Month: January 2024

  • Kerala

    മണ്ണെണ്ണയൊഴിച്ച്‌ നിന്ന ഭാര്യയുടെ ദേഹത്ത് തീപ്പെട്ടിക്കൊള്ളി ഉരച്ചിട്ടു; ഭര്‍ത്താവിന് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും

    പത്തനംതിട്ട: കുടുംബവഴക്കിനെ തുടർന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ നിന്ന ഭാര്യയുടെ ദേഹത്ത് തീപ്പെട്ടിക്കൊള്ളി ഉരച്ചിട്ട കേസില്‍ ഭർത്താവിന് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ആറന്മുള ഇലന്തൂർ മേക്ക് പുളിന്തിട്ട ഗോപസദനം സ്വദേശിനി ഷീലാകുമാരി (45) മരിച്ച കേസില്‍ ഭർത്താവ് പൊടിയൻ എന്ന് വിളിക്കുന്ന ഗോപകുമാറിനെ (60)ആണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് രണ്ട് കോടതി ജഡ്ജി പി പി പൂജയുടേതാണ് വിധി. പിഴയടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഒരു വർഷം കഠിനതടവ് കൂടി അനുഭവിക്കണം. നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങളെത്തുടർന്ന്, ദേഹത്ത് മണ്ണെണ്ണയൊഴിച്ച ഷീലാകുമാരിയുടെ ദേഹത്ത് ഇയാൾ തീപ്പെട്ടി കൊള്ളി കത്തിച്ചിടുകയായിരുന്നു.

    Read More »
  • Kerala

    കായംകുളത്ത് രണ്ട് വിദ്യാർത്ഥികള്‍ മുങ്ങി മരിച്ചു

    കായംകുളം :രണ്ട് വിദ്യാർത്ഥികള്‍ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. സല്‍മാൻ (15), തുഷാർ(14) എന്നിവരാണ് മരിച്ചത്.പത്തിയൂർ കണ്ണമംഗലം ക്ഷേത്രത്തില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് സല്‍മാനും തുഷാറും ഉള്‍പ്പെട്ട വിദ്യാർത്ഥികള്‍ ക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കാനിറങ്ങിയത്. മരിച്ചവർ ഒമ്ബതാംക്ലാസ് വിദ്യാർത്ഥികളാണെന്നാണ് ലഭ്യമാകുന്ന വിവരം.

    Read More »
  • Kerala

    ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചെന്ന് വ്യാജ പ്രചരണം; കേസെടുത്ത്  പൊലീസ്

    പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചെന്ന് വ്യാജ പ്രചരണം.സംഭവത്തിൽ  പൊലീസ് കേസെടുത്തിട്ടുണ്ട്.രാജേഷ് എന്ന യുവാവിന്‍റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.  ഇരുമുടിക്കെട്ടേന്തിയ 2 യുവതികള്‍ പതിനെട്ടാം പടിക്ക് സമീപം നില്‍ക്കുന്നതായുള്ള സെല്‍ഫി വീഡിയോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  2/2024 എന്ന എഫ് ഐ ആര്‍ നമ്ബര്‍ പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.ഇത്തരം വ്യജ പ്രചരണം നടത്തുന്നവരെ കണ്ടെത്താനായി സമൂഹമാധ്യമങ്ങളില്‍ 24 മണിക്കൂറും കര്‍ശന നിരീക്ഷണമുണ്ടായിരിക്കുമെന്ന മുന്നറിയിപ്പും കേരള പൊലീസ് നല്‍കി. ശബരിമലയില്‍ വീണ്ടും യുവതികള്‍ പ്രവേശിച്ചതായി ഇന്‍സ്റ്റഗ്രാം വഴിയുള്ള വ്യാജ പ്രചാരണത്തില്‍ പത്തനംതിട്ട സൈബര്‍ പൊലീസാണ് കേസ് എടുത്തത്. മതവികാരം വ്രണപ്പെടുത്തിയതിനും ശബരിമല വിശ്വാസികളുടെ മനസ്സുകളില്‍ മുറിവുളവാക്കി സമൂഹത്തില്‍ ലഹള സൃഷ്ടിക്കാന്‍ മനഃപൂര്‍വം ശ്രമിച്ചതിനും ബന്ധപ്പെട്ട വകുപ്പുകളും ഐ.ടി നിയമത്തിലെ വകുപ്പും ചേര്‍ത്താണ് കേസെടുത്തത്. ജില്ല പൊലീസ് മേധാവി വി. അജിത്തിന്‍റെ നിര്‍ദേശപ്രകാരം ജില്ല സൈബര്‍ പൊലീസ് സ്റ്റേഷനില്‍ സ്വമേധയായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെപ്പറ്റി വിശദ അന്വേഷണം നടന്നുവരുകയാണെന്നും…

    Read More »
  • India

    നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

    സിനിമ സീരിയല്‍ താരം പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച്‌ സൈബര്‍ ആക്രമണം നടത്തിയിരുന്ന പ്രതി പിടിയിലായി. ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായ നാഗർകോവിൽ സ്വദേശി ഭാഗ്യരാജ് ആണ് പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പ്രവീണയുടെ പരാതിയില്‍  പ്രതിയെ പിടികൂടിയത്. മുന്‍പും ഇതേ കേസില്‍ ഭാഗ്യരാജ് അറസ്റ്റിലായിട്ടുണ്ട്. പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കുകയും അതുവഴി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു.

    Read More »
  • Kerala

    എല്‍ഡിഎഫ് ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു;പ്രചരിക്കുന്നത് അശ്ലീല ദൃശ്യങ്ങൾ 

    കൊല്ലം : എല്‍ഡിഎഫ് ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. അശ്ലീല ദൃശ്യങ്ങളാണ് ഇപ്പോൾ ‘LDF kollam’ എന്ന പേജില്‍ പോസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 5 ദിവസങ്ങളായി നിരവധി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ പേജില്‍ പ്രത്യക്ഷപ്പെട്ടത്. ഈ മാസം 15 നാണ് പേജ് ഹാക്ക് ചെയ്തതെന്നാണ് നിഗമനം. ഇതുവരെ പേജ് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മണിക്കൂറുകള്‍ക്ക് മുമ്ബും ഇത്തരം ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്‍ഡിഎഫ് ജില്ലാ നേതൃത്വം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Sports

    നാണം കെട്ട തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്സ്(1-4)

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിലെ  മൂന്നാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്  നാണം കെട്ട തോൽവി. കലിംഗയിൽ ഇന്നലെ നടന്ന കളിയിൽ ഐ എസ്‌ എൽ ടീമായ നോർത്തീസ്റ്റ് യുണൈറ്റഡിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മഞ്ഞപ്പട പരാജയപ്പെട്ടത്.  നോർത്തീസ്റ്റിനായി പർതിബ് ഗൊഗോയ്, മൊഹമ്മദ് അലി, റെഡീം ട്ലാംഗ്, ജിതിൻ എം എസ്‌ എന്നിവർ വല കുലുക്കിയപ്പോൾ, ദിമിത്രിയോസ് ഡയമാന്റകോസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്.ഇതോടെ ദിമിത്രിയോസ് സീസണിൽ 10 ഗോൾ നേടുന്ന ആദ്യ താരമായി.ഐഎസ്എല്ലിൽ 7 ഗോളുകളും സൂപ്പർ കപ്പിൽ 3 ഗോളുകളും ഉൾപ്പെടെയാണിത്. സൂപ്പർ കപ്പിൽ കിരീട പ്രതീക്ഷയുമായി എത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ ഐ എസ്‌ എല്ലിൽ നിലവിൽ ആറാമതും, പത്താമതുമുള്ള ടീമുകളോടാണ് തോറ്റ് സെമി‌പോലും കാണാതെ പുറത്താകുന്നത്. തുടർച്ചയായ രണ്ട് കളികളിൽ നേരിട്ട ഈ പരാജയങ്ങൾ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് ഉറപ്പാണ്.നേരത്തെ ജംഷഡ്‌പൂർ എഫ്സി 3-2 ന് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു.ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോംഗ്…

    Read More »
  • Kerala

    നാടും നഗരവും ഒരുങ്ങി, പുകൾപെറ്റ പാർക്കാടി പൂരത്തിന് ഇന്ന് അരങ്ങൊരുങ്ങും

    തൃശൂർ: കൊയ്തൊഴിഞ്ഞ പാടത്ത് ഇന്ന് പൂര വസന്തം. നാടും നഗരവും ജനസാഗരമായി പാർക്കാടി പാടത്തേക്ക് ഒഴുകിയെത്തുന്നു. പൂരത്തെ വരവേറ്റ് വർണ്ണപന്തലൊരുങ്ങി. കേരളത്തിലെ എണ്ണം പറഞ്ഞ ഗജവീരന്മാർ അണിനിരക്കുന്നപ്രസിദ്ധമായ അഞ്ഞൂർ പാർക്കാടി പൂരത്തിന് ഇന്ന് രാവിലെ വിശേഷാൽ പൂജകളോടെ തുടക്കമാകും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പന്തലം കോട് സജി നമ്പൂതിരി മുഖ്യകാർമ്മീകത്വം വഹിക്കും. ക്ഷേത്രം മേൽശാന്തി തോട്ടപ്പായമന ശങ്കരൻ നമ്പൂതിരി, സജീഷ് തോട്ടപ്പായമന, കോമരം രാജേഷ് കുട്ടഞ്ചേരി എന്നിവർ കാർമ്മികരാകും. തുടർന്ന് നടക്കൽ പറ, പൊങ്കാല. ഉച്ചതിരിഞ്ഞ് 3 ന് വെള്ളിതിരുത്തി ഉണ്ണി നായരുടെ നേതൃത്വത്തിൽ മേളം നടക്കും. ദേവസ്വം പൂരം എഴുന്നള്ളിപ്പിന് പൂതൃക്കോവിൽ പാർഥസാരഥി ദേവിയുടെ തിടമ്പേറ്റും. 5.45ന് വിവിധ ദേശങ്ങളായ കമ്പനിപ്പടി, അഞ്ഞൂർ, ചിറ്റഞ്ഞൂർ, ചെറുവത്താനി, തൊഴിയൂർ, നമ്പീശൻ പടി, തെക്കേപ്പുറം, ആലത്തൂർ എന്നിവടങ്ങളിൽ നിന്നുള്ള പൂരങ്ങൾ പാർക്കാടി പാടത്ത് സംഗമിക്കും. തുടർന്ന് നൂറിൽ പരം മേളകലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമോളത്തോടെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിന് 40-ൽ പരം തലയെടുപ്പുള്ള ഗജവീരന്മാർ അണിനിരക്കും.…

    Read More »
  • NEWS

    തെളിവുകൾ ഉണ്മൂലനം ചെയ്യാൻ ഓരോ കുറ്റവാളിയും ശ്രമിക്കും, പക്ഷേ അറിഞ്ഞോ അറിയാതെയോ ഒരു തെളിവെങ്കിലും അവശേഷിക്കുമെന്ന കാര്യം വിസ്മരിക്കരുത്

    വെളിച്ചം കൊട്ടാരത്തില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ചയാളെ കണ്ടെത്താന്‍ രാജാവ്, ബീര്‍ബലിന്റെ സഹായം തേടി. സേവകരെയെല്ലാം ചോദ്യം ചെയ്‌തെങ്കിലും എല്ലാവരും കുറ്റം നിഷേധിച്ചു. തുടർന്ന് ബീര്‍ബല്‍ എല്ലാവര്‍ക്കും തുല്യനീളമുള്ള ഒരു കമ്പ് നല്‍കിയശേഷം പറഞ്ഞു: “ഇതു കള്ളം തെളിയിക്കാൻ ഉപയോഗിക്കുന്ന വടിയാണ്. മോഷ്ടിച്ചയാളുടെ കമ്പിന് നാളെ രണ്ടിഞ്ചു നീളം കൂടും. നാളെ ഇതേ സമയത്ത് എല്ലാവരും ഈ വടിയുമായി എത്തുക.” പിറ്റേന്ന് എല്ലാവരും എത്തി. കമ്പിന്റെ നീളം നോക്കിയപ്പോള്‍ ഒരാളുടെ മാത്രം കമ്പിന് രണ്ടിഞ്ചു നീളം കുറവായിരുന്നു. ബീര്‍ബല്‍ പറഞ്ഞു: “ഇയാളാണ് മോഷ്ടാവ്..” ഇതെങ്ങിനെ തിരിച്ചറിഞ്ഞുവെന്ന് രാജാവ് ചോദിച്ചപ്പോള്‍ ബീര്‍ബല്‍ പറഞ്ഞു: “വടിയുടെ നീളം കൂടുമെന്ന് പേടിച്ച് ഇയാള്‍ ഇന്നലെ തന്നെ രണ്ടിഞ്ച് നീളം മുറിച്ചുകളഞ്ഞു…!” തെറ്റ് ചെയ്യുന്നതിനേക്കാള്‍ ശ്രമകരമാണ് അത് ഒളിപ്പിക്കൂന്നത്. ഏത് കര്‍മ്മത്തിലും അറിഞ്ഞോ അറിയാതെയോ ഒരു തെളിവ് അവശേഷിക്കും. മറ്റുളളവര്‍ സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകളെ ഭയപ്പെടുന്നതിനേക്കാള്‍ അവനവന്റെ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ എല്ലാ പ്രവൃത്തികളിലും ശരിയുടെ നാമ്പുകള്‍ ഉണ്ടായിരിക്കും.…

    Read More »
  • Kerala

    ശബരിമലയിൽ മണ്ഡലകാല വരുമാനം  357.47 കോടി, ഗുരുവായൂരിൽ ജനുവരി മാസത്തെ ഭണ്ഡാര വരവ് 6.13 കോടിയും രണ്ടര കിലോ സ്വർണവും 13 കിലോ വെള്ളിയും 

    ശബരിമലയിൽ 2023-24 വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത്  357.47 കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 10.35 കോടി രൂപയുടെ വർദ്ധനയാണ് വരുമാനത്തിൽ ഉണ്ടായത്. 50 ലക്ഷം ഭക്തരാണ് ശബരിമലയിൽ ഈ വർഷം എത്തിയത്. കഴിഞ്ഞവർഷം ഇത് 347,12,16, 884 രൂപയായിരുന്നു. ഈ വർഷം 10, 35, 55,025 രൂപയുടെ വർദ്ധനയാണ് വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. അരവണ വിൽപ്പനയിലൂടെ 146,99, 37,700 രൂപയും അപ്പം വിൽപ്പനയിലൂടെ 17,64,77, 795 രൂപയും വരുമാനമായി ലഭിച്ചു. കാണിയ്ക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല. ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്തരുടെ എണ്ണത്തിലും ഈ വർഷം വർദ്ധന ഉണ്ടായിട്ടുണ്ട്. 50,06,412 ഭക്തരാണ് മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ഇത് 44 ലക്ഷമായിരുന്നു. 44,16, 219 ഭക്തരാണ് ഇത്തവണ അധികമായി വന്നത്. മണ്ഡലകാലം ആരംഭിക്കുന്നതിന് ഏഴു മാസങ്ങൾക്ക് മുമ്പ് തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നതായും എല്ലാ വകുപ്പുകളുടെയും ഏകോപനം…

    Read More »
  • Kerala

    ആദ്യം സ്‌കോച്ച് വിസ്‌ക്കിയും പെര്‍ഫ്യൂമുകളും പിന്നെ പണം, കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍

        പാലക്കാട്: കൈക്കൂലി കേസിൽ തഹസിൽദാർ വിജിലൻസ് പിടിയിൽ. ഭൂരേഖ തഹസിൽദാരായ വി.സുധാകരനാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. നഗരത്തിലെ മാളിന്റെ നിയമ പ്രശ്‌നം പരിഹരിച്ചു തരണമെങ്കിൽ അൻപതിനായരം രൂപ നൽകണമെന്ന് ഇയാൾ അപേക്ഷകനോട് ആവശ്യപ്പെട്ടിരുന്നു. പണം കൈമാറുന്നതിനിടെ വിജിലന്‍സ് തഹസില്‍ദാറെ കയ്യോടെ പിടികൂടുകയായിരുന്നു കഞ്ചിക്കോട്ടെ ഷോപ്പിംഗ് മാളിന്റെ കൈവശവകാശ രേഖയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നം പരിഹരിക്കാന്‍ ഉടമ ഐസക്കിനെ തഹസില്‍ദാര്‍ വി സുധാകരന്‍ നടത്തിച്ചത് മാസങ്ങളോളം. ഇതിനിടെ സ്‌കോച്ച് വിസ്‌ക്കിയും പെര്‍ഫ്യൂമുകളും കൈക്കൂലിയായി സുധാകരന്‍ കൈപ്പറ്റി. ഒടുവില്‍ കാര്യം നടക്കാന്‍ ആവശ്യപ്പെട്ടത് 5 ലക്ഷം. അത്രയും നല്‍കാനാകില്ല എന്ന് പറഞ്ഞതോടെ ഇന്ന് വൈകീട്ട് ഓഫീസ് ടൈം കഴിഞ്ഞ ശേഷം നേരിട്ടെത്താന്‍ നിര്‍ദേശം ഒടുവില്‍ 50000 രൂപ നല്‍കാമെന്നേറ്റ ഐസക്ക് വിജിലന്‍സിനെ വിവരമറിയിച്ചു. വൈകീട്ട് വിജിലന്‍സ് നല്‍കിയ പണം കൈമാറുന്നതിനിടെ കയ്യോടെ തഹസില്‍ദാറെ വിജിലന്‍സ് പൂട്ടുകയായിരുന്നു ഉദ്യോഗസ്ഥനെതിരെ നേരത്തെയും നിരവധി പരാതികളുണ്ടായിരുന്നു എന്നാണ് വിജിലന്‍സ് പറയുന്നത്, ഇക്കാര്യങ്ങളും അന്വേഷണപരിതിയിലുണ്ട്

    Read More »
Back to top button
error: