KeralaNEWS

ഒരു കാരണവശാലും സുരേഷ് ഗോപി ജയിക്കരുതെന്ന് വാശി; വെല്ലുവിളിയുമായി തൃശൂരിൽ വക്കീൽ

തൃശൂർ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും  മത്സരിക്കാനിരിക്കുകയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.പ്രചാരണത്തിലും സുരേഷ്‌ ഗോപി ഏറെ മുന്നിലാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 2 ലക്ഷത്തിനടുത്ത് വോട്ടുകള്‍ അധികമായി നേടാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് ഇവിടെ സാധിച്ചിരുന്നു.ഇത്തവണയാകട്ടെ മണ്ഡലം പിടിച്ചെടുത്ത് ചരിത്രവിജയം നേടുകയെന്ന ലക്ഷ്യത്തോടെ സുരേഷ് ഗോപി മാസങ്ങളായി തൃശൂരില്‍ ക്യാമ്ബ് ചെയ്ത് പ്രവര്‍ത്തിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണ തൃശൂര്‍ സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുരേഷ് ഗോപിയുടെ പ്രചരണത്തിന്റെ ഭാഗമായി.

Signature-ad

ഇതിനിടെയാണ് ബിജെപി സഹയാത്രികനും അഭിഭാഷകനുമായ കൃഷ്ണരാജിന്റെ പോസ്റ്റ് വൈറലായത്. വടക്കുംനാഥന്റെ സ്ഥലത്താണ് പുത്തന്‍ പള്ളി ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതെന്നും അത് തിരിച്ചുപിടിക്കുമെന്നുമാണ്  പോസ്റ്റില്‍ കൃഷ്ണരാജ് പറയുന്നത്.

 മണ്ഡലത്തില്‍ ജയപരാജയം നിര്‍ണയിക്കാന്‍ കെല്‍പ്പുള്ളവരാണ് ക്രിസ്ത്യന്‍ സമുദായം. മണിപ്പൂരില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ സംഘപരിവാര്‍ ആക്രമണം തിരിച്ചടിയാകാതിരിക്കാന്‍ സുരേഷ് ഗോപി ഏറെ ശ്രദ്ധപുലർത്തുന്നുമുണ്ട്.  തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണക്കിരീടം നല്‍കിയത് ഏറെ വാര്‍ത്താപ്രാധാന്യവും നേടിയിരുന്നു.

ഇങ്ങനെ ക്രിസ്ത്യന്‍ സമുദായത്തെ ചേർത്ത് നിർത്താൻ സുരേഷ്‌ ഗോപി ശ്രമിക്കുന്നതിനിടെയാണ് കടുത്ത വര്‍ഗീയ പരാമര്‍ശവുമായി അഡ്വ.കൃഷ്ണരാജ് രംഗത്തെത്തിയിരിക്കുന്നത്.നേരത്തെയും ഇത്തരം വർഗീയ പരാമർശങ്ങൾ വഴി ബിജെപിക്ക് സ്വയം കുഴിതോണ്ടിയ ആളാണ് കൃഷ്ണരാജ്.

ഏതു മതക്കാരായാലും ക്ഷേത്ര ഭൂമി കൈയ്യേറിയവരെ ചവിട്ടിപുറത്താക്കുമെന്നും അദ്ദേഹത്തിന്റെ പോസ്റ്റിലുണ്ട്. ക്രിസ്ത്യാനികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള  പോസ്റ്റുമായി കൃഷ്ണരാജ് രംഗത്തെത്തിയതോടെ ഇത് തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്കെതിരെ ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടമാകുമെന്നും ഇത് മനപൂർവമാണെന്നും ബിജെപിയിലെ തന്നെ ഒരുവിഭാഗം വിലയിരുത്തുന്നു.

Back to top button
error: