IndiaNEWS

വി.മുരളീധരൻ ഉൾപ്പെടെ ഏഴ്‌ കേന്ദ്രമന്ത്രിമാരെ രാജ്യസഭയിലേക്കു പരിഗണിക്കാതെ ബിജെപി

ന്യൂഡൽഹി: ഏഴ്‌ കേന്ദ്രമന്ത്രിമാരെ രാജ്യസഭയിലേക്കു പരിഗണിക്കാതെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാന്‍ ബി.ജെ.പി.

മലയാളികളായ വി. മുരളീധരന്‍,രാജീവ്‌ ചന്ദ്രശേഖര്‍ ഉള്‍പ്പെടെ ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന രാജ്യസഭാംഗങ്ങളെയാണു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബി.ജെ.പി. ഒരുങ്ങുന്നത്‌.

ആരോഗ്യമന്ത്രി മന്‍സുഖ്‌ മാണ്‌ഡവ്യ, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഐടി മന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍, പരിസ്‌ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്‌, ഫിഷറീസ്‌ മന്ത്രി പുരുഷോത്തം രൂപാല, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രി നാരായണ്‍ റാണെ എന്നിവരെയാണു ലോക്‌സഭയിലേക്കു മത്സരിപ്പിക്കുക.

Signature-ad

വി. മുരളീധരന്‍ ആറ്റിങ്ങലില്‍നിന്ന്‌ ലോക്‌സഭയിലേക്ക്‌ മത്സരിക്കുമെന്ന അഭ്യൂഹം ശക്‌തമാണ്‌. രാജീവ്‌ ചന്ദ്രശേഖര്‍ തിരുവനന്തപുരത്തോ ബംഗളുരു സെന്‍ട്രല്‍, നോര്‍ത്ത്‌, സൗത്ത്‌ എന്നീ മണ്ഡലങ്ങളില്‍ ഒന്നില്‍നിന്നോ ജനവിധി തേടാനാണ്‌ സാധ്യത. മന്‍സൂഖ്‌ മാണ്ഡവ്യ ഗുജറാത്തിലെ ഭാവ്‌നഗറിലോ സൂറത്തിലോ സ്‌ഥാനാര്‍ഥിയായേക്കും. പര്‍ഷോത്തം രൂപാല ഗുജറാത്തിലെ രാജ്‌കോട്ടില്‍ സ്‌ഥാനാര്‍ഥിയാകുമെന്നാണ്‌ അഭ്യൂഹം.

കേന്ദ്രമന്ത്രിമാരായ രണ്ട്‌ പേര്‍ക്കു മാത്രമാണ്‌ ഇക്കുറി രാജ്യസഭാ സീറ്റ്‌ നല്‍കിയത്‌. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്‌, ഫിഷറീസ്‌ സഹമന്ത്രി എല്‍. മുരുഗന്‍ എന്നിവര്‍ക്കാണു വീണ്ടും സീറ്റ്‌ നല്‍കിയത്‌.

Back to top button
error: