Month: January 2024

  • Crime

    ഇലന്തൂര്‍ ഇരട്ട നരബലിക്കേസ്; ലൈലയുടെ ജാമ്യാപേക്ഷ തള്ളി

    കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസ് പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസാണ് ഹരജി തള്ളിയത്. ഇരട്ട നരബലിക്കേസിലെ മൂന്നാം പ്രതിയാണ് ലൈല. ഒരു വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. തനിക്കെതിരെ ഒരു തൊണ്ടിമുതല്‍ പോലും കണ്ടെത്തിയിരുന്നു. കൂട്ടുപ്രതികളുടെ മൊഴി പ്രകാരം പൊലീസ് തന്നെ മനപ്പൂര്‍വം പ്രതി ചേര്‍ക്കുകയായിരുന്നു. പ്രായമായതിനാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ലൈല കോടതിയെ സമീപിച്ചത്. എന്നാല്‍, കേരളം ഇന്നുവരെ കേട്ടിട്ടില്ലാത്ത ക്രൂരകൃത്യത്തില്‍ പങ്കാളിയായ ആളാണ് പ്രതിയെന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നായിരുന്ന് കോടതി വ്യക്തമാക്കി. ഹരജിയില്‍ ഏതാനും ദിവസം വാദം കേട്ടതിന് ശേഷമാണ് കോടതി ലൈലക്ക് ജാമ്യം നിഷേധിച്ചത് ഉത്തരവിട്ടത്.  

    Read More »
  • Kerala

    നവതി നിറവില്‍ എംടി: ആശംസയുമായി കാതോലിക്ക ബാവ; ബൈബിളും പേനയും സമ്മാനം

    കോഴിക്കോട്: നവതിയുടെ നിറവില്‍ നില്‍ക്കുന്ന പ്രിയ എഴുത്തുകാരന് ആശംസയുമായി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. എം ടി വാസുദേവൻ നായരെ കോഴിക്കോട്ടെ അദ്ദേഹത്തിൻ്റെ ഭവനത്തില്‍ എത്തിയാണ് കാതോലിക്ക ബാവ ആദരിച്ചത്. സഭയുടെ ആദരവും അദ്ദേഹം അറിയിച്ചു. പ്രിയ എഴുത്തുകാരന് നവതി സമ്മാനമായി ബൈബിളും പേനയും പരിശുദ്ധ കാതോലിക്ക ബാവ കരുതിയിരുന്നു. മലയാളം ഉള്ളിടത്തോളം കാലം എംടിയുടെ കൃതികള്‍ അനശ്വരമായി നില്‍ക്കുമെന്ന് കാതോലിക്കാ ബാവ ആശംസിച്ചു. തൻ്റെ കൃതികള്‍ നല്‍കിയാണ് എംടി കാതോലിക്ക ബാവായെ തിരികെ യാത്രയാക്കിയത്. മമ്മൂട്ടി നേതൃത്യം നല്‍കുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷനല്‍ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയും പതഞ്ജലി മാനേജിംഗ് ഡയറക്ടർ ഡോ.ജ്യോതിഷ് കുമാറും ഒപ്പമുണ്ടായിരുന്നു.

    Read More »
  • Kerala

    രണ്ടരവര്‍ഷമായി കിഫ്ബിയുമായി ബന്ധമില്ല; ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; കോടതിയെ സമീപിക്കുമെന്ന് തോമസ് ഐസക്

    കൊച്ചി: ഇഡിയുടെ സമന്‍സിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍, കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍ വഹിക്കേണ്ടിവന്ന ചുമതലകളാണ്. മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ തനിക്ക് ലഭ്യമല്ലെന്നും ഇഡിയോട് ഒന്നും പറയാനില്ലെന്നും തോമസ് ഐസക് പറഞ്ഞു. ‘എന്ത് ചെയ്യാന്‍ പാടില്ലായെന്നു കോടതി പറഞ്ഞുവോ അതിന്റെ അന്തസത്തയ്ക്കു വിരുദ്ധമാണ് ഇഡിയുടെ പുതിയ സമന്‍സും. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇഡിയുടെ സമന്‍സിനു വിശദമായ മറുപടി നല്‍കി. ഇഡി വീണ്ടും ഇതേന്യായങ്ങള്‍ പറഞ്ഞ് സമന്‍സ് അയക്കുകയാണെങ്കില്‍ സംരക്ഷണത്തിനു കോടതിയെ സമീപിക്കും’ – തോമസ് ഐസക് പറഞ്ഞു. കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ സംബന്ധിച്ചും അതിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ചും ഓറല്‍ എവിഡന്‍സ് നല്കുന്നതിനായി ഹാജരാകണം എന്നതാണ് ഇപ്പോഴത്തെ സമന്‍സ്. ആദ്യം നല്‍കിയ രണ്ടു സമന്‍സുകള്‍ കേരള ഹൈക്കോടതിയില്‍ താന്‍ ചോദ്യം ചെയ്തിരുന്നു. തന്റെ ഹര്‍ജി പൂര്‍ണമായും ഹൈക്കോടതി അനുവദിക്കുകയാണ് ചെയ്തത്.…

    Read More »
  • Crime

    ഉപഗ്രഹ ഫോണുമായി എത്തിയ റഷ്യന്‍ പൗരന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

    തിരുവനന്തപുരം: ഇന്ത്യയില്‍ നിരോധിച്ച ഉപഗ്രഹ ഫോണുമായി എത്തിയ റഷ്യന്‍ പൗരനെ വിമാനത്താവളത്തില്‍ പിടികൂടി. മോസ്‌കോ സ്വദേശി കെയ്‌ദോ കാര്‍മയെ(51) ആണ് പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ്. പിടികൂടിയത്. ഫോണും അനുബന്ധ ഉപകരണങ്ങളും എക്സ്‌റേ പരിശോധനയിലൂടെയാണ് സുരക്ഷാസേന ബാഗിനുള്ളില്‍നിന്ന് കണ്ടെടുത്തത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തശേഷം വലിയതുറ പോലീസില്‍ വിവരം നല്‍കി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ ഞായറാഴ്ച രാവിലെയാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിയോ ബന്ധപ്പെട്ട രേഖകളോ ഇല്ലാതെയാണ് ഇയാള്‍ ഫോണുമായി എത്തിയത്. കേസെടുത്തതായി വലിയതുറ എസ്.എച്ച്.ഒ. പറഞ്ഞു.

    Read More »
  • Kerala

    യുവ കർഷകന്റെ 500 വാഴകളും 300 കവുങ്ങിന്‍ തൈകളും വെട്ടി നശിപ്പിച്ചു; സംഭവം ഒറ്റപ്പാലത്ത് 

    പാലക്കാട്: ഒറ്റപ്പാലത്ത് അജ്ഞാതസംഘം യുവാവിന്റെ കൃഷി നശിപ്പിച്ചു. തിരുവാഴിയോട് മലപ്പുറം വീട്ടില്‍ പ്രമോദിന്റെ ഒന്നര ഏക്കര്‍ കൃഷിസ്ഥലത്താണ് അജ്ഞാത സംഘത്തിന്റെ ക്രൂരത അരങ്ങേറിയത്. 500 വാഴകളും 300 കവുങ്ങിന്‍ തൈകളുമാണ് വെട്ടി നശിപ്പിച്ചത്. ശനിയാഴ്ച രാത്രി സ്ഥലത്തെത്തിയ സംഘം വാഴകള്‍ വെട്ടി നശിപ്പിക്കുകയും കവുങ്ങിന്‍ തൈകള്‍ പിഴുത് കളയുകയും ചെയ്തു. രാവിലെ കൃഷിയിടത്തില്‍ എത്തിയപ്പോളാണ് തന്റെ പറമ്ബില്‍ നടന്ന അതിക്രമം പ്രമോദ് അറിയുന്നത്. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കി. പ്രമോദിന്റെ കഴിഞ്ഞ അഞ്ച് മാസത്തെ രാപകലില്ലാതെയുള്ള അധ്വാനമാണ് ഒരു കൂട്ടം സമൂഹവിരുദ്ധര്‍ നശിപ്പിച്ചത്. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

    Read More »
  • India

    അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു

    അയോധ്യ: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ദിനമായ ഇന്ന്  പൊതു അവധി പ്രഖ്യാപിച്ച്‌ ഹിമാചല്‍ പ്രദേശ് സർക്കാർ. സർക്കാർ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ആദ്യമായാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ള ഒരു സംസ്ഥാനം രാമക്ഷേത്ര പ്രതിഷ്ഠ പ്രമാണിച്ച്‌ അവധി പ്രഖ്യാപിക്കുന്നത്. ആം ആദ്മി പാർട്ടി അധികാരത്തിലുള്ള ഡല്‍ഹിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടര വരെ അവധി നല്‍കാൻ തീരുമാനിച്ചിരുന്നു. 13 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളും ജനുവരി 22-ന് പൊതുഅവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗോവ, ചണ്ഡീഗഢ്, പുതുച്ചേരി എന്നിവിടങ്ങളില്‍ ദിവസം മുഴുവനും ഗുജറാത്ത്, ഹരിയാണ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, ആസാം, ത്രിപുര, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഉച്ചവരെയുമാണ് അവധി.

    Read More »
  • Sports

    15 റണ്‍സുമായി  പുറത്താകാതെ സഞ്ജു ;കേരളം  94 റണ്‍സിന് ഓള്‍ ഔട്ട്

    തിരുവനന്തപുരം:രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കെതിരെ കേരളത്തിന് വൻ പരാജയം. മുംബൈ ഇയർത്തിയ 327 എന്ന് വിജയലക്ഷ്യം പിന്തുടർന്ന കേരളം വെറും 94 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്നലെ 24ന് പൂജ്യം എന്ന നിലയില്‍ കളി അവസാനിപ്പിച്ച കേരളത്തിന് ഇന്ന് വെറും 70 റണ്‍സ് മാത്രമേ എടുക്കാൻ ആയുള്ളൂ. ഇതോടെ മുംബൈ വിജയം സ്വന്തമാക്കി.  കേരളത്തിനായി ബാറ്റിംഗില്‍ ആരും തിളങ്ങിയില്ല. ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 15 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. മുംബൈ 232 റണ്‍സിന്റെ വിജയമാണ് നേടിയത്. മുംബൈക്കായി ഷാംസ മുളാനി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ധവാലും തനുഷും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. മുംബൈ ആദ്യ ഇന്നിംഗ്സില്‍ 254 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 319 റണ്‍സും എടുത്തിരുന്നു. കേരളം ആദ്യ ഇന്നിംഗ്സില്‍ 244ന് പുറത്തായി.

    Read More »
  • Kerala

    ലക്ഷങ്ങളുടെ തട്ടിപ്പ്; ഡോക്ടറും അമ്മയും റിമാൻഡിൽ

    മൂവാറ്റുപുഴ: യുകെയിലെ യുവ മലയാളി ഡോക്ടറും അമ്മയും ചേർന്ന് നടത്തിയ തട്ടിപ്പില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദ്രോണി ആയുര്‍വേദ’ എന്ന സ്ഥാപനത്തില്‍നിന്ന്, പണം തട്ടിയകേസിലാണ് ജീവനക്കാരിയായ കോതമംഗലം തൃക്കാരിയൂര്‍ വിനായകം വീട്ടില്‍ രാജശ്രീ എസ്. പിള്ള (52), മകള്‍ ഡോ. ലക്ഷ്മി നായര്‍ (25) എന്നിവരെ പോലീസ് പിടികൂടിയത് മൂവാറ്റുപുഴയില്‍ ആയുര്‍വേദ ചികിത്സാ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ദ്രോണി ആയുര്‍വേദാസില്‍ ഡോ. ലക്ഷ്മി നായരും അവിടുത്തെ ജീവനക്കാരിയുമായിരുന്ന അമ്മ രാജശ്രീയും ചേര്‍ന്ന് നടത്തിയത് ഒന്നരക്കോടിയോളം രൂപയുടെ  തട്ടിപ്പായിരുന്നു. യുകെയില്‍ ഡോക്ടറായിരുന്ന മകളെ പഠിപ്പിച്ചത് തട്ടിപ്പ് നടത്തി ലഭിച്ച പണമുപയോഗിച്ചെന്നു പ്രതി രാജശ്രി സമ്മതിച്ചിട്ടുണ്ട്. രാജശ്രീ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍, ബിസിനസ് വര്‍ധിച്ചിട്ടും അക്കൗണ്ടില്‍ പണം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടമ ജീവനക്കാരെ നിരീക്ഷിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തതോടെയാണ് തട്ടിപ്പിന്റെ പൊരുള്‍ വെളിച്ചത്തു വരുന്നത്. പലതവണകളായി കമ്ബനിയുടെ അക്കൗണ്ടില്‍നിന്ന് സ്വന്തം അക്കൗണ്ടുകളിലേക്കും മകളുടെ അക്കൗണ്ടിലേക്കും രാജശ്രീ പണം മാറ്റുകയായിരുന്നു എന്ന്…

    Read More »
  • India

    തമിഴ്‌നാട്ടില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് സംപ്രേഷണം ചെയ്യുന്ന സ്‌ക്രീനുകള്‍ പൊലീസ് പിടിച്ചെടുത്തു; തടഞ്ഞ് സുപ്രീംകോടതി

    ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണത്തിനായി തയാറാക്കിയ എല്‍ഇഡി സ്‌ക്രീനുകള്‍ പിടിച്ചെടുത്ത തമിഴ്‌നാട് പൊലീസിന്റെ നടപടിയില്‍ ഇടപെട്ട് സുപ്രീം കോടതി. പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണമോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. അനുമതി തേടിയാല്‍ നിയമപരമായി അനുമതി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന പ്രദേശമെന്ന കാരണം ചൂണ്ടിക്കാട്ടി വിലക്കരുതെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തല്‍സമയ സംപ്രേഷണത്തിന് സജ്ജീകരിച്ച നാനൂറോളം സ്‌ക്രീനുകള്‍ തമിഴ്‌നാട് പൊലീസ് പിടിച്ചെടുത്തത്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തമിഴ്‌നാട് പൊലീസിന്റെ നടപടിക്കെതിരെ സംസ്ഥാന ബിജെപിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് എല്ലാവിധ പൂജകളും അര്‍ച്ചനയും അന്നദാനവും ഭജനകള്‍ നടത്തുന്നതും തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ആരോപിച്ചായിരുന്നു ഹര്‍ജി. ഡിഎംകെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍, അയോധ്യയിലെ രാമക്ഷേത്രത്തില്‍…

    Read More »
  • Kerala

    ആന്റോ ആന്റണിക്കെതിരെ പത്തനംതിട്ടയിൽ അനിൽ ആന്റണിയെ ഇറക്കാൻ ബിജെപി

    പത്തനംതിട്ട: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തിന്റെ ഉഷ്ണം ഏറ്റവും നന്നായറിഞ്ഞ മണ്ഡലങ്ങളിലൊന്നായിരുന്നു പത്തനംതിട്ട. ഇക്കുറിയും അതിന് മാറ്റമുണ്ടാകില്ലെന്നാണ് കരുതപ്പെടുത്. തീർത്ഥാടനങ്ങളുടെ തലസ്ഥാനം, കർഷകരുടെ നാട്, പ്രവാസികള്‍ കൂടുതലുള്ള ജില്ല എന്നിങ്ങനെ സവിശേഷതകള്‍ ഏറെയുണ്ട്, ഈ മലയോര മണ്ഡലത്തിന്. പാർലമെന്റ് മണ്ഡലം രൂപീകരിച്ച ശേഷം 2009-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ആന്റോ ആന്റണി ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് കോട്ട എന്നാണ് പത്തനംതിട്ടയെ പലരും വിശേഷിപ്പിച്ചത്. തുടർന്നു നടന്ന രണ്ട് തിരഞ്ഞെടുപ്പകളിലും എല്‍.ഡി.എഫിനും ബി.ജെ.പിയ്ക്കുമുണ്ടായ വോട്ടു വർദ്ധന ഇത്തവണ മണ്ഡല ചരിത്രം വഴിമാറുമോ എന്ന ചോദ്യമുയർത്തുന്നുണ്ട്. 2019-ലെ തിരഞ്ഞെടുപ്പിലൂടെ ആന്റോ ആന്റണി ഹാട്രിക് വിജയം കുറിച്ചെങ്കിലും ഭൂരിപക്ഷം അൻപതിനായിരത്തില്‍ താഴെയായത് കോണ്‍ഗ്രസ് കോട്ടയില്‍ വിള്ളലുകളുണ്ടായതിന്റെ സൂചനയാണ്. കോണ്‍ഗ്രസ് വിട്ട മുൻ ഡി.സി.സി പ്രസിഡന്റ് പീലിപ്പാേസ് തോമസ് 2014-ലും വീണാ ജോർജ് 2019-ലും യു.ഡി.എഫിന് കനത്ത പ്രഹരമേല്‍പ്പിച്ചു. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും നിലവിൽ എൽഡിഎഫിന്റെ കൈയിലാണുള്ളത്.എന്നാൽ ആറന്മുള…

    Read More »
Back to top button
error: