KeralaNEWS

നവതി നിറവില്‍ എംടി: ആശംസയുമായി കാതോലിക്ക ബാവ; ബൈബിളും പേനയും സമ്മാനം

കോഴിക്കോട്: നവതിയുടെ നിറവില്‍ നില്‍ക്കുന്ന പ്രിയ എഴുത്തുകാരന് ആശംസയുമായി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ.

എം ടി വാസുദേവൻ നായരെ കോഴിക്കോട്ടെ അദ്ദേഹത്തിൻ്റെ ഭവനത്തില്‍ എത്തിയാണ് കാതോലിക്ക ബാവ ആദരിച്ചത്. സഭയുടെ ആദരവും അദ്ദേഹം അറിയിച്ചു.

പ്രിയ എഴുത്തുകാരന് നവതി സമ്മാനമായി ബൈബിളും പേനയും പരിശുദ്ധ കാതോലിക്ക ബാവ കരുതിയിരുന്നു. മലയാളം ഉള്ളിടത്തോളം കാലം എംടിയുടെ കൃതികള്‍ അനശ്വരമായി നില്‍ക്കുമെന്ന് കാതോലിക്കാ ബാവ ആശംസിച്ചു.

തൻ്റെ കൃതികള്‍ നല്‍കിയാണ് എംടി കാതോലിക്ക ബാവായെ തിരികെ യാത്രയാക്കിയത്. മമ്മൂട്ടി നേതൃത്യം നല്‍കുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷനല്‍ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയും പതഞ്ജലി മാനേജിംഗ് ഡയറക്ടർ ഡോ.ജ്യോതിഷ് കുമാറും ഒപ്പമുണ്ടായിരുന്നു.

Back to top button
error: