IndiaNEWS

തൃശൂർ എടുക്കും; മോദിക്ക് പിന്നാലെ യോഗിയും അമിത് ഷായും നിർമല സീതാരാമനും കേരളത്തിലേക്ക് 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മുതിര്‍ന്ന ബിജെപി നേതാക്കളും പ്രചാരണം കൊഴുപ്പിക്കാൻ സംസ്ഥാനത്ത് എത്തും.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യ ഘട്ടം കേരളത്തിൽ നടത്തുകയെന്നതാണ് നേതാക്കൻമാരുടെ ലക്ഷ്യം.

അമിത് ഷാ, യോഗി ആദിത്യനാഥ്, നിർമല സീതാരാമൻ എന്നിവർ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് അമിത് ഷായും പാലക്കാട് യോഗി ആദിത്യനാഥും തൃശൂരിൽ നിർമല സീതാരാമനും പങ്കെടുക്കും യാത്രയുടെ മുന്നൊരുക്കങ്ങള്‍ ദേശീയ നേതൃത്വം വിലയിരുത്തി.

Signature-ad

അതേസമയം നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന അഭ്യൂഹം ബിജെപി തള്ളി. മോദി കേരളത്തിൽ മത്സരിക്കുമെന്നത് വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ജന സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: