കോട്ടയം: മൂന്നു കിലോ കഞ്ചാവുമായി നാല് ഇതരസംസ്ഥാനക്കാർ അറസ്റ്റില്‍. പാലായിലെ പ്രമുഖ പ്ലൈവുഡ് കമ്ബനിയിലെ ജീവനക്കാർ താമസിക്കുന്ന മുറിയില്‍നിന്നാണ് 3.290 കിലോഗ്രാം കഞ്ചാവുമായി നാലുപേരെയും പിടികൂടിയത്.
ഒഡീഷ സ്വദേശികളായ ജഗൻ മാലിക് (25), ഭൂനാഥ് മാലിക് (23), ബികേഷ് മാലിക് (25), ദീപു മാലിക് (28) എന്നിവരെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള വില്പനയ്ക്കായി സംസ്ഥാനത്തിനു വെളിയില്‍നിന്ന് കഞ്ചാവ് എത്തിയിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പാലാ പോലീസും ചേർന്ന് ബുധനാഴ്ച വൈകിട്ടോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.