KeralaNEWS

ഗായിക പ്രസീത ചാലക്കുടിക്കെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം

ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയെ പിന്തുണച്ച നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടിയുടെ വീഡിയോയ്ക്ക് സംഘപരിവാറിന്റെ സൈബർ ആക്രമണം.

ഡിവൈഎഫ്‌ഐ മനുഷ്യ ചങ്ങല പരിപാടിക്ക് അഭിവാദ്യം അർപ്പിച്ച്‌ വീഡിയോ ചെയ്തതിന്റെ പേരിലാണ് വിദ്വേഷ പ്രചാരണം. ‘ക്ഷേത്രങ്ങളിലേക്ക് വാ.. നിന്നെ കാണിച്ച്‌ തരാം, നിനക്ക് ഇനി ക്ഷേത്രങ്ങളില്‍ ഇടമില്ല’ എന്നിങ്ങനെയാണ് ഭീഷണി.

Signature-ad

ഈശ്വര വിശ്വാസം തീപന്തമാണ് അതെടുത്ത് തലചൊറിയരുത് എന്നാണ് വിമർശകരോട് പ്രസീത പറയുന്നത്. വിശ്വാസങ്ങളെ അങ്ങേയറ്റം മാനിക്കുന്നയാളാണ് തനെന്നും പ്രസീത വീഡിയോയില്‍ പറയുന്നു. തന്നെയും തൻ്റെ പാട്ടുകളെയും ഇഷ്ടമുള്ളവർ എന്നും കൂടെയുണ്ടാകുമെന്ന വിശ്വാസമുണ്ടെന്നും പ്രസീത ഫേസ്ബുകില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ വ്യക്തമാക്കുന്നു.

Back to top button
error: