IndiaNEWS

അന്ന് പിണറായിയുടെ നവകേരള യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞു; ഇന്ന് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഏറ് വാങ്ങുന്നു

ഗുവാഹത്തി: കേരളത്തിൽ പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകാം.കാരണം അതിലും ‘വലിയ’ അവസ്ഥയിൽക്കൂടിയാണ് വടക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് അസാമിൽ കൂടി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്നത്.

അസമിലെ സോണിത്പൂരിലാണ് സംഭവം. യാത്രയെ അനുഗമിച്ചെത്തിയ കോണ്‍ഗ്രസ് പ്രവർത്തകരുടെ ഇടയിലേക്ക് ‘ജയ് ശ്രീറാം, ജയ് മോദി’ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ബിജെപി- സംഘ്പരിവാർ പ്രവർത്തകർ പാഞ്ഞെത്തിയത്. ഇതോടെ ബസ് നിർത്താൻ ആവശ്യപ്പെട്ട രാഹുല്‍ പ്രവർത്തകർക്കിടയിലേക്കിറങ്ങുകയായിരുന്നു.

 

Signature-ad

പിന്നീട് പാർട്ടി പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് രാഹുലിനെ ബസിലേക്ക് തിരികെ കയറ്റിയെങ്കിലും ബിജെപി- സംഘ്പരിവാർ പ്രവർത്തകർ ‘മോദി മോദി’ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് തുടർന്നു. ഇതോടെ അവർക്ക് നേരെ രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കിയശേഷം വാഹനത്തിനുള്ളിലേക്ക് കയറിപ്പോയി.

 

ഇതിന് മുൻപും അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരേ കല്ലേറ് ഉണ്ടായിരുന്നു.കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ ഉൾപ്പെടെ തകർന്നിരുന്നു.ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും ഭാരത് ജോഡോ യാത്രയെ കേന്ദ്രസർക്കാർ ഭയക്കുന്നുവെന്നും അതിനാല്‍ യാത്ര തടയാൻ അക്രമങ്ങള്‍ നടത്തുകയാണെന്നും സംഭവത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.

 

യുവമോർച്ച പ്രവർത്തകർ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ചിത്രം വികൃതമാക്കുകയും രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പതിച്ച ബാനറുകളും കട്ടൗട്ടുകളും നശിപ്പിക്കുകയും ചെയ്തിരുന്നു.

“കോണ്‍ഗ്രസിന് ബിജെപിയെയും ആർഎസ്‌എസിനേയും ഭയമാണെന്നാണ് അവർ കരുതുന്നത്. അവർ ഞങ്ങളുടെ പോസ്റ്ററുകളും പ്ലക്കാർഡുകളും കീറുന്നത് കാര്യമാക്കുന്നില്ല. പ്രധാനമന്ത്രിയെയോ അസം മുഖ്യമന്ത്രിയേയോ ഞങ്ങള്‍ ഭയക്കുന്നില്ല’- സംഘർഷത്തിന് ശേഷം റാലിയില്‍ രാഹുല്‍ പറഞ്ഞു.

 

പിണറായിയുടെ ‘ആഢംബര’ യാത്രയെ പരിഹസിച്ച കോൺഗ്രസ് ഇപ്പോൾ രാഹുൽ അതിലും വലിയ ആഢംബരവുമായി യാത്രതുടങ്ങിയപ്പോൾ മുതൽ  മിണ്ടാട്ടം മുട്ടിയിരിക്കെയാണ്  അടുത്ത പണി ഇപ്പോൾ ഈ‌ രീതിയിൽ വന്നിരിക്കുന്നത്.

Back to top button
error: