Month: January 2024

  • India

    ബാബരി കേസിൽ വിധിപറഞ്ഞ അഞ്ചു ജഡ്ജിമാർക്കും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം

    ലഖ്‌നൗ: ബാബരി കേസിൽ വിധിപറഞ്ഞ ജഡ്ജിമാർക്ക് പ്രാണരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം. വിധിപറഞ്ഞ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിനാണു ക്ഷണം ലഭിച്ചത്. വർഷങ്ങൾ നീണ്ട നിയമവ്യവഹാരത്തിന് അന്ത്യംകുറിച്ച് 2019 നവംബറി ഒൻപതിനായിരുന്നു ബാബരി കേസിലെ നിർണായക വിധി വന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, 2019 മുതൽ 2021 വരെ ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്. അബ്ദുൽ നസീർ എന്നിവരാണ് വിധിപറഞ്ഞ ബെഞ്ചിലുണ്ടായിരുന്നത്. ഇതിൽ ജ. ചന്ദ്രചൂഢ് ഒഴികെയുള്ളവരെല്ലാം വിരമിച്ചിട്ടുണ്ട്.   തിങ്കളാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ ചടങ്ങ് നടക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിനു തുടക്കം കുറിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രം പ്രസിഡന്റ് മഹന്ത് നകൃത്യഗോപാൽദാസ് കർമങ്ങൾക്കു നേതൃത്വം നൽകും. ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പങ്കെടുക്കും.   ചടങ്ങിന്റെ മുന്നോടിയായി ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ല വിഗ്രഹം സ്ഥാപിച്ചു.…

    Read More »
  • Kerala

    അമ്മയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടി ഗര്‍ഭിണിയായി; യുവാവ് അറസ്റ്റില്‍

    കല്‍പ്പറ്റ: പതിനാലുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ കര്‍ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍. മത്തിക്കാടു എസ്റ്റേറ്റില്‍ മണിവണ്ണനെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് മെഡിക്കൽ കോളജില്‍ അമ്മയുടെ പ്രസവത്തിനു കൂട്ടിരിക്കാൻ വന്നതായിരുന്നു പെണ്‍കുട്ടി. അവിടെവച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്. മണിവണ്ണന്‍ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇവരുടെ കിടക്കയ്ക്ക് അരികില്‍ തന്നെയാണ് പെണ്‍കുട്ടിയുടെ അമ്മയും കിടന്നിരുന്നത്. തുടർന്ന് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായി. ഈ പരിചയം മുതലെടുത്താണ് ആശുപത്രിയില്‍ വച്ച്‌ ഇയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു സംഭവം. പെണ്‍കുട്ടി ഗർഭിണി ആണെന്നറിഞ്ഞ വീട്ടുകാർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി വിവരങ്ങള്‍ പുറത്തുപറഞ്ഞത്. പ്രതിക്കെതിരേ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

    Read More »
  • Movie

    അലങ് ചിത്രത്തിലെ ആദ്യ ഗാനം ‘കാളിയമ്മ’ റിലീസായി, വീഡിയോ കാണാം

        ചെമ്പൻ വിനോദ്, അപ്പാനി ശരത്, ശ്രീരേഖ, ഗുണനിധി, കാളി വെങ്കട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അലങിന്റെ കാളിയമ്മ എന്ന് തുടങ്ങുന്ന ആദ്യ ഗാനം റിലീസായി. മോഹൻ രാജന്റെ വരികൾക്ക് അജേഷ് സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സത്യപ്രകാശാണ്. ഉറുമീൻ, പയനികൾ ഗവണിക്കാവും എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എസ്‌പി ശക്തിവേലാണ് അലങ്ക് സംവിധാനം ചെയ്യുന്നത്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും അതിർത്തിയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം മലയാളി രാഷ്ട്രീയ ഗ്രൂപ്പുകളും തമിഴ് ആദിവാസി യുവാക്കളും തമ്മിലുള്ള സംഘർഷത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഡിജി ഫിലിം കമ്പനിയുടെയും മാഗ്നാസ് പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ യഥാക്രമം ഡി ശബരീഷും എസ് എ സംഘമിത്രയും ആണ് ചിത്രത്തിന്റെ നിർമ്മാണം. കൊട്രവൈ, റെജിൻ റോസ്, ഷൺമുഖം മുത്തുസാമി, മാസ്റ്റർ അജയ്, ഇധയകുമാർ എന്നിവർ അലങ്കുവിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ സാങ്കേതിക സംഘത്തിൽ ഛായാഗ്രാഹണം: എസ് പാണ്ടികുമാർ, എഡിറ്റിംഗ്: സാൻ ലോകേഷ്, സംഗീതസംവിധാനം: അജേഷ്…

    Read More »
  • India

    നഗരത്തിലെ മുഴുവൻ നീക്കങ്ങളും എഐ ക്യാമറ ഒപ്പിയെടുക്കും; അയോധ്യയിൽ പഴുതടച്ച സുരക്ഷ

    അയോധ്യ : ജനുവരി 22ന് രാമക്ഷേത്രത്തിൽ ‘പ്രാണപ്രതിഷ്ഠ’ നടക്കുമ്പോൾ അയോധ്യ കനത്ത സുരക്ഷാവലയത്തിലാകും. മനുഷ്യശേഷിയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് പഴുതടച്ച സുരക്ഷാ സംവിധാനമാണ് ഒരുക്കുന്നത്. നിർമിതബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന ക്യാമറകൾ, ഡ്രോണുകൾ തുടങ്ങിയവ വിന്യസിച്ചാണു സുരക്ഷയൊരുക്കുക.പ്രതിഷ്ഠാചടങ്ങിനിടെ ക്ഷേത്രവും പരിസരവും സുരക്ഷാ ഏജൻസികളുടെ നിരീക്ഷണ വലയത്തിലാകും.  നഗരത്തിലെ മുഴുവൻ നീക്കങ്ങളും എഐ ക്യാമറ ഒപ്പിയെടുക്കും. ആളുകളുടെ മുഖം വ്യക്തമാകുന്നതും ഡേറ്റാബേസിൽ സൂക്ഷിക്കാനും ആവശ്യം വന്നാൽ വീണ്ടെടുക്കാനും സാധിക്കുന്നതുമായ ക്യാമറകളാണിത്. ആകാശ നിരീക്ഷണത്തിനായി ഡ്രോണുകളും വിന്യസിക്കും. കുഴിബോംബും മറ്റും കണ്ടെത്താവുന്നതും എഐ ഡേറ്റയിൽ പ്രവർത്തിക്കുന്നതുമായ ആന്റി–മൈൻ ഡ്രോണുകളും ഇക്കൂട്ടത്തിലുണ്ട്. അയോധ്യയിലാകെ 10,000 സിസിടിവി സ്ഥാപിക്കാനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പല ഭാഷകൾ അറിയുന്ന പൊലീസുകാരെ യൂണിഫോമിലല്ലാതെ വേദിയിലും പരിസരത്തും നിയോഗിക്കും. യുപി പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡും നൂറോളം സ്നൈപ്പർമാരും സദാ ജാഗരൂകരായി രംഗത്തുണ്ടാകും. 10 ആന്റി ബാലിസ്റ്റിക് വാഹനങ്ങളും നഗരത്തിന്റെ പലയിടങ്ങളിലായി നിലയുറപ്പിക്കും.ഇതിന് പുറകെ കേന്ദ്ര സേനകളുമുണ്ടാവും. പ്രതിഷ്ഠാ ദിനത്തിന് ഇനി രണ്ടു ദിവസം മാത്രമാണ് …

    Read More »
  • India

    റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍; പരേഡില്‍ ഫ്രഞ്ച് സൈന്യത്തില്‍ നിന്നുള്ള സംഘവും 

    ന്യൂഡല്‍ഹി: ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുഖ്യാതിഥിയാകും.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ നടക്കുന്ന പരേഡില്‍ ഫ്രഞ്ച് സൈന്യത്തില്‍ നിന്നുള്ള സംഘവും പങ്കെടുക്കും. ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ജയ്പൂരിലും സന്ദർശനം നടത്തും. ജനുവരി 25-നാണ് മാക്രോണ്‍ ജയ്പൂരിലെത്തുന്നത്. സിഇഒമാർ, സാംസ്കാരിക, ശാസ്ത്രമേഖലകളിലെ പ്രമുഖ വ്യക്തികള്‍ എന്നിവരോടൊപ്പമാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. തുടർന്ന് പ്രധാനമന്ത്രിയോടൊപ്പം നടക്കുന്ന റോഡ് ഷോയിലും ഫ്രഞ്ച് പ്രസിഡന്റ് പങ്കെടുക്കും.

    Read More »
  • Kerala

    23കാരിയില്‍ ജനനേന്ദ്രിയം രൂപപ്പെടുത്തി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി

    കൊച്ചി: കേരളത്തില്‍ ആദ്യമായി റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം രൂപപ്പെടുത്തി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ജന്മനാ ജനനേന്ദ്രിയവും ഫലോപ്യന്‍ ട്യൂബും ഗര്‍ഭപാത്രവും ഇല്ലാതിരുന്ന തമിഴ്നാട്ടിലെ കരൂരില്‍ നിന്നുള്ള 23കാരിയിലാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത് രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് മിനിമലി ഇൻവേസീവ് ഗൈനക്കോളജി, റോബോട്ടിക് ആന്‍ഡ് ലാപ്രസ്കോപിക് സര്‍ജണ്‍ ഡോ. ഊര്‍മിള സോമന്‍, അനസ്തേഷ്യ വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഡിനിറ്റ് ജോയ് എന്നിവരാണ് നേതൃത്വം നല്‍കിയത്. ഭ്രൂണ വളര്‍ച്ചാവേളയില്‍ പ്രത്യുത്പാദന അവയവത്തിന്റെ മുഴുവനോ ഭാഗികമോ ആയ വളർച്ചയ്ക്ക് തടസമാകുന്ന മുള്ളേരിയന്‍ ഡക്റ്റ് ഏജെനെസിസ് അഥവാ എംആര്‍കെഎച്ച്‌ – ടൈപ്പ് ടു സിന്‍ഡ്രോം എന്ന അവസ്ഥയായിരുന്നു രോഗിക്ക് ഉണ്ടായിരുന്നത്. മൂത്രാശയത്തിനും മലാശയത്തിനുമിടയില്‍ ഒരു ഇടമുണ്ടാക്കി പെരിറ്റോണിയല്‍ ഫ്ളാപ്പ് ഉപയോഗിച്ച്‌ റോബോട്ടിക് സര്‍ജറിയിലൂടെ ജനനേന്ദ്രിയം പുനര്‍നിര്‍മിക്കുകയായിരുന്നു.

    Read More »
  • India

    നരേന്ദ്ര മോദിയെപ്പോലൊരു കബളിപ്പിക്കലുകാരനെ കണ്ടെത്താന്‍ പ്രയാസമാണ്: ഡോ ടി എം തോമസ് ഐസക്ക്

    തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലൊരു കബളിപ്പിക്കലുകാരനെ കണ്ടെത്താന്‍ പ്രയാസമാണെന്ന് ഡോ ടി എം തോമസ് ഐസക്ക്. 2013-ല്‍ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്ബോഴാണ് വൈ.വി.റെഡ്ഡി അധ്യക്ഷനായി 14-ാം ധനകാര്യ കമ്മീഷനെ നിയമിച്ചത്. അക്കാലത്ത് മോദിയുടെ മുദ്രാവാക്യം കേന്ദ്ര നികുതിയുടെ 50% സംസ്ഥാനങ്ങള്‍ക്കു നീക്കിവയ്ക്കണമെന്നായിരുന്നു. അതിനുവേണ്ടി വലിയ പ്രചാരണവും നടത്തി. 14-ാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴേക്കും ഭരണം മാറി, മോദി പ്രധാനമന്ത്രിയായി.ഇപ്പോൾ ഇതൊന്നും അദ്ദേഹത്തിന് ഓർമ്മയില്ല – തോമസ് ഐസക്ക് ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു. ധനകാര്യ കമ്മീഷന്‍ 50% തന്നില്ലെങ്കിലും 42% നികുതി വിഹിതം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു. നിലവിലുണ്ടായിരുന്ന 32 ശതമാനത്തേക്കാള്‍ ഗണ്യമായ വര്‍ദ്ധനയായിരുന്നു അത്.എന്നാൽ 50 ശതമാനത്തിനുവേണ്ടി വാദിച്ചിരുന്ന  മോദി പ്രധാനമന്ത്രിയായതോടെ ധനകാര്യ കമ്മീഷന്‍ ചെയര്‍മാനെ വിളിച്ച്‌ റിപ്പോര്‍ട്ട് തിരുത്തിക്കാന്‍ ശ്രമിച്ചു. പഴയ 32-ലേക്കു തിരിച്ചു പോകണമെന്നായിരുന്നു ആവശ്യം. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല – തോമസ് ഐസക് പറയുന്നു. പ്രധാനമന്ത്രിയായി മോദി തെരഞ്ഞെടുക്കപ്പെട്ട 2014-ല്‍…

    Read More »
  • Kerala

    ഡിവൈഎഫ്ഐ  മനുഷ്യചങ്ങല ഇന്ന്, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 20 ലക്ഷത്തിലധികം പേർ കണ്ണികളാകും

           കേന്ദ്ര അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല ഇന്ന്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 20 ലക്ഷത്തിലധികം പേർ മനുഷ്യ ചങ്ങലയിൽ കണ്ണികളാകും. മനുഷ്യച്ചങ്ങല കേന്ദ്രസർക്കാറിനെതിരായ ശക്തമായ താക്കീതായി മാറുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ വ്യക്തമാക്കി. ദിവസങ്ങൾ നീണ്ട പ്രചാരണ പ്രവർത്തനങ്ങളാണ് മനുഷ്യചങ്ങലയുടെ ഭാഗമായി ഡിവൈഎഫ്ഐ പൂർത്തിയാക്കിയത്. സഹിക്കണോ ഇനിയും ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരം 4 മണി മുതൽ ആരംഭിക്കുന്ന മനുഷ്യ ചങ്ങലയിൽ 20 ലക്ഷത്തിലധികം ആളുകൾ കണ്ണികളാകും. കേന്ദ്രസർക്കാരിനെതിരായ പോരാട്ടങ്ങളുടെ തുടർച്ചയാണ് മനുഷ്യച്ചങ്ങലയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി ഹിമഗ്‌നരാജ്‌ ഭട്ടാചാര്യ പറഞ്ഞു. ബംഗാളിലെ ബ്രിഗേഡ് റാലിക്ക് ശേഷമുള്ള യുവാക്കളുടെ ഐതിഹാസിക സമരമാകും മനുഷ്യചങ്ങലയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹീം എംപിയും പറഞ്ഞു. മനുഷ്യ ചങ്ങലക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇന്ന് വൈകിട്ട് 4 30 ന് ആരംഭിക്കുന്ന മനുഷ്യ ചങ്ങലയിൽ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ എ എ റഹീം എം പി…

    Read More »
  • India

    രാമപ്രതിഷ്ഠാ: റിസര്‍വ് ബാങ്കിന് ജനുവരി 22ന് അവധി, 11 സംസ്ഥാനങ്ങളും  അവധി പ്രഖ്യാപിച്ചു

        അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനാല്‍, ജനുവരി 22ന് റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചു. ഓഹരിക്കമ്പോളത്തിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം വ്യാപാരം ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.   ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്, അസം, ഒഡിഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ 11 സംസ്ഥാനങ്ങളും  പൂർണമായോ ഭാഗികമായോ ജനുവരി 22-ന് അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ചതില്‍ ഭൂരിഭാഗവും ബി.ജെ.പി. ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ്. കേരളത്തിലും ബംഗാളിലും അവധി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളിലെ ബി.ജെ.പി. അധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരുകള്‍ അത് പരിഗണിച്ചിട്ടില്ല. അന്നേദിവസം രാജ്യത്തെ ബാങ്കുകള്‍ക്ക് ഉച്ചക്ക് 2.30 വരെ അവധിയായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ്  അറിയിച്ചു. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക, ഗ്രാമീണ ബാങ്കുകള്‍ എന്നിവയൊക്കെ 22ന് ഉച്ചവരെ അടഞ്ഞു കിടക്കും. ഉച്ചക്ക് 12.20 മുതല്‍ 12.30 വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ദിന ചടങ്ങ്. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക്…

    Read More »
  • India

    ലോകത്തിലെ മികച്ച 100 ഡെസേർട്ടുകളിൽ ഇടം നേടി ഈ ഇന്ത്യൻ രുചികളും, ടേസ്റ്റ് അറ്റ്ലസ്പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയിലെ 10 സ്ഥലങ്ങൾ

    പരമ്പരാഗത ഭക്ഷണത്തിനായുള്ള യാത്രാ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയിൽ ലോകത്തിലെ ഏറ്റവും മികച്ച ഡെസേർട്ടുകൾ ലഭിക്കുന്ന സ്ഥലങ്ങളിൽ ഇന്ത്യയും സ്ഥാനം നേടി.   2023- ’24ലെ പട്ടികയാണ് ടേസ്റ്റ് അറ്റ്ലസ് പുറത്തിറങ്ങിയിരിക്കുന്നത്. മികച്ച ഡെസേർട്ടുകൾ ലഭിക്കുന്ന ഇന്ത്യയിലെ പത്ത് സ്ഥലങ്ങളാണ് ടേസ്റ്റ് അറ്റ്ലസിൽ ഇടം പിടിച്ചിരിക്കുന്നത്. 18-ാം സ്ഥാനത്ത് പൂണെയിലെ കയാനി ബേക്കറിയും, 25-ാമതായി കൊൽക്കത്തയിലെ കെസി ദാസും, ഫ്ലൂറിസ് 26-ാമതും ബി ആൻഡ് ആർ മുള്ളിക്ക് 37-ാമതും സ്ഥാനത്തെത്തി. മികച്ച 50ൽ ഇടം പിടിച്ചത് ഇവയൊക്കെയാണ്. ഡൽഹിയിലെ കുരേമൽസ് കുൽഫി 67-ാം സ്ഥാനവും ലഖ്‌നൗവിലെ പ്രകാശ് കുൽഫി 77-ാം സ്ഥാനവും പൂണെയിലെ ചിതാലെ ബന്ധു 85-ാം സ്ഥാനവും ന്യൂഡൽഹിയിലെ ജലേബി വാല 93-ാം സ്ഥാനവും കരസ്ഥമാക്കിയിരിക്കുകയാണ്. ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയിൽ സ്ഥാപനങ്ങളുടെ പേരിന് അവരുടെ ഏറ്റവും മികച്ച വിഭവങ്ങളും ചേർത്തിട്ടുണ്ട്. ഈ പട്ടികയിൽ ഒന്നാമതായിട്ടുള്ളത് ലിസ്ബൺ, ഇസ്തംബൂൾ, വിയന്ന എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ്. ടേസ്റ്റ് അറ്റ്ലസ് വെബ് സൈറ്റിൽ…

    Read More »
Back to top button
error: