Month: January 2024
-
Kerala
മനക്കരുത്തോടെ പരീക്ഷകളെ നേരിടാൻ പ്രധാനമന്ത്രിയുടെ ‘പരീക്ഷാ പേ ചർച്ച’യിൽ അവതാരകയായി മലയാളി വിദ്യാർഥിനി
കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ 11-ാം ക്ലാസ് വിദ്യാർഥിനി മേഘ്ന.എൻ നാഥിനെ തേടി എത്തിയത് അപൂർവ്വമായൊരു ഭാഗ്യമാണ്. പരീക്ഷകളെ നേരിടാൻ വിദ്യാർഥികൾക്കു മനക്കരുത്തുണ്ടാക്കാൻ വേണ്ടി പ്രധാനമന്ത്രി നടത്തുന്ന ‘പരീക്ഷാ പേ ചർച്ച’യുടെ അവതാരകയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഈ മിടുക്കിയെ. ആദ്യമായാണ് ഒരു മലയാളി പെൺകുട്ടിക്ക് ഇത്തരമൊരു പരിപാടി നിയന്ത്രിക്കാൻ അവസരം ലഭിക്കുന്നത്. ഇതിനായി മേഘ്ന നാളെ (ഞായർ) രാവിലെ ഡൽഹിയിലേക്കു പോകും. പഠനത്തിൽ മികച്ച നേട്ടങ്ങൾ കൊയ്ത മേഘ്നയാണു കഴിഞ്ഞ വർഷം പത്താം ക്ലാസിൽ കേന്ദ്രീയ വിദ്യാലയത്തിൽ ഏറ്റവുമധികം മാർക്കു നേടിയത്. ഇത്തവണ യൂത്ത് പാർലമെന്റ് പരിപാടിയുടെ സംസ്ഥാന തലത്തിലും ദക്ഷിണേന്ത്യാതലത്തിലും നടന്ന മത്സരങ്ങളിലെ ബെസ്റ്റ് പെർഫോമർ അവാർഡും മേഘ്നയ്ക്കായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാർഥികളുടെ മൂന്നു മിനിറ്റ് ദൈർഘ്യമുള്ള അവതാരക വിഡിയോകളിൽ നിന്നാണു മേഘ്ന തിരഞ്ഞെടുക്കപ്പെട്ടത്. മേഘ്നയോടൊപ്പം സഹ അവതാരകയായെത്തുക വാരണാസി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥി അനന്യജ്യോതിയാണ്. മാധ്യമപ്രവർത്തകനായ കോട്ടൂളി പട്ടേരി പൈപ്പ്‌ലൈൻ റോഡ് ‘ഷീന’യിൽ എൻ. നരേന്ദ്രനാഥിന്റെയും…
Read More » -
Kerala
പത്തനംതിട്ട കൂടല്‍ ബെവ്‌കോ ഔട്ട്‌ലെറ്റിലെ പണം തട്ടിയ പ്രതി കോടതിയില്‍ കീഴടങ്ങി
പത്തനംതിട്ട കൂടല്‍ ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്ന് ബാങ്കില്‍ അയയ്ക്കാനായി കൊടുത്തുവിട്ട പണം തട്ടിയ കേസിലെ പ്രതി കൊല്ലം ശൂരനാട് സ്വദേശി അരവിന്ദ് കോടതിയില്‍ കീഴടങ്ങി. 81 ലക്ഷം രൂപയാണ് പ്രതി തട്ടി എടുത്തത്. അഭിഭാഷകന്‍ മുഖേനെയാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്. ആറു മാസങ്ങളിലായാണ് പണം തട്ടിയെടുത്തത്. ഇതേത്തുടര്‍ന്ന് കേസിലെ പ്രതിയായ ക്ലർക്ക് ശാസ്താംകോട്ട ആനയടി സ്വദേശി അരവിന്ദിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് നാടകീയമായ കീഴടങ്ങൽ അരവിന്ദിന്റെ പണം യശ്വന്ത്പുര്‍ സ്വദേശികളുടെ അക്കൗണ്ടിലേക്ക് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി ബാങ്കിലടക്കാന്‍ നല്‍കിയ പണമാണ് ഇയാൾ തട്ടിയെടുത്തത്. കോടതിയില്‍ കീഴടങ്ങിയ പ്രതിയെ കൂടല്‍ പൊലീസിന് കൈമാറും. പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ റമ്മി കളിക്കുന്നതിനായാണ്. അരവിന്ദിന്റെ മരവിപ്പിച്ച രണ്ടു ബാങ്ക് അക്കൗണ്ടുകളിലായി 31.4 ലക്ഷം രൂപ മാത്രമാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യശ്വന്ത്പുര്‍ സ്വദേശികളുടെ അക്കൗണ്ടിയിലേക്ക് കൂടുതല്‍ പണം പോയതായി കണ്ടെത്തിയത്. കഴിഞ്ഞ…
Read More » -
Kerala
ആലപ്പുഴയിൽ പ്രസവം നിർത്താൻ ശസ്ത്രക്രിയ ചെയ്ത 31കാരി മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
ആലപ്പുഴയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിത- ശിശു ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഗുരുതരാവസ്ഥയിലായ ആശയെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത് ഇന്നലെയാണ്. ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചത്. പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ ലീഗൽ സർവീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. ചികിത്സാ പിഴവാണ് മരണത്തിന് കാരണമായത് എന്നാണ് ആരോപണം. അതിനിടെ ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
Read More » -
Kerala
ആലപ്പുഴയിൽ ബിജെപി നേതാവും ഭാര്യയും വീടിനുള്ളില്‍ മരിച്ചനിലയില്‍
ആലപ്പുഴ: കായംകുളത്ത് ബിജെപി പ്രാദശിക നേതാവിനെയും ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി കായംകുളം മണ്ഡലം സെക്രട്ടറി ചിറക്കടവം രാജധനിയില്‍ പികെ സജി ഭാര്യ ബിനു എന്നിവരാണ് മരിച്ചത്. ഭാര്യ ബിനുവിന്റെ ദേഹത്ത് വെട്ടേറ്റ മുറിവുകളുണ്ട്.ഭാര്യയുടെ മൃതദേഹം മുകളിലത്തെ മുറിയിലും സജിയുടെ മൃതദേഹം താഴത്തെ നിലയിലുമാണ് കണ്ടെത്തിയത്. സജിയുടെ മൃതദേഹത്തിനരികിൽ കത്തിയും കണ്ടെത്തി.ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സജി ജീവനൊടുക്കിയതാകാമെന്നാണ് സംശയം. വൈകുന്നേരം ഫോണില്‍ വിളിച്ച മകൻ മാതാപിതാക്കളെ ബന്ധപ്പെടാൻ സാധിക്കാത്തതിനാല്‍ അയല്‍വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയല്‍വാസികള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങള്‍ നിലവിലുണ്ടായിരുന്നതായാണ് വിവരം. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Read More » -
India
ഭാരത് ജോഡോ വാഹനങ്ങള്‍ക്ക് നേരെ അസമില്‍ കല്ലേറ്; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
ഡല്‍ഹി: അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരേ കല്ലേറ്.കല്ലേറിൽ വാഹനങ്ങളുടെ ചില്ലുകള്‍ തകർന്നു. അക്രമത്തിന് പിന്നില്‍ ബിജെപി എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും ഭാരത് ജോഡോ യാത്രയെ കേന്ദ്രസർക്കാർ ഭയക്കുന്നുവെന്നും അതിനാല്‍ യാത്ര തടയാൻ അക്രമങ്ങള്‍ നടത്തുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. യാത്ര അസമില്‍ പ്രവേശിച്ചപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രാഹുല്‍ ഗാന്ധിയും തമ്മില്‍ വാക്കേറ്റമുണ്ടായ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു നേതാക്കളുടെ ആരോപണം. അസമില്‍ യാത്രക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ചായിരുന്നു രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയും തമ്മില്‍ വാക്കേറ്റമുണ്ടായത്. യുവമോർച്ച പ്രവർത്തകർ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ചിത്രം വികൃതമാക്കുകയും രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പതിച്ച ബാനറുകളും കട്ടൗട്ടുകളും നശിപ്പിച്ചതായും പാർട്ടി ആരോപിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായതെന്നാണ് അസം കോണ്‍ഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ മാധ്യമങ്ങളോട്…
Read More » -
NEWS
ഇറാൻ നേതാക്കൾ സിറിയയിൽ; ഇസ്രയേല്‍ വ്യോമാക്രമണത്തിൽ 5 മരണം
ബെയ്‌റൂട്ട്: ഇറാന്‍ അനുകൂല നേതാക്കളെ ലക്ഷ്യമിട്ട് സിറിയയിലേക്ക് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നാല് നില കെട്ടിടത്തെ ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍ മിസൈല്‍ വന്നത്.ഇവിടെ യോഗത്തില്‍ പങ്കെടുത്തിരുന്നവരാണ് കൊല്ലപ്പെട്ടത്. കെട്ടിടം പൂര്‍ണ്ണമായും തകർന്നു. പലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറല്‍ ഗാര്‍ഡ് കോപ്‌സിന് ഏറ്റവും സുരക്ഷിതമായി താമസം ഒരുക്കുന്ന സ്ഥലത്താണ് ഇസ്രയേലിന്റെ മിസൈലാക്രമണം നടന്നിരിക്കുന്നത്. ഇറാനിലെ മുതിര്‍ന്ന നേതാക്കളെ തന്നെയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തമാണെന്ന് സിറിയൻ മനുഷ്യാവകാശ നിരീക്ഷക സംഘടനയുടെ ഡയറക്ടര്‍ റാമി അബ്‌ദേല്‍ റഹ്മാന്‍ അറിയിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മേഖല സംഘര്‍ഷഭരിതമായി തുടരുന്നതിനിടെയാണ് ഈ ആക്രമണവും. അതേസമയം തെക്കൻ ഗാസയിലേക്ക് ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ചു. ഹമാസ് നേതാക്കളും അംഗങ്ങളും ഗാസയുടെ തെക്ക് ഭാഗത്തുള്ള പ്രധാന നഗരങ്ങളിലാണ് ഒളിച്ചിരിക്കുന്നതെന്ന വിവരത്തെ തുടർന്നാണ് ആക്രമണം. കഴിഞ്ഞ ദിവസം ഖാൻ യൂനിസില്‍ വ്യാപക ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്.ഇരുന്നൂറിലേറെ പേർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.
Read More » -
Kerala
കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി; പിഞ്ചു കുഞ്ഞിന് രക്ഷകരായത് കെ.എസ്.ഇ.ബി ജീവനക്കാര്‍
കണ്ണൂര്‍: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ ആറ് മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായത് കെ എസ് ഇ ബി ജീവനക്കാര്‍. കണ്ണൂര്‍ തളിപ്പറമ്ബ്, ഏഴാം മൈലിലെ വീട്ടില്‍ വൈദ്യുതി തടസ്സം പരിഹരിക്കാന്‍ എത്തിയ ലൈന്‍മാന്‍മാരായ ചന്ദ്രനും ഉണ്ണികൃഷ്ണനും അടുത്ത വീട്ടിലെ സ്ത്രീയുടെ നിലവിളികേട്ട് അവിടേക്ക് ഓടിയെത്തുകയായിരുന്നു. കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയിരുന്നു. കുഞ്ഞിന്റെ പുറത്ത് തട്ടിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇരുവരും ചേര്‍ന്ന് ഉടന്‍ ബൈക്കില്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ ഡോക്ടര്‍ ഉണ്ടായിരുന്നില്ല, നഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ച ശേഷം ഉടന്‍ കുഞ്ഞിനെ തളിപ്പറമ്ബ് ലൂര്‍ദ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നാണ് കുട്ടിയുടെ തൊണ്ടയില്‍ നിന്ന് അടപ്പ് പുറത്തെടുത്തത്. വൈകാതെ കുട്ടിയുടെ അമ്മയും ആശുപത്രിയിലെത്തി. കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷിക്കാനായത് എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
Read More » -
Crime
കാറില്‍ രഹസ്യ അറ, തുറന്ന് പരിശോധിച്ച പൊലീസ് ഞെട്ടി; ദേശീയപാതയില്‍ വന്‍ കുഴല്‍പ്പണ വേട്ട
പാലക്കാട്: ദേശീയപാതയില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരുകോടി 90 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ മുഹമ്മദ് കുട്ടി, മുഹമ്മദ് നിസാര്‍ എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. കാറിന്റെ രഹസ്യ അറകളില്‍ ബണ്ടിലുകളായി 500 രൂപയുടെ നോട്ട് കെട്ടുകള്‍ കോയമ്പത്തൂരില്‍ നിന്നും സീറ്റിനടിയിലെ അറയില്‍ അടുക്കിവെച്ച പണം മലപ്പുറത്തെത്തിക്കാനായിരുന്നു പ്രതികളുടെ പ്ലാന്‍. എന്നാല്‍ ദേശീയപാതയില്‍ പൊലീസിന്റെ പരിശോധനയില്‍ ഈ ശ്രമം പാളി. ആദ്യം വാഹനം നിര്‍ത്താതെ പോയെങ്കിലും പൊലീസ് പിന്തുടര്‍ന്ന് തടസമിട്ട് വാഹനം പിടികൂടുകയായിരുന്നു. കച്ചവടം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നുവെന്നാണ് പ്രതികള്‍ ആദ്യം നല്‍കിയ മൊഴി. പ്രാഥമിക പരിശോധനയില്‍ പണമൊന്നും ലഭിച്ചില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് രഹസ്യ അറയില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. പഴയ സ്വര്‍ണം വിറ്റ് കിട്ടിയ പണമാണെന്നായിരുന്നു പ്രതികളുടെ പിന്നീടുള്ള വാദം. എന്നാല്‍ ഇരുവര്‍ക്കും രേഖകള്‍ ഹാജരാക്കാനായില്ല. 2021 ല്‍ ദേശീയപാതയില്‍ കുഴല്‍പണ കടത്തുകാരെ…
Read More » -
Crime
നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: പ്രധാന പ്രതി ആന്ധ്രയില്‍ പിടിയില്‍
അമരാവതി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍ ആന്ധ്രയില്‍ നിന്നാണ് പ്രതി പിടിയിലായത്. ഡല്‍ഹി പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ നവംബറിലായിരുന്നു രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട പരാതിയില്‍ പൊലീസ് നേരത്തേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഡല്‍ഹി പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട് ഐപിസി 465, 469, 1860, ഐടി ആക്ട് 2000 ലെ സെക്ഷന്‍ 66ഇ, 66ഋ എന്നി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രശ്മികയുടെ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി വനിതാ കമ്മീഷനും നടപടി ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ രശ്മികയുടേതെന്ന പേരില്‍ പ്രചരിച്ച വ്യാജ വീഡിയോ പലരും വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. ഗ്ലാമറസ് വസ്ത്രം ധരിച്ച് യുവതി ലിഫ്റ്റിലേക്ക് ഓടിക്കയറുന്നതാണ് വീഡിയോ. സാറാ പട്ടേല്‍ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോയാണ്…
Read More » -
Kerala
10 വര്‍ഷം മുന്‍പ് 20,000 മുടക്കി വീടിന്റെ അറ്റകുറ്റപ്പണി; 41,264 രൂപ സെസ് അടയ്ക്കാന്‍ കര്‍ഷകനു നോട്ടീസ്!
കണ്ണൂര്‍: 50 വര്‍ഷം പഴക്കമുള്ള വീടിനു 20,000 രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയ ഗൃഹനാഥനു 40,000 രൂപ സെസ് ചുമത്തി തൊഴില്‍ വകുപ്പ്. കണ്ണൂര്‍ കേളകത്തെ കര്‍ഷകന്‍ പുതനപ്രയിലെ തോമസിനാണ് നോട്ടീസ് കിട്ടിയത്. റവന്യൂ വകുപ്പ് അളന്നതിനേക്കാള്‍ കൂടുതല്‍ തറ വിസ്തീര്‍ണം രേഖപ്പെടുത്തിയാണ് സെസ് കണക്കാക്കിയത്. പിഴവുണ്ടെങ്കില്‍ പരിശോധിക്കുമെന്നാണ് വകുപ്പിന്റെ മറുപടി. അരനൂറ്റാണ്ട് പഴക്കമുളള വീട് അറ്റകുറ്റപ്പണി നടത്തിയതിന് ചെലവായതിന്റെ ഇരട്ടി തുക സര്‍ക്കാരിലേക്ക് സെസ് അടയ്ക്കുന്നത് എന്തിനാണെന്ന് തോമസ് ചോദിക്കുന്നു. ഇക്കാര്യത്തില്‍ നിയമ നടപടിക്കൊരുങ്ങുകയാണ് തോമസ്. പത്ത് വര്‍ഷം മുന്‍പായിരുന്നു അറ്റകുറ്റപ്പണി. മേല്‍ക്കൂരയുടെ ചോര്‍ച്ചയും പട്ടിക ചിതലരിച്ചതും കാരണം കുറച്ചു ഭാ?ഗം ഷീറ്റിട്ടു. 20,000 രൂപയാണ് ഇതിനു ചെലവ് വന്നത്. 2016ല്‍ റവന്യൂ വകുപ്പ് 6000 രൂപ കെട്ടിട നികുതി ഈടാക്കി. തറവിസ്തീര്‍ണം അളന്നത് 226.72 ചതുരശ്ര മീറ്റര്‍. തറവിസ്തീര്‍ണം 316. 2. റവന്യു വകുപ്പ് കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍. ആകെ നിര്‍മാണച്ചെലവ് കണക്കാക്കിയത് 41.2 ലക്ഷം. അതിന്റെ ഒരു ശതമാനമായ…
Read More »