തൃശൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സി.പി.ഐ. നേതാവും മുന്‍മന്ത്രിയുമായ വി.എസ്. സുനില്‍ കുമാര്‍ ആണെന്ന കാര്യത്തിൽ ഏതാണ്ട് തീരുമാനമായിട്ടുണ്ട്.കോൺഗ്രസാ
എന്നാലിപ്പോള്‍ പ്രത്യേകം ചുമരെഴുതേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് പല ബിജെപി പ്രവര്‍ത്തകരും കരുതുന്നത്. കരുവന്നൂര്‍ തട്ടിപ്പിനെതിരായ പദയാത്ര, പ്രധാനമന്ത്രിയുടെ തൃശൂര്‍, ഗുരുവായൂര്‍ സന്ദര്‍ശനങ്ങള്‍ വഴി സുരേഷ് ഗോപിയുടെ പ്രചാരണം ശക്തമായി എന്നാണ് നേതൃത്വത്തിന്റെയും വിലയിരുത്തല്‍.
അതേസമയം ടി.എന്‍. പ്രതാപനോ സുരേഷ് ഗോപിയോ നിന്നാലും സുനില്‍കുമാറിനു മുന്നില്‍ ഒന്നുമല്ലെന്നാണ് എൽഡിഎഫ് പ്രചാരണം. സാധാരണക്കാരില്‍ സാധാരണക്കാരുമായിപോലും ഇഴുകിച്ചേരുന്ന സുനിലിന്റെ വൈഭവം ഇവര്‍ക്കില്ലെന്ന് നേതൃത്വത്തവും കരുതുന്നു. എം.എല്‍.എയും മന്ത്രിയുമായിരുന്ന ഘട്ടത്തില്‍ കൈവരിച്ച ജനകീയതയും ഭരണനിപുണതയും സുനിലിന്റെ വിജയം ഈസിയാക്കുമെന്നാണ് പ്രവര്‍ത്തകരുടെയും കണക്കുകൂട്ടൽ.
ഇതിനിടെ ബി.ജെ.പി. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ സി.പി.എം. ശ്രമിക്കുമെന്ന ഗുരുതരമായ ആരോപണം മുരളീധരന്‍ ഉന്നയിച്ചത് അവർക്ക് തന്നെ തിരിച്ചടിയായി.വീണാ വിജയനെതിരായ അന്വേഷണത്തെ മറികടക്കുന്നതിന് സി.പി.ഐയെ സിപിഐഎം ബലി കൊടുക്കുമെന്നാണ് മുരളീധരന്‍ സൂചിപ്പിച്ചത്. മോദിക്കു മുന്നില്‍ അനുസരണയുള്ള കുട്ടിയായി മുഖ്യമന്ത്രി മാറിയെന്നും ഇതോടെ സി.പി.എം.-ബി.ജെ.പി. അന്തര്‍ധാര തെളിഞ്ഞുവെന്നുമാണ് മുരളീധരന്റെ ആരോപണം. എന്നാൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ ശുഭപ്രതീക്ഷയില്ലാ എന്ന തോന്നലും മുരളീധരന്റെ പ്രതികരണം ഉളവാക്കിയിട്ടുണ്ടെന്നതാണ് വാസ്തവം.
ലീഡർ കെ. കരുണാകരന്റെ തട്ടകമായിരുന്നപ്പോഴേ തൃശൂരിന് രാഷ്ട്രീയ പ്രാധാന്യം ഏറെയായിരുന്നു. അന്ന് രാമനിലയത്തിലായിരുന്നു എല്ലാവരുടെയും കണ്ണ്. അവിടമായിരുന്നു, രാഷ്ട്രീയ തന്ത്രങ്ങളുടെ നിലയം. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവമുയരാൻ തുടങ്ങുംമുമ്ബേ തൃശൂരിലെ പൂരപ്പറമ്ബില്‍ നിന്നാണ് കൊട്ടും മേളവും ആദ്യമുയർന്നത്.
ബി.ജെ.പി കേരളത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. പ്രധാനമന്ത്രി നരേന്ദ്രമോദി മഹിളാസമ്മേളനം ഉദ്ഘാടനം ചെയ്യാൻ തൃശൂരിലെത്തിയതോടെ അത് വ്യക്തമായിരുന്നു. മോദി കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തില്‍, സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക കൂടി ചെയ്തതോടെ തൃശൂരിന് ബി.ജെ.പി നല്‍കുന്ന പ്രാധാന്യം വ്യക്തമാണ്.