Month: January 2024

  • India

    തെരുവുനായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ ട്രെയിൻ തട്ടി മരിച്ചു

    ജയ്പുർ: തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുഡ്‌സ് ട്രെയിനിടിച്ച്‌ ബന്ധുക്കളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ഗണേഷ്പുർ സ്വദേശി അനന്യ (12), ബനാര്‍ സ്വദേശി യുവരാജ് സിംഗ് (14) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ജോധ്പുര്‍ നഗരത്തിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂളില്‍ നിന്ന് മടങ്ങി വരുമ്ബോഴാണ് വിദ്യാർഥികള്‍ക്ക് നേരെ തെരുവുനായകള്‍ പാഞ്ഞടുത്തത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ റെയില്‍വേ ട്രാക്കിലേക്ക് കയറിയതോടെ കുട്ടികളെ ഗുഡ്‌സ് ട്രെയിനിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച്‌ തന്നെ ഇരുവരും മരിച്ചിരുന്നു.

    Read More »
  • Kerala

    കേരളത്തിൽ യുഎഇയുടെ വമ്പൻ നിക്ഷേപം

    തിരുവനന്തപുരം: കേരളത്തിലേക്ക് യു.എ.ഇയില്‍ നിന്ന് നേരിട്ട് നിക്ഷേപം എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍. മൂന്നാറിലും വാഗമണ്ണിലും ടൂറിസം ടൗണ്‍ ഷിപ്പ് നിര്‍മ്മാണം ഉള്‍പ്പെടെ കോടികളുടെ വിദേശ നിക്ഷേപമാണ് ലക്ഷ്യം വെക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും യു.എ.ഇ അംബാസിഡറുമായി ചര്‍ച്ചകള്‍ നടന്നു. മൂന്നാറിലും വാഗമണ്ണിലും ടൂറിസം ടൗണ്‍ ഷിപ്പ് നിര്‍മ്മാണം ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് കേരളം യു.എ.ഇയുമായി ചര്‍ച്ച നടത്തുന്നത്. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി 6 അംഗ വര്‍ക്കിംഗ് ഗ്രൂപ്പിനെ മുഖ്യമന്ത്രി നിയമിച്ചു. മന്ത്രി മുഹമ്മദ് റിയാസിന്റെ ടൂറിസം വകുപ്പില്‍ നിന്ന് ഈ മാസം 18 ന് ഉത്തരവും ഇറങ്ങിയിട്ടുണ്ട്. ടൂറിസം സെക്രട്ടറിയാണ് കമ്മിറ്റിയുടെ കണ്‍വീനര്‍. റവന്യു, വനം, തദ്ദേശ ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും അംഗങ്ങളായാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. 2023 നവംബര്‍ 9 നാണ് സംസ്ഥാന സര്‍ക്കാര്‍ ടൂറിസം ടൗണ്‍ഷിപ്പ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. തുടര്‍ന്ന് ടൂറിസം വകുപ്പ് ഡിസംബര്‍ 13…

    Read More »
  • Kerala

    5 ജില്ലകളില്‍  മഴ പ്രവചനം; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

    തിരുവനന്തപുരം: തലസ്ഥാനം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്  കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.മഴയോടൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ജില്ലയിലും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.

    Read More »
  • Sports

    സുനിൽ ഛേത്രിയുടെ പകരക്കാരൻ  ബ്ലാസ്റ്റേഴ്‌സിലുണ്ട്:  ഇന്ത്യൻ ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാച്ച് 

    ഇന്ത്യയിലെ ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്കയാണ് ടീമിന്റെ നായകനായ സുനിൽ ഛേത്രിയുടെ പകരക്കാരനാവാൻ ഏതു താരത്തിന് കഴിയുമെന്നത്. 2005 മുതൽ ഇന്ത്യൻ ടീമിലെ സാന്നിധ്യമായ താരം തന്നെയാണ് മുപ്പത്തിയൊമ്പതാം വയസിലും ഇന്ത്യയുടെ പ്രധാന സ്‌ട്രൈക്കർ. ആ സ്ഥാനത്തേക്ക് വരാൻ മറ്റൊരു കളിക്കാരനും ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ പ്രധാന സ്‌ട്രൈക്കറായി കളിക്കുന്നത് മുപ്പത്തിയൊൻപതു വയസുള്ള ഛേത്രി തന്നെയാണ്. ഇപ്പോഴും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും പ്രായത്തിന്റെ തളർച്ച താരത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിൽ ഛേത്രിക്ക് പകരക്കാരനാവാൻ കഴിയുക ബ്ലാസ്റ്റേഴ്‌സ് താരം ഇഷാൻ പണ്ഡിറ്റക്കാണെന്നാണ് ദേശീയ ഫുട്ബോൾ ടീം കോച്ച് സ്റ്റിമാച്ച് പറയുന്നത്.   സുനിൽ ഛേത്രിയുടെ അഭാവത്തിൽ അതിനു പകരക്കാരനായി ഉണ്ടാകുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നത് അവനെയാണ്. പണ്ഡിറ്റയുടെ കാര്യത്തിൽൽ കുറച്ചു കൂടി ക്ഷമ കാണിക്കേണ്ടത് അത്യാവശ്യമാണ്.  തനിക്ക് ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി മനസിലാക്കാനുള്ള കഴിവും കളിമികവും അവനിലുണ്ട്. സ്റ്റിമാച്ച് പറഞ്ഞു.   ഇഷാൻ…

    Read More »
  • Sports

    ഏഷ്യൻ കപ്പ് ഫുട്ബോളില്‍ ഇന്ത്യയുടെ ‘സുരക്ഷ’യും ‘ആരോഗ്യ’വും ഈ‌ മലയാളികളുടെ കൈയിൽ

    ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളില്‍ പങ്കെടുക്കാനായി ഖത്തറിലുള്ള ഇന്ത്യൻ ടീമിന്റെ’സുരക്ഷ’യും ‘ആരോഗ്യ’വും മലയാളികളായ ഇവരുടെ കൈകളിലാണ്. എറണാകുളത്തുകാരൻ മൈക്കിള്‍ ആൻഡ്രൂസും തൃശ്ശൂരുകാരൻ ജിജി ജോർജും ചാവക്കാട്ടുകാരൻ ഷെർവിൻ ഷെരീഫും.മൈക്കിള്‍ ആൻഡ്രൂസ് ഇന്ത്യൻ ടീമിന്റെ സെക്യൂരിറ്റി ഓഫീസറാണെങ്കില്‍ ഷെർവിൻ ടീം ഡോക്ടറും ജിജി ഫിസിയോയുമാണ്. ഫിഫ റഫറിയായി 40-ലേറെ അന്താരാഷ്ട്ര മത്സരങ്ങളും അഞ്ഞൂറിലേറെ ആഭ്യന്തര മത്സരങ്ങളും നിയന്ത്രിച്ച മൈക്കിള്‍ സെക്യൂരിറ്റി ഓഫീസറായും തിരക്കിലാണ്. വനിതാ ഏഷ്യൻ കപ്പിലും അണ്ടർ-17 ഫിഫ വനിതാ ലോകകപ്പിലും ടീം ഇന്ത്യയുടെ സെക്യൂരിറ്റി ഓഫീസറായിരുന്നു.യാത്രകളിലും പരിശീലനവേദിയിലും കളിക്കിടയിലും ഇന്ത്യൻ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കലാണ്  ജോലി. അവർ സഞ്ചരിക്കുന്ന റൂട്ടുകളും പരിപാടികളുമൊക്കെ കൃത്യമായി മനസ്സിലാക്കി ആസൂത്രണം ചെയ്ത് വേണം ടീമിനെ അയക്കാൻ. 20 വർഷമായി കേരള ഫുട്ബോള്‍ റഫറീസ് അസോസിയേഷൻ സെക്രട്ടറികൂടിയാണ് മൈക്കിള്‍. ഗവ. ഡോക്ടറായി കോഴിക്കോട്ട് ജോലിചെയ്യുന്ന ഷെർവിൻ എം.ബി.ബി.എസിനുശേഷം എൻ.ഐ.എസ്. പട്യാലയില്‍നിന്ന് സ്പോർട്സ് മെഡിസിനില്‍ പി.ജി. നേടി. ഫിഫയുടെ ഫുട്ബോള്‍ മെഡിസിൻ ഡിപ്ലോമയും നേടി. കഴിഞ്ഞ ഏഷ്യൻ…

    Read More »
  • Social Media

    അന്നുമിന്നും കേരളത്തെ അവഗണിച്ച ആളാണ് യേശുദാസ്: ശാന്തിവിള ദിനേശ്

    കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന്റെ 84ാം പിറന്നാള്‍ ദിനം. കേരളത്തില്‍ പ്രമുഖര്‍ പങ്കെടുത്ത് നടന്ന പിറന്നാള്‍ ആഘോഷത്തില്‍ യുഎസില്‍ നിന്നും വീഡിയോ കോളിലൂടെയാണ് യേശുദാസ് പങ്കെടുത്തത്. കുറച്ച് വര്‍ഷങ്ങളായി അമേരിക്കയില്‍ മകനോടൊപ്പം താമസിക്കുകയാണ് യേശുദാസും ഭാര്യ പ്രഭയും. പിറന്നാള്‍ ദിനത്തില്‍ പോലും ഗായകന്‍ കേരളത്തിലേക്ക് വരാത്തതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്.ഇപ്പോഴിതാ യേശുദാസ് കേരളത്തിലേക്ക് വരാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. കേരളത്തോട് യേശുദാസ് എന്നും അകലം കാണിച്ചിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ‘ആയിരം പൂര്‍ണചന്ദ്രന്‍മാര്‍ കണ്ട പ്രായമാണ് 84 വയസ്. അദ്ദേഹം കുറേ വര്‍ഷങ്ങളായി ഇവിടെ ഇല്ല. അമേരിക്കയിലാണ്. കൊവിഡ് വന്ന ശേഷം എന്തുകൊണ്ടോ നാട്ടിലേക്ക് വന്നില്ല.വിശ്രമ ജീവിതം അമേരിക്കയിലാകട്ടെ എന്ന് കരുതിക്കാണും.   ‘ഫോര്‍ട്ട് കൊച്ചിയിലാണ് ജനിച്ചതെങ്കിലും അദ്ദേഹം കേരളത്തില്‍ കുറച്ച് കാലമേ ജീവിച്ചിട്ടുള്ളൂ. കേരളം അദ്ദേഹത്തെ ദൈവ തുല്യമായി കൊണ്ട് നടക്കുന്ന സംസ്ഥാനമാണ്. പക്ഷെ സിനിമാ ലൈഫ് തുടങ്ങിയപ്പോള്‍ മദ്രാസിലായിരുന്നു. എന്തുകൊണ്ടോ അന്നുമിന്നും…

    Read More »
  • Sports

    ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസർ എഫ്സിയ്ക്ക് തൊട്ടുപിന്നിൽ കേരള ബ്ലാസ്റ്റേഴ്സ്

    2014 ല്‍ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് മുതൽ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഏഷ്യയിലെ ടോപ്പ് ത്രീ ഫാൻസ് കൂട്ടായ്മയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസും ഉൾപ്പെടുന്നു എന്നത് തന്നെ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ഇപ്പോഴിതാ സ്പെയിനിൽ നിന്നുള്ള മീഡിയായ ഡിപ്പോർട്സ് ആൻഡ് ഫിനാൻസസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബർ മാസത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്റർ ആക്ഷൻസ് നടത്തിയ സ്പോർട്സ് ടീമുകളിൽ ആദ്യ അഞ്ചിൽ നാല് ടീമുകളും ഇന്ത്യയിൽ നിന്നുള്ളതാണ്.ഇതിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്സാണ്. നാളിതുവരെയായി ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ലെങ്കിലും ടീമിന്റെ ആരാധക ബലത്തെ അതൊട്ടും ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് ഇത്.കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ മത്സരങ്ങളില്‍ പോലും തിങ്ങിനിറയുന്ന ഗ്യാലറികളും, ടീമിന്റെ മത്സരത്തിന് ലഭിക്കുന്ന വ്യൂവർഷിപ്പുമെല്ലാം ഇതിന് ഒന്നാന്തരം തെളിവുകൾ തന്നെയാണ്.  കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻ പവർ ഇതാ ഇപ്പോഴവരെ വീണ്ടുമൊരു  അഭിമാന നേട്ടത്തില്‍ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ…

    Read More »
  • Social Media

    അച്ഛൻ മന്ത്രിക്ക് ബിഗ് സല്യൂട്ട്

    തിരുവനന്തപുരം: ഏറെ സല്യൂട്ടുകള്‍ കണ്ടെങ്കിലും ഇതൊരു ഒന്നൊന്നര സല്യൂട്ടായെന്നാണ് മന്ത്രി പി.പ്രസാദിനെ അറിയുന്നവർ പറയുന്നത്. തിരുവനന്തപുരം സെൻറ് ജോസഫ് സ്‌കൂള്‍ വാർഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. അതേ സ്‌കൂളില്‍ പഠിക്കുന്ന മകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്ലറ്റൂണ്‍ കമാന്ററുമായ ഭഗത് പ്രസാദാണ് പിതാവിനെ സല്യൂട്ട് നല്‍കി സ്വീകരിച്ചത്. സംഭവം കേരള പൊലീസിന്റെ  ഫേസ് ബുക്ക് പേജിലുള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. ഈ അപൂർവ നിമിഷം സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്ത് കഴിഞ്ഞു.

    Read More »
  • NEWS

    ഒരു വ്യക്തി  അവശേഷിപ്പിക്കുന്ന നന്മയാണ് അയാളുടെ യഥാർത്ഥ സൗന്ദര്യം

    ഹൃദയത്തിനൊരു ഹിമകണം- 19        ഒഴിഞ്ഞ ഒരു മഷിക്കുപ്പിയിൽ ഒരു പൂ വച്ചാൽ പിന്നെ മഷിക്കുപ്പിയില്ല. അതൊരു പൂപ്പാത്രമാണ്. ചുളുങ്ങിയ പൗഡർ ടിന്നിലോ കാലിയായ കാനിലോ പൂക്കൾ വച്ചാൽ അവയും മാറുകയായി. പാത്രമേതാണെന്ന് നോക്കണ്ട. ഉള്ളിലൊരു പൂവുണ്ടായിരിക്കുക എന്നതാണ് പ്രധാനം. സൗന്ദര്യമെന്നത് അകപ്പൊരുളിന്റെ  സുഗന്ധമാണ്. ഒരാൾ അവശേഷിപ്പിക്കുന്ന നന്മയാണ് അയാളുടെ യഥാർത്ഥ സൗന്ദര്യം. സൗന്ദര്യം നോക്കുന്നയാളുടെ കണ്ണിലാണെന്ന് പറയും. നല്ലത് കാണാനും നല്ല കാഴ്ച വേണം. നല്ല കാഴ്‌ച നല്ല കാഴ്ചപ്പാടിലേയ്ക്ക് നയിക്കും. അവതാരക: ലിസി ആന്റണി സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • Kerala

    തിരൂരിൽ വന്ദേ ഭാരത് എക്സ് പ്രസ് ട്രെയിൻ തട്ടി യുവാവിന്റെ കാല്‍പാദമറ്റു

    തിരൂർ: വന്ദേ ഭാരത് എക്സ് പ്രസ് ട്രെയിൻ തട്ടി യുവാവിന്റെ കാല്‍പാദമറ്റു.തിരൂർ റെയില്‍വേ സ്റ്റേഷന് 600 മീറ്ററോളം തെക്ക് മുത്തൂർ ദേശബന്ധു വായനശാലക്ക് സമീപമാണ് അപകടം. പുറത്തൂർ ഏഴിപ്പാലം സ്വദേശി പടന്നവളപ്പില്‍ ഷാജിയുടെ (40) കാല്‍പാദമാണ് ട്രെയിൻ തട്ടിയറ്റത്. കഴിഞ്ഞ ദിവസം രാവിലെ 10.50നാണ് അപകടം. കൂലിപ്പണിക്കാരനായ ഇദ്ദേഹം തിരൂർ റെയിവേ സ്റ്റേഷൻ ഭാഗത്തേക്ക് പാളത്തിന് സമീപത്തുകൂടി നടന്നു പോകുന്നതിനിടെയാണ് അപകടം. ആർ.പി.എഫ് എസ്.ഐ കെ.എം. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ആർ.പി.എഫും നാട്ടുകാരും ചേർന്ന് ഇയാളെ തിരൂർ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
Back to top button
error: