ഗുരുവായൂര്‍: പുതുക്കിപ്പണിത പഞ്ചാജന്യം ഗസ്റ്റ് ഹൗസ് ഇന്നലെ തുറന്നു ഭക്തര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങളോടെ ഇവിടെ മുറി ലഭ്യമാകും.
മൂന്ന് കിടക്കകളുള്ള 26 എസി മുറികളുണ്ട്. എസി മുറികള്‍ക്ക് 1200 രൂപയാണ് വാടക.കൂടാതെ മൂന്ന് കിടക്കകളോട് കൂടിയ 55 നോണ്‍ എസി മുറികളുണ്ട്.ഈ മുറിക്ക് വെറും 600 രൂപയേ വേണ്ടു.
അഞ്ച് കിടക്കകളോട് കൂടിയ 24 മുറികളുണ്ട്. ഈ മുറിക്ക് വെറും 800 രൂപ മാത്രം. ഈ മാസം തന്നെ മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനവും നിലവില്‍ വരും.
11 കോടി രൂപ ചെലവഴിച്ചാണ് പാഞ്ചജന്യം പുതുക്കിപ്പണിതത്. ദേവസ്വം എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നവീകരണജോലികള്‍ ചെയ്തത്.