KeralaNEWS

മാധ്യമപ്രവർത്തകനെ വാഹനമിടിച്ച്‌ അപായപ്പെടുത്താൻ ശ്രമിച്ച കേസില്‍ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

കാസർകോട്: ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകനെ വാഹനമിടിച്ച്‌ അപായപ്പെടുത്താൻ ശ്രമിച്ച കേസില്‍ ബി.ജെ.പി പ്രവർത്തകൻ ബേക്കല്‍ മലാംകുന്നിലെ ബൈജുവിനെതിരെ മേല്‍പറമ്ബ് പൊലീസ് കേസെടുത്തു.

ശനിയാഴ്ച വൈകീട്ട് അഞ്ചിന് മേല്‍പറമ്ബിലാണ് സംഭവം.

ദേശാഭിമാനി കാറഡുക്ക ഏരിയ ലേഖകൻ രജിത്ത് കാടകത്തെയാണ് വാഹനം ഇടിച്ച്‌ അപായപ്പെടുത്താൻ ശ്രമിച്ചത്. കളനാട് ഭാഗത്തുനിന്നുവന്ന കാർ മനുഷ്യച്ചങ്ങലയിലേക്ക് ബോധപൂർവം ഓടിച്ചുകയറ്റുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം തട്ടി രജിത്ത് റോഡിലേക്ക് തെറിച്ചുവീണു. പിന്നെയും വാഹനം ചങ്ങലയില്‍ അണിനിരന്നവർക്കെതിരെ തിരിച്ചു.

Signature-ad

ഈ സമയം ഇതുവഴിവന്ന മേല്‍പറമ്ബ് എസ്.ഐ വിജയന്‍റെ പൊലീസ് വാഹനം കണ്ടതോടെ കാർ അമിത വേഗത്തില്‍ ഓടിച്ചുപോയി. കെ.എല്‍ 14 ഇസെഡ് 6456 ആള്‍ട്ടോ കാറാണ് അപകടം വരുത്തിയത്.

പരിക്കേറ്റ രജിത്ത് മുള്ളേരിയ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു ബൈജു.

Back to top button
error: