KeralaNEWS

മണ്ണെണ്ണയൊഴിച്ച്‌ നിന്ന ഭാര്യയുടെ ദേഹത്ത് തീപ്പെട്ടിക്കൊള്ളി ഉരച്ചിട്ടു; ഭര്‍ത്താവിന് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും

പത്തനംതിട്ട: കുടുംബവഴക്കിനെ തുടർന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ നിന്ന ഭാര്യയുടെ ദേഹത്ത് തീപ്പെട്ടിക്കൊള്ളി ഉരച്ചിട്ട കേസില്‍ ഭർത്താവിന് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.

ആറന്മുള ഇലന്തൂർ മേക്ക് പുളിന്തിട്ട ഗോപസദനം സ്വദേശിനി ഷീലാകുമാരി (45) മരിച്ച കേസില്‍ ഭർത്താവ് പൊടിയൻ എന്ന് വിളിക്കുന്ന ഗോപകുമാറിനെ (60)ആണ് കോടതി ശിക്ഷിച്ചത്.

പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് രണ്ട് കോടതി ജഡ്ജി പി പി പൂജയുടേതാണ് വിധി. പിഴയടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഒരു വർഷം കഠിനതടവ് കൂടി അനുഭവിക്കണം.

Signature-ad

നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങളെത്തുടർന്ന്, ദേഹത്ത് മണ്ണെണ്ണയൊഴിച്ച ഷീലാകുമാരിയുടെ ദേഹത്ത് ഇയാൾ തീപ്പെട്ടി കൊള്ളി കത്തിച്ചിടുകയായിരുന്നു.

Back to top button
error: