KeralaNEWS

ഇനി അല്‍ഫോന്‍സ കോളേജിന് സ്വന്തം ബസ്; ബസ് വാങ്ങിയത് തോമസ് ചാഴികാടന്‍ എംപിയുടെ ഫണ്ടില്‍ നിന്നും 24 ലക്ഷം ചിലവഴിച്ച്

പാലാ: എംപി ഫണ്ട് വിനിയോഗിച്ചപ്പോള്‍ അത് സാധാരണക്കാര്‍ക്ക് നേരിട്ട് പ്രയോജനപ്പെടണമെന്നാണ് ചിന്തിച്ചതെന്ന് തോമസ് ചാഴികാടന്‍ എംപി. ചെറിയ പദ്ധതികള്‍ മുതല്‍ വലിയതുവരെ ഉള്‍പ്പെടുത്തി 280 പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും എം പി പറഞ്ഞു. പാലാ അല്‍ഫോന്‍സ കോളേജില്‍ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കോളേജ് ബസിന്റെ താക്കോല്‍ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വജ്ര ജൂബിലി വര്‍ഷത്തില്‍ ഏറ്റവും മികച്ച കായിക കോളേജ് ആയി തെരഞ്ഞെടുക്കപ്പെട്ടതില്‍ മാനേജ്‌മെന്റിനെയും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും എംപി അഭിനന്ദിച്ചു. കോളേജ് മാനേജര്‍ ഫാ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പാള്‍ ഫാ. ഷാജി ജോണ്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തേല്‍, ജോസിന്‍ ബിനോ, ജിമ്മി ജോസഫ്, സാവിയോ കാവുകാട്ട്, സി. മിനിമോള്‍ എന്നിവര്‍ സംസാരിച്ചു. എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ മുടക്കിയാണ് ബസ് വാങ്ങിയത്.

Back to top button
error: