നടപ്പാതയിൽ പോലും കുളിർകാറ്റുവീശുന്ന സെൻട്രലൈസഡ് എസി യും സൗജന്യമായി ഓടാൻ തയ്യാറായികിടക്കുന്ന ബാറ്ററി കാറുകളും, ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ച ട്രോളികളും.
സാധാരണക്കാരായ യാത്രക്കാർക്കും ഉപയോഗിക്കാനായി നിർമ്മിച്ച വിശാലമായ വിഐപി ലോഞ്ചുകളും,ഫ്രീ വൈഫൈയും, പൂക്കൾ നിറഞ്ഞുനിൽക്കുന്ന സുഖന്ധപൂരിതമായ ഉദ്യാനവും, ഒരു മുറിയുടെ അത്രയും വലുപ്പത്തിൽ വിരിച്ച കണ്ണാടിപോലെ തിളങ്ങുന്ന ടൈൽസും.
റെയിൽവേ അനൗൺസുകളുടെ ഇടവേളകളിൽ കുളിർമഴപോലെ പൊഴിയുന്ന മെലഡിയും,തിരക്ക്കൂട്ടാതെ സുഖിച്ചു കയറിയിറങ്ങാൻ വിശാലമായ എസ്‌കലേറ്ററുമൊക്കെ ഇവിടുത്തെ ഏതാനും പ്രതേകതകൾ മാത്രം.
ഒരിക്കൽ വന്നാൽ വീണ്ടും വരാൻ തോന്നുന്നതും, അത്യാവശ്യമില്ലെങ്കിൽ രണ്ടുമണിക്കൂർ ഇവിടെ കറങ്ങിനടക്കാൻ തോന്നുന്നതുമായ ഈ റെയിൽവേ സ്റ്റേഷൻകാണാൻ അങ്ങ് ജപ്പാനീലോ, ജർമ്മനിയിലോ, ഗൾഫിലോ എങ്ങും പോകേണ്ട.
വെറും പന്ത്രണ്ട്മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ
കഴിയുന്ന 624 കിലോമീറ്റർ ദൂരം മാത്രം യാത്രചെയ്‌താൽ മതി.നമ്മുടെ അയൽസംസ്ഥാനമായ കർണ്ണാടകത്തിലെ ബാംഗ്ലൂർ ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിലെ വിശേഷങ്ങളാണിതൊക്കെ.
പത്തനംതിട്ടജില്ലയിലെ
One and only റെയിൽവേ സ്റ്റേഷനായ തിരുവല്ലയിലെ മേൽമൂടിയില്ലാത്ത പ്ലാറ്റഫോമിലെ പൊട്ടിപൊളിഞ്ഞ ടൈൽസിൽക്കൂടെനടന്ന് കാക്ക തൂറാത്ത സിമെന്റ് ബെഞ്ച് വല്ലതുമുണ്ടോ എന്ന് നോക്കിയത് അവിടെ ഇരുന്ന് സുഖിക്കാനല്ലായി രുന്നു.
രണ്ടുകയ്യിലും എടുക്കാൻവയ്യാത്ത ലെഗേജും തൂക്കി 8″പൊക്കമുള്ള പടികെട്ടിലൂടെ വേച്ചു വേച്ചുനടന്നപ്പോൾ ഉണ്ടായക്ഷീണം മാറ്റാൻ അല്പം വെള്ളത്തിനായി അങ്ങോട്ടുമിങ്ങോട്ടും നടന്നപ്പോൾ കണ്ട കാഴ്ചകളിൽ ഒന്ന് ഒരു മൂലയിൽ പെറ്റുകിടക്കുന്ന പട്ടിയെയും അതിന്റെ കുറേ കുട്ടികളെയും ആയിരുന്നു.
ഇനി അല്പം ഇരുന്നിട്ട് വെള്ളമുള്ള ടാപ് തപ്പി നടക്കാം എന്നൊരു തോന്നലിലാണ് കാക്ക തൂറാത്ത ബെഞ്ച് തപ്പി നടന്നത്.ഗതികേട് മാത്രം വിധിച്ചവനോട് ആധുനികതയുടെ കഥ പറഞ്ഞ ഞാൻ ഒരു വിഡ്ഢിതന്നെ. പമ്പരവിഡ്ഢി …!!
ഇലക്ഷനാണ് വരുന്നത്.നോക്കിയും കണ്ടുമൊക്കെ കുത്തിയാൽ നിങ്ങൾക്ക് കൊള്ളാം.കഴിഞ്ഞ പതിനഞ്ച് വർഷമായി പത്തനംതിട്ടയിൽ എംപിയായിരുന്ന ആൾക്ക് ഇത്തവണ പത്തനംതിട്ട വേണ്ടത്ര!!
നിങ്ങളായി നിങ്ങളുടെ പാടായി.ഞാനൊരു പാവം വഴിയാത്രക്കാരൻ മാത്രം..!
(ജോർജ്ജ് മാത്യു,
സോഷ്യൽ മീഡിയ)