അഹമ്മദാബാദ്: ആകെയുള്ള 2.38 ലക്ഷം അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതരില്‍ വെറും 32 പേർക്ക് മാത്രമാണ് ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചതെന്ന് കണക്കുകള്‍.
സർക്കാരിന്റെ തന്നെ രേഖകളെ മുൻ നിർത്തി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആകെ ജോലി ലഭിച്ച 32 പേരില്‍ 22 പേർ അഹമ്മബദാബാദില്‍ നിന്നും ഒമ്ബത് പേർ ഭാവ്നഗറില്‍ നിന്നും ഒരാള്‍ ഗാന്ധിനഗറില്‍ നിന്നുമുള്ളവരാണ്.
ഗുജറാത്ത് അസംബ്ലിയില്‍ കോണ്‍ഗ്രസ് എംഎല്‍എ ഉയർത്തിയ ചോദ്യത്തിന് മറുപടിയായി സംസ്ഥാനത്ത് 2,38,9787 അഭ്യസ്ഥവിദ്യരായ തൊഴില്‍രഹിതരുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തില്‍ 29 ജില്ലകളില്‍ നിന്ന് രജിസ്റ്റർ ചെയ്തവരുടെ കണക്കുകളാണിത്. ഇതിന് പുറമെ ഭാഗികമായി വിദ്യാഭ്യാസം നേടിയ 10757 തൊഴില്‍ രഹിതരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ആകെ വിദ്യാസമ്ബന്നരായ തൊഴില്‍ രഹിതരുടെ എണ്ണം 2,49,735 ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.