SportsTRENDING

15 റണ്‍സുമായി  പുറത്താകാതെ സഞ്ജു ;കേരളം  94 റണ്‍സിന് ഓള്‍ ഔട്ട്

തിരുവനന്തപുരം:രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കെതിരെ കേരളത്തിന് വൻ പരാജയം. മുംബൈ ഇയർത്തിയ 327 എന്ന് വിജയലക്ഷ്യം പിന്തുടർന്ന കേരളം വെറും 94 റണ്‍സിന് ഓള്‍ ഔട്ടായി.
ഇന്നലെ 24ന് പൂജ്യം എന്ന നിലയില്‍ കളി അവസാനിപ്പിച്ച കേരളത്തിന് ഇന്ന് വെറും 70 റണ്‍സ് മാത്രമേ എടുക്കാൻ ആയുള്ളൂ. ഇതോടെ മുംബൈ വിജയം സ്വന്തമാക്കി.
 കേരളത്തിനായി ബാറ്റിംഗില്‍ ആരും തിളങ്ങിയില്ല. ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 15 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. മുംബൈ 232 റണ്‍സിന്റെ വിജയമാണ് നേടിയത്. മുംബൈക്കായി ഷാംസ മുളാനി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ധവാലും തനുഷും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. മുംബൈ ആദ്യ ഇന്നിംഗ്സില്‍ 254 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 319 റണ്‍സും എടുത്തിരുന്നു. കേരളം ആദ്യ ഇന്നിംഗ്സില്‍ 244ന് പുറത്തായി.

Back to top button
error: