Month: January 2024
-
Sports
കൈ വിട്ട കളി; കേരളത്തിന് ഇന്ന് വേണ്ടത് 84 ഓവറില്‍ 303 റണ്‍സ്
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചിരവൈരികളായ മുംബൈക്കെതിരേ കേരളത്തിനു ജയിക്കാൻ അവസാനദിനമായ ഇന്ന് വേണ്ടത് 84 ഓവറില്‍ 303 റണ്‍സ്. മൂന്നാം ദിനം രണ്ടാം ഇന്നിങ്സിൽ 319 റൺസിന് പുറത്തായ മുംബൈ, കേരളത്തിന് മുമ്പിൽവെച്ചത് 327 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച കേരളം മൂന്നാം ദിനം കളിനിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 24 റൺസെന്ന നിലയിലാണ്. രോഹൻ കുന്നുമ്മലും (12*), ജലജ് സക്സേനയുമാണ് (12*) ക്രീസിൽ. 10 വിക്കറ്റ് ശേഷിക്കേ അവസാന ദിനം കേരളത്തിന് ജയിക്കാൻ 303 റൺസ് കൂടി വേണം. 84 ഓവറില്‍ 303 റണ്‍സ് അടിച്ചെടുക്കാൻ സാധിച്ചാല്‍ സഞ്ജു സാംസണിനും സംഘത്തിനും വമ്പൻ നേട്ടമാകും. സഞ്ജു സാംസണ്‍, രോഹൻ പ്രേം, കൃഷ്ണ പ്രസാദ്, സച്ചിൻ ബേബി, വിഷ്ണു വിനോദ് എന്നിങ്ങനെ നീണ്ട ബാറ്റിംഗ് നിരയാണ് കേരളത്തിനുള്ളത്. നേരത്തേ ഒന്നാം ഇന്നിങ്സിൽ മുംബൈയെ 251 റൺസിന് പുറത്താക്കിയ കേരളം, മികച്ച തുടക്കത്തിന് ശേഷം അവിശ്വസനീയമായി തകർന്ന് ലീഡ് വഴങ്ങുകയായിരുന്നു.…
Read More » -
Kerala
കിലോയ്ക്ക് 6000 രൂപയിലെത്തി മുല്ലപ്പൂ വില
കൊച്ചി: സംസ്ഥാനത്ത് മുല്ലപ്പൂവിന് പൊന്നും വില. ഞായറാഴ്ച ഒരുമുഴം മുല്ലപ്പൂ വിറ്റത് 200 രൂപയ്ക്ക്.കിലോയ്ക്ക് 6000 രൂപയായിരുന്നു വില. മുൻപും ശൈത്യകാലത്ത് വില കൂടുമായിരുന്നുവെങ്കിലും ഇത്തരത്തില്‍ വില ഉയരുന്നത് ആദ്യമാണ്.നവംബറില്‍ 500-600 രൂപയായിരുന്നു കൂടിയ വില. ഡിസംബർ ആദ്യത്തോടെയാണ് വില കൂടിത്തുടങ്ങിയതും ഇപ്പോൾ ആറായിരത്തിലെത്തുന്നതും. പ്രധാന ഉത്പാദനകേന്ദ്രങ്ങളായ കോയമ്ബത്തൂർ, സത്യമംഗലം, മധുര, തെങ്കാശി തുടങ്ങിയ പലയിടത്തും കൊടുംശൈത്യം കാരണം വൻതോതില്‍ മൊട്ടുകള്‍ കരിഞ്ഞതാണ് പ്രശ്‌നം. കഴിഞ്ഞയാഴ്ച ഒരു താമരപ്പൂവിന് 20 രൂപയായിരുന്നത് ശനി, ഞായർ ദിവസങ്ങളില്‍ 40 രൂപവരെയായി. ജമന്തിപ്പൂവിന് കിലോഗ്രാമിന് 350 രൂപയാണ് വില.
Read More » -
India
അയോധ്യയില്‍ ബയോടോയ്ലറ്റുകൾ കോട്ടയത്ത് നിന്നും
കൊച്ചി: അയോധ്യയില്‍ ബയോടോയ്ലറ്റുകള്‍ നിർമ്മിച്ച് കേരളത്തില്‍ നിന്നുള്ള കമ്ബനി. അയോധ്യയിലെ രാമക്ഷേത്ര സന്ദർശനത്തിനെത്തുന്നവർക്കായി സരയൂതീരത്താണ് കേരളത്തില്‍നിന്നുള്ള കമ്ബനി ബയോടോയ്ലറ്റുകള്‍ നിർമ്മിച്ചത്. ഏറ്റുമാനൂർ ആസ്ഥാനമായ ഇന്ത്യൻ സെൻട്രിഫ്യൂജ് എൻജിനിയറിങ് സൊലൂഷൻസ് (ഐ.സി.എഫ്.) ആണ് സ്വച്ഛ് ഭാരത് മിഷന്റെ കീഴില്‍ കരാർ ഏറ്റെടുത്ത് അഞ്ഞൂറോളം ബയോടോയ്ലറ്റുകള്‍ നിർമ്മിച്ചത്. 60 ദിവസത്തിനുള്ളില്‍ നിർമ്മാണം പൂർത്തിയാക്കി. ഇവയുടെ 24 മണിക്കൂർ മേല്‍നോട്ടവും അടുത്ത ഒരുവർഷത്തേക്കുള്ള അറ്റകുറ്റപ്പണിയും കമ്ബനിയുടെ ഉത്തരവാദിത്വമാണെന്ന് ഐ.സി.എഫ്. മാനേജിങ് ഡയറക്ടർ ശംഭുനാഥ് ശശികുമാർ പറഞ്ഞു. 2013 മുതല്‍ ശബരിമലയിലെ ശുചീകരണ ആവശ്യങ്ങള്‍ക്കും കമ്ബനി ഉത്പന്നങ്ങളെത്തിക്കുന്നുണ്ട്.
Read More » -
Kerala
യാത്രയ്ക്കിടെ ഹൃദയാഘാതം; ബസ് ഒതുക്കി നിർത്തിയ കെഎസ്‌ആർടിസി ഡ്രൈവർ മരിച്ചു
കൊല്ലം: യാത്രയ്ക്കിടെയുണ്ടായ നെഞ്ചുവേദനയെ തുടർന്ന് കെഎസ്‌ആർടിസി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ പെരുമ്ബാവൂർ ചെമ്ബറക്കി തങ്കളത്ത് ടി എം പരീത് (49) ആണു മരിച്ചത്. യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട പരീത് ബസ് ഒതുക്കി നിർത്തിയ ശേഷമാണ് കുഴഞ്ഞുവീണ് മരിച്ചത്.തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്കു പോയി തിരികെ വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ ആയിരുന്നു പരീത്. കരുനാഗപ്പള്ളിക്കു സമീപം വെറ്റമുക്കില്‍ എത്തിയപ്പോഴാണ് പരീതിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഇദ്ദേഹം ബസ് ഒതുക്കി നിർത്തി.കുഴഞ്ഞു വീണ ഇദ്ദേഹത്തെ കണ്ടക്ടറും യാത്രക്കാരും ചേർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read More » -
India
എല്ലാ വഴികളും അടഞ്ഞു, ഒടുവിൽ ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ ഗോദ്ര സബ് ജയിലില്‍ കീഴടങ്ങി
സുപ്രീം കോടതി നല്‍കിയ സമയപരിധി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും കീഴടങ്ങി. ഞായറാഴ്ച തന്നെ പ്രതികള്‍ കീഴടങ്ങിയിരിക്കണം എന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഇന്നലെ രാത്രി 11.45 നാണ് പ്രതികള്‍ ഗോദ്ര സബ് ജയിലില്‍ എത്തിയത്. രണ്ടുവാഹനങ്ങളിലായാണ് പ്രതികള്‍ കീഴടങ്ങാനെത്തിയത്. ജയിലധികൃതര്‍ക്ക് മുമ്പാകെ 11 പേരും കീഴടങ്ങിയെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റവാളികള്‍ കീഴടങ്ങണമെന്നായിരുന്നു ജനുവരി എട്ടിന് സുപ്രീംകോടതി നല്‍കിയ നിര്‍ദ്ദേശം. കീഴടങ്ങാന്‍ കുറ്റവാളികൾ ഒരുമാസം സാവകാശം തേടിയെങ്കിലും സുപ്രിംകോടതി അത് നിരസിച്ചു. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു സുപ്രിംകോടതി വിധി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അധികാരത്തിലേക്ക് ഗുജറാത്ത് സര്‍ക്കാര്‍ കടന്നുകയറി. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കുറ്റവാളികള്‍ ഗുജറാത്ത് സര്‍ക്കാരിനെ സമീപിക്കാനുള്ള അനുകൂല ഉത്തരവ് നേടിയതെന്നുമായിരുന്നു സുപ്രിംകോടതിയുടെ വിധി. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നരവയസ്സുള്ള മകന്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.
Read More » -
India
വ്യോമയാനരംഗത്തെ ഭീമൻ ബെംഗളൂരുവില്‍;1600 കോടി നിക്ഷേപം
ബെംഗളൂരു: അമേരിക്കക്ക് പുറത്തെ ഏറ്റവും വലിയ നിക്ഷേപപദ്ധതിയുമായി വ്യോമയാനരംഗത്തെ ഭീമൻ ബോയിങ് കമ്ബനി. ബെംഗളൂരുവിലെ ദേവനഹള്ളിയില്‍ 43 ഏക്കറില്‍ 1600 കോടി മുടക്കി തുടങ്ങുന്ന ബോയിങ്ങ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി സെന്റർ (ബിഐഇടിസി) ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി ക്യാമ്ബസായും മാറും. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, തുടങ്ങിയ മേഖലകളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ അവസരങ്ങളും ഒരുക്കുന്ന പദ്ധതിയാണിത്.പ്രതിരോധ വ്യവസായത്തിനും ആഗോള എയ്‌റോസ്‌പേസ് മേഖലക്കും വരുംകാലത്തേക്ക് ആവശ്യമായ ഉല്‍പന്നങ്ങളും സേവനങ്ങളും വികസിപ്പിച്ചെടുക്കുകയാണ് ഉദ്ദേശ്യം. ഇതിനോട് അനുബന്ധിച്ച് വ്യോമയാന മേഖലയില്‍ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ബോയിങ് സുകന്യ പ്രോഗ്രാമിനും തുടക്കം കുറിച്ചു. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഗണിതം എന്നീ മേഖലകളില്‍ പഠനം നടത്താനും തൊഴില്‍ പരിശീലനത്തിനും ബിഐഇടിസി അവസരമൊരുക്കും. പെണ്‍കുട്ടികള്‍ക്ക് പരിശീലനത്തിനായി രാജ്യത്തുടനീളം 150 ലാബുകള്‍ സ്ഥാപിക്കും. പൈലറ്റാകാൻ പരിശീലിക്കുന്ന വനിതകള്‍ക്ക് സ്കോളർഷിപ്പുകളും മറ്റ് സഹായങ്ങളും നല്‍കും. ആഗോള എയ്‌റോസ്‌പേസ് വളർച്ചയ്ക്ക് സംഭാവന നല്‍കുന്ന മൂവായിരത്തിലധികം എഞ്ചിനീയറുമാരെ വളര്‍ത്തിയെടുക്കാനും സ്ഥാപനം ലക്ഷ്യമിടുന്നു. ഗവേഷണത്തിലും…
Read More » -
Kerala
ടൂറിസ്റ്റ് ബസില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍
പാലക്കാട്: ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ടൂറിസ്റ്റ് ബസില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. പാലക്കാട് കാഴ്ച്പറമ്ബ് ദേശീയപാതയില്‍ വച്ചാണ് ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 14 കിലോ കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. രണ്ട് കൊല്‍ക്കത്ത സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Read More »


