പത്തനംതിട്ട: അടൂരിൽ ഇലക്‌ട്രിക് സ്‌കൂട്ടർ ടെസ്റ്റ് ഡ്രൈവിനിടെ കത്തി നശിച്ചു. ഓല കമ്ബനിയുടെ സ്‌കൂട്ടറാണ് ഓടിക്കൊണ്ടിരിക്കെ നിന്ന് കത്തിയത്.
അടൂർ പറന്തലില്‍ വച്ചാണ് സംഭവം. അടൂർ ഷോറൂമിലെ ജീവനക്കാർ ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോയ വാഹനമാണ് തീ പിടിച്ചത്. ഓടികൊണ്ടിരിക്കെ പുക ഉയർന്നതോടെ ജീവനക്കാർ വാഹനം നിർത്തി ഓടി രക്ഷപെടുകയായിരുന്നു.
രണ്ട് ജീവനക്കാരാണ് ടെസ്റ്റ് ഡ്രൈവിനായി സ്‌കൂട്ടർ കൊണ്ടുപോയത്. അപകട സാധ്യത തോന്നിയതോടെ ഇവർ വാഹനം നിർത്തി ഓടി മാറുകയായിരുന്നു. പിന്നാലെ സ്‌കൂട്ടറിന് തീ പർടന്ന് പിടിക്കുകയായിരുന്നു. വാഹനം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് അടൂർ ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
സ്കൂട്ടർ ഓടിച്ചിരുന്ന അടൂർ മണ്ണടി കൊണ്ടൂർ അയ്യത്ത് രാഹുല്‍ രഘുനാഥ് (27), ഒപ്പമുണ്ടായിരുന്ന അടൂർ മണക്കാല ചിറ്റാലിമുക്ക് കാർത്തിക ഭവനില്‍ അതുല്‍ വിജയൻ (27) എന്നിവർ അത്ഭുതകരമാണ് രക്ഷപ്പെട്ടത്. ഓടുന്നതിനിടയില്‍ സ്കൂട്ടർ ഓഫ് ആയി മിനിറ്റുകള്‍ക്കകം തീ പടർന്നു പിടിക്കുകയായിരുന്നു