KeralaNEWS

ഇന്ത്യയിൽ സർക്കാർ ആശുപത്രികളിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ്  എറണാകുളം ജനറൽ ആശുപത്രിയിൽ 

കൊച്ചി: ഇന്ത്യയിലെ സർക്കാർ ആശുപത്രികളിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ്  ഇനി മുതൽ എറണാകുളം ജനറൽ ആശുപത്രിയിൽ.
54 ഡയാലിസിസ് മെഷീനുകളോടുകൂടിയ യൂണിറ്റ് ആണ് സജ്ജമായിരിക്കുന്നത്.ആദ്യഘട്ടത്തിൽ മൂന്ന് ഷിഫ്റ്റുകളായി 162 പേർക്ക് ഒരു ദിവസം ഹീമോഡയാലിസിസ് ചെയ്യാൻ സാധിക്കും.
90 ശതമാനം രോഗികൾക്കും കെഎഎസ്പി, കാരുണ്യ പദ്ധതിവഴി ചികിത്സ സൗജന്യമായി ലഭിക്കും‌. സീനിയർ നെഫ്രോളജിസ്‌റ്റിനെക്കൂടാതെ രണ്ട്‌ ജൂനിയർ ഡോക്‌ടർമാരുടെ സേവനവും ബ്ലോക്കിൽ ഉണ്ടാകും.

Back to top button
error: