IndiaNEWS

നാളെ ഭാരത് ബന്ദ്; കേരളത്തില്‍ പ്രതിഷേധ പ്രകടനം മാത്രം

ന്യൂഡൽഹി: കേന്ദ്ര നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച്‌ സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീണ്‍ ഭാരത് ബന്ദ്’ നാളെ.

രാവിലെ 6 മുതല്‍ വൈകിട്ടു 4 വരെയാണ് ബന്ദ്. ആംബുലന്‍സുകള്‍, പത്രവിതരണം, വിവാഹം, മെഡിക്കല്‍ ഷോപ്പുകള്‍, പരീക്ഷകള്‍ എന്നി അവശ്യ സേവനങ്ങളെ ബന്ദില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ ഭാഗമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Signature-ad

താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച്‌ സംഘടിപ്പിക്കുന്നത്. കര്‍ഷക പെന്‍ഷന്‍, ഒ.പി.എസ്, കാര്‍ഷിക നിയമഭേദഗതി എന്നിവ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

അതേസമയം കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രമായിരിക്കും ഉണ്ടാവുക എന്ന് വിവിധ സംഘടനകൾ അറിയിച്ചു.

Back to top button
error: