‍നിന്നു തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. തലയോലപ്പറമ്ബ് വെള്ളൂർ മേവെള്ളൂർ വേലംമാട്ടേല്‍ വി സി.ദിലീപിന്റെയും സിത്താരയുടെയും മകൻ സാരംഗാണ് (13) ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ജനുവരി 19നു വൈകിട്ട് അടുക്കളയിലെ അടുപ്പിനു സമീപം നിന്നിരുന്ന സാരംഗിന്റെ കയ്യില്‍ ഉണ്ടായിരുന്ന സാനിറ്റൈസർ അടുപ്പിലേക്കു മറിഞ്ഞതിനെ തുടർന്ന് തീ ആളുകയായിരുന്നു.ഇതോടെ അടുപ്പിന് അരികില്‍ നിന്ന കുട്ടിയുടെ ശരീരത്തിലേക്കും തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ അയല്‍വാസിയും വീട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പിറവത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരിയിലെ ആശുപത്രിയിലും എത്തിച്ചു. പൊള്ളല്‍ ഗുരുതരമായതിനാല്‍ പിറ്റേദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇന്നലെ രാത്രി 9.30ന് മരിച്ചു. വെള്ളൂർ കെഎം എച്ച്‌എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
Read More » -
Kerala
തെരുവുനായ കുറുകെ ചാടി; മുച്ചക്രവാഹനം മറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു
കൊട്ടിയൂർ :തെരുവ് നായ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട് മുച്ചക്രവാഹനം മറിഞ്ഞു ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു. കൊട്ടിയൂര്‍ പാലുകാച്ചിയിലെ അമ്ബലപ്പടി സ്വദേശിനി രമണിയാണ് (40) മരിച്ചത്. ഹാജി റോഡ് അയ്യപ്പന്‍കാവ് ഇറക്കത്തിലാണ് വ്യാഴാഴ്ച്ച രാവിലെ അപകടം നടന്നത്.നിയന്ത്രണം വിട്ട മുച്ചക്രവാഹനം റോഡ് അരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിനിടയില്‍ യുവതിയുടെ തല മരത്തിലും കല്ലിലും ഇടിച്ച് ഹെല്‍മറ്റ് ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ അമ്ബലപ്പടി നല്ലമ്ബിരാന്‍ – മീനാക്ഷി ദമ്ബതികളുടെ മകളായ രമണി കൊട്ടിയൂരിലെ ഒരു കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു. അവിവാഹിതയാണ്.
Read More »