Month: January 2024

  • NEWS

    പിതാവിന് ഹൃദയാഘാതം; വീട്ടില്‍ തനിച്ചായ 2 വയസുകാരന്‍ വിശന്ന് മരിച്ചു

    ലണ്ടന്‍: പിതാവ് മരിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ തനിച്ചായ രണ്ടുവയസുകാരന്‍ വിശന്നുമരിച്ചു. യുകെയിലെ ലിങ്കണ്‍ഷയറിയിലാണ് ദാരുണസംഭവം നടന്നത്. 60 വയസുകാരനായ കെന്നത്തിനെയും 2 വയസുമാത്രമുളള മകന്‍ ബ്രോണ്‍സണെയുമാണ് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും താമസിച്ചിരുന്ന ലിങ്കണ്‍ഷയര്‍ സ്‌കെഗ്‌നെസിലെ പ്രിന്‍സ് ആല്‍ഫ്രഡ് അവന്യൂവിലെ ബേസ്‌മെന്റ് ഫ്ലാറ്റില്‍ നിന്ന് പിതാവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു. ജനുവരി 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവിന്റെ മൃതദേഹത്തിനരികെ നിന്നാണ് കുഞ്ഞിന്റെ ശരീരവും പൊലീസ് കണ്ടെടുത്തത്. ഹൃദയാഘാതത്തെ തുടര്‍ന്ന് പിതാവ് മരണപ്പെട്ടപ്പോള്‍ പരിചരിക്കാന്‍ ആളില്ലാതെ തനിച്ചായ കുഞ്ഞ് വിശന്നാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണം സംഭവിച്ച് 14 ദിസവങ്ങള്‍ക്ക് ശേഷമാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തത്.കുഞ്ഞ് മരിച്ചത് നിര്‍ജ്ജലീകരണവും വിശപ്പും മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മാതാവ് സാറ പിതാവ് കെന്നത്തുമായി പിരിഞ്ഞതിനാല്‍ കുഞ്ഞും കെന്നത്തും മാത്രമായിരുന്നു വീട്ടില്‍ താമസമാക്കിയിരുന്നത്. അതേസമയം കുഞ്ഞിന്റെ മരണത്തിന് പിന്നില്‍ പൊലീസിന്റെ…

    Read More »
  • Kerala

    ഭാര്യവീട്ടിലേക്ക്  ജീപ്പ് ഇടിച്ച്‌ കയറ്റി യുവാവ്; ഭാര്യയും കുഞ്ഞുങ്ങളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    ഇടുക്കി: മൂലമറ്റത്ത് യുവാവ് ഭാര്യവീട്ടിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി. ഭാര്യയും കുട്ടികളും ഉള്‍പ്പെടെ വീട്ടിലുള്ളപ്പോഴാണ് യുവാവ് അതിക്രമം നടത്തിയത്. സംഭവത്തില്‍ പതിപ്പള്ളി സ്വദേശി സൂര്യകുന്നേല്‍ പ്രേംജിത്തിനെ (കണ്ണൻ- 37) പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് കണ്ണന്‍റെ മർദ്ദനത്തില്‍ രക്ഷതേടി ഭാര്യ സ്വന്തം വീട്ടിലെത്തിയിരുന്നു. പിന്നാലെ എത്തിയ കണ്ണനെ കണ്ട് ഭാര്യയും കുട്ടികളും വീട്ടിനുള്ളില്‍ കയറി കതകടച്ചു. ഇതില്‍ ക്ഷുഭിതനായ കണ്ണൻ വീട്ടിലേക്ക് സ്വന്തം ജീപ്പ് ഇടിച്ച്‌ കയറ്റുകയായിരുന്നു. സംഭവസമയം വീട്ടില്‍ മൂന്നു മുതിർന്നവരും കണ്ണന്‍റെയും ഭാര്യാ സഹോദരിയുടേയും ഉള്‍പ്പടെ അഞ്ചു കുട്ടികളും ഉണ്ടായിരുന്നു. ജീപ്പ് ഇടിച്ചുകയറ്റിയതോടെ ഭയന്ന് വീട്ടിലുണ്ടായിരുന്നവർ കുട്ടികളെയും എടുത്ത് പിൻവാതിലിലൂടെ രക്ഷപ്പെട്ട് അയല്‍വാസികളുടെ വീട്ടില്‍ അഭയം തേടുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച്‌ കാഞ്ഞാർ പോലീസെത്തി കണ്ണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    Read More »
  • India

    പ്രാണപ്രതിഷ്ഠ ദിനത്തില്‍ കുഞ്ഞ് വേണം; ഇന്ന് പ്രസവിക്കാന്‍ ആശുപത്രികളില്‍ തിരക്ക്

    ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങ് നടക്കുന്ന ദിവസം പ്രസവിക്കാന്‍ ആശുപത്രികളില്‍ തിരക്ക്. അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങ് നടക്കുന്ന ദിവസം സിസേറിയന്‍ നടത്തണമെന്ന ആവശ്യവുമായി നിരവധി ഗര്‍ഭിണികളും കുടുംബവും എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാമക്ഷേത്ര പ്രതിഷ്ഠയുടെ ‘ശുഭ മുഹൂര്‍ത്ത’ത്തില്‍ കുഞ്ഞുവേണം എന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ആശുപത്രിയെ സമീപിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാണപ്രതിഷ്ഠ നടക്കുന്ന ജനുവരി 22 ശുഭമുഹൂര്‍ത്തമാണെന്നും, പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ജനിക്കുന്ന കുഞ്ഞിന് ശ്രീരാമന്റെ എല്ലാ ഗുണങ്ങളും ലഭിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസവം 22ന് തന്നെ നടത്തമെന്ന ആവശ്യം ഗര്‍ഭിണികളും കുടുംബവും ഉന്നയിക്കുന്നത്. പ്രസവത്തിന് ശുഭ ദിനം ജനുവരി 22 ആണെന്ന് ചില ജോത്സ്യന്‍മാര്‍ മൂഹൂര്‍ത്തം കുറിച്ച് കൊടുക്കുന്നുണ്ട്. ഇക്കാരണം കൊണ്ടും ആവശ്യവുമായി നിരവധി ഗര്‍ഭിണികള്‍ എത്തുന്നുണ്ട്. എന്നാല്‍, ഇത്തരത്തില്‍ മൂഹൂര്‍ത്തം കുറിക്കുന്ന പൂജാരിമാര്‍ക്ക് എതിരെ ആരോഗ്യ വിദഗ്ധര്‍ രംഗത്ത് എത്തുന്നുണ്ട്. ജനിക്കാന്‍ പോകുന്ന കുഞ്ഞിന് സര്‍വ്വഗുണങ്ങളും ലഭിക്കാന്‍ സിസേറിയന് ജനുവരി 22ന് തന്നെ…

    Read More »
  • Kerala

    മാനന്തവാടിയില്‍ കരടിയിറങ്ങി; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്

    വയനാട്: മാനന്തവാടിയില്‍ കരടിയിറങ്ങി. വള്ളിയൂര്‍ക്കാവിനു സമീപം ജനവാസ മേഖലയിലാണ് കരടിയെ കണ്ടത്. സ്വകാര്യവ്യക്തിയുടെ വീട്ടില്‍സ്ഥാപിച്ച സിസിടിവിയിലാണ് പുലര്‍ച്ചെ രണ്ട് മണിയോടെ കരടിയുടെ ദൃശ്യം പതിഞ്ഞു. ഇന്നലെ രാത്രിയോടെയും പല ഭാ?ഗങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിന് മുന്‍പുള്ള ദിവസവും രാത്രിയും കരടി എത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനയും പുലിയും കരടിയും കാട്ടുപന്നിയുമെല്ലാം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് വയനാട്ടില്‍ പതിവ് സംഭവമായിരിക്കുകയാണ്. അതിനിടെ കരടിയേയും കണ്ടതോടെ ജനങ്ങളെ ആശങ്കയിലാക്കുകയാണ്.      

    Read More »
  • Crime

    ഇടവകാംഗമായ ഗവ.ജീവനക്കാരന്‍ വികാരിയുടെ മുറിയില്‍ മരിച്ചനിലയില്‍; വികാരി ഒളിവില്‍

    നാഗര്‍കോവില്‍: തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനെ തിങ്കള്‍ച്ചന്തക്ക് സമീപം ഇടവക വികാരിയുടെ ഓഫീസ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൈലോട് മഠത്തുവിള സ്വദേശി സേവ്യര്‍ കുമാര്‍ (45) ആണ് മരിച്ചത്. തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കന്യാകുമാരി ഡിപ്പോയിലെ മെക്കാനിക്കായ സേവ്യര്‍ കുമാര്‍ മൈലോട് ആര്‍.സി. ദേവാലയ ഇടവക അംഗമായിരുന്നു. സേവ്യര്‍ കുമാറിന്റെ ഭാര്യ ജമിനി, ദേവാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളിലെ അധ്യാപികയായിരുന്നു. ഇടവകയിലെ സാമ്പത്തിക പ്രശ്നങ്ങള്‍ സേവ്യര്‍ കുമാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ജമിനിയെ ഇടവക വികാരി റോബിന്‍സണ്‍ താത്കാലികമായി പിരിച്ചുവിട്ടു. സേവ്യര്‍ കുമാര്‍ നേരിട്ടെത്തി വിമര്‍ശനങ്ങള്‍ തുടരില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന് ഭാരവാഹികള്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ സേവ്യര്‍ കുമാര്‍ വികാരിയുടെ ഓഫീസിലെത്തി. ഇതിനുശേഷം ഭാര്യ ജമിനിയും മറ്റൊരു ബന്ധുവും വികാരിയുടെ ഓഫീസില്‍ എത്തിയപ്പോഴാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് സേവ്യര്‍ കുമാറിനെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് വികാരി റോബിന്‍സണ്‍ ഒളിവില്‍ പോയി. സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍…

    Read More »
  • Crime

    യുവാക്കള്‍ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ കുത്തിവീഴ്ത്തി ബൈക്കില്‍ കെട്ടിവലിച്ചു; ഇറിക്ഷ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

    ന്യൂഡല്‍ഹി: മുന്‍വൈരാഗ്യം തീര്‍ക്കാന്‍ കുത്തി വീഴ്ത്തിയ ശേഷം യുവാക്കള്‍ ബൈക്കില്‍ കെട്ടി വലിച്ചിഴച്ച മധ്യവയസ്‌കന്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഇറിക്ഷ ഡ്രൈവര്‍ മെഹ്ദി ഹസന്‍ ആണു മരിച്ചത്. സംഭവത്തില്‍ പ്രതികളായ അനൂജും ബന്ധു നിതിനും പൊലീസിനു മുന്നില്‍ കീഴടങ്ങി. മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് കൊല നടത്തിയതെന്ന് ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് മെഹ്ദി ഹസന്‍ അനൂജിന്റെ പിതാവിനെ മര്‍ദിച്ചതിനു പ്രതികാരമായാണ് ഇവര്‍ കൃത്യം നടത്തിയതെന്നാണു പറഞ്ഞത്. നോയിഡ ബറോലയില്‍ മെഹ്ദി ഹസനുമായി വാക്കുതര്‍ക്കത്തിനിടെ ഇവര്‍ ഇയാളെ കുത്തിവീഴ്ത്തി. ബോധരഹിതനായ വീണ ഹസന്റെ കാലില്‍ കയര്‍ കെട്ടി അനൂജും നിതിനും ഗ്രാമത്തിലൂടെ കിലോമീറ്ററുകളോളം ബൈക്കില്‍ കെട്ടി വലിച്ചിഴച്ചു. പിന്നീടാണ് പൊലീസില്‍ കീഴടങ്ങിയത്. ആശുപത്രിയിലെത്തിച്ച മെഹ്ദി ഹസന്‍ ചികിത്സയ്ക്കിടെ മരിച്ചെന്നു പൊലീസ് പറഞ്ഞു. തെളിവെടുപ്പിനു കൊണ്ടു പോകുന്നതിനിടെ പൊലീസ് സംഘത്തെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്നീട് ബലം പ്രയോഗിച്ചു കീഴ്‌പ്പെടുത്തി.

    Read More »
  • Kerala

    കോട്ടയത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; കൊച്ചു മകളുടെ മരണ വിവരം അറിഞ്ഞതിനു പിന്നാലെ മുത്തശ്ശിയും മരിച്ചു

    കോട്ടയം: യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തൂത്തൂട്ടി കൊഞ്ചംകുഴിയില്‍ അരുണിന്റെ ഭാര്യ അഞ്ജുവിനെ (30) ആണ് രാവിലെ 10ന്  വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊച്ചുമകളുടെ മരണവിവരം അറിഞ്ഞതിനു പിന്നാലെ മുത്തശ്ശിയും മരിച്ചു. അഞ്ജുവിന്റെ പിതാവ് പി.ടി.സരളപ്പന്റെ അമ്മ കൊഞ്ചംകുഴിയില്‍ അമ്മിണി (90) ആണ് മരിച്ചത്. അഞ്ജുവിന്റെ മരണത്തില്‍ അയർക്കുന്നം പൊലീസ് കേസെടുത്തു. അഞ്ജുവിന്റെയും അമ്മിണിയുടെയും സംസ്‌കാരം ഇന്ന് 3.30നു തിരുവഞ്ചൂർ മണിയാറ്റുങ്കല്‍ പൊതുശ്മശാനത്തില്‍ നടക്കും. അഞ്ജുവിന്റെ മക്കള്‍: അക്ഷര, അവന്തിക, അർഷൻ. അമ്മിണിയുടെ ഭർത്താവ്: പരേതനായ തങ്കപ്പൻ.

    Read More »
  • India

    രാമക്ഷേത്രത്തിന് വിത്തുപാകിയ അഡ്വാനി അയോധ്യയില്‍ എത്തില്ല, യാത്ര മാറ്റിവച്ചെന്ന് റിപ്പോര്‍ട്ട്‌; അവഗണനയെന്ന് ആരോപണം 

    ലക്നൗ:  അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി പങ്കെടുക്കില്ല. അയോധ്യയില്‍ കനത്ത ശൈത്യം തുടരുന്ന സാഹചര്യത്തിലാണ് ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് അഡ്വാനി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബിജെപി നേതൃത്വത്തിന്റെ അവഗണനയാണ് രാമക്ഷേത്രം പ്രാണപ്രതിഷ്ഠ ചടങ്ങുകളിൽ നിന്നും അഡ്വാനി വിട്ടുനിൽക്കാൻ കാരണമെന്നാണ് വിവരം. അയോധ്യ ക്ഷേത്രത്തിനായുള്ള പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന നേതാവാണ് അഡ്വാനി.അഡ്വാനി നയിച്ച കർസേവ റാലിയെ തുടർന്നായിരുന്നു ബാബരി മസ്ജിദ് തകർക്കപ്പെട്ടത്.ബിജെതിയെ ഇന്ത്യയിൽ അധികാരത്തിലേക്ക് കയറ്റിയതും അഡ്വാനിയുടെ രഥയാത്ര പോലുള്ള സംഭവങ്ങളായിരുന്നു. 96കാരനായ അഡ്വാനി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്ന് നേരത്തെ തന്നെ രാമ മന്ദിര്‍ ട്രസ്റ്റ് പറഞ്ഞിരുന്നു. അഡ്വാനിക്കൊപ്പം മുരളി മനോഹര്‍ ജോഷിയും ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങിന് എത്തേണ്ടെന്ന് അറിയിച്ചെന്നും ഇരുവരും അത് അംഗീകരിച്ചെന്നുമാണ് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കഴിഞ്ഞ മാസം പറഞ്ഞത്. എന്നാല്‍ പിന്നീട് ഈ മാസം എല്‍കെ അഡ്വാനി ചടങ്ങില്‍ പങ്കെടുക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത്…

    Read More »
  • India

    മുംബൈ മാരത്തണ്‍; രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു, 22 പേര്‍ ചികിത്സ തേടി; കേസെടുത്ത് പോലീസ്

    മുംബൈ: ടാറ്റ മുംബൈ മാരത്തണിനിടെ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു. മുംബൈ, കൊല്‍ക്കത്ത സ്വദേശികളാണ് മരിച്ചത്. 22 പേരെ നിർജലീകരണവും മറ്റ് കാരണങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍ നിന്നുള്ള രാജേന്ദ്ര ബോറ (74), കൊല്‍ക്കത്തയില്‍ നിന്നുള്ള സുവ്രദീപ് ബാനർജി (40) എന്നിവരാണ് മരിച്ചത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറാ‍യ സുവ്രദീപ് ബാനർജി, ഹാജി അലി ജംഗ്ഷനു സമീപമാണ് കുഴഞ്ഞുവീണത്. മറൈൻ ഡ്രൈവിന് സമീപമാണ് രാജേന്ദ്ര ബോറ വീണത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏഷ്യയിലെ പ്രീമിയർ റണ്ണിംഗ് ഇവന്റ് എന്നറിയപ്പെടുന്ന പ്രശസ്തമായ ടാറ്റ മുംബൈ മാരത്തണിന്റെ (TMM) 19-ാമത് എഡിഷൻ ജനുവരി 21 ന് പുലർച്ചെയാണ് ആരംഭിച്ചത്. ഈ വർഷം, ഏകദേശം 59,000 ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസില്‍ (സിഎസ്‌എംടി) നിന്നാണ് മാരത്തണ്‍ ആരംഭിച്ചത്. സംഭവത്തില്‍ ആസാദ് മൈതാൻ പോലീസ് കേസെടുത്തു.

    Read More »
  • Crime

    രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോ എന്തിന് ഉണ്ടാക്കി? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിടിയിലായ 24 കാരന്‍!

    ന്യൂഡല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ വലിയ രീതിയില്‍ ചര്‍ച്ച ആയ ഒരു വിഷയമായിരുന്നു. അതെസമയം കേസിലെ പ്രതിയെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര സ്വദേശിയാണ് അറസ്റ്റിലായത്. വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് നവംബര്‍ 10 നാണ് പൊലീസിന്റെ പ്രത്യേക സെല്‍ കേസ് എടുത്തത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രഫഷണലായ ഈമണി നവീനെ(24)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രശ്മികയുടെ ഡീപ്‌ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട 500-ലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചതിന് ശേഷമാണ് പോലീസ് നവീനിലേക്ക് എത്തിയത് എന്നാണ് വിവരം. ഗുണ്ടൂര്‍ പെടനാണ്ടിപ്പാട് സ്വദേശിയാണ് നവീന്‍. ഇന്‍സ്റ്റഗ്രാമില്‍ ഇയാള്‍ രശ്മിക മന്ദനയുടെ പേരില്‍ ഒരു ഫാന്‍ പേജ് ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിലേക്ക് കൂടുതല്‍ ആളുകളെ ലഭിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ഡീപ്പ് ഫേക്ക് വീഡിയോ ഉണ്ടാക്കിയത് എന്നാണ് പൊലീസിനോട് സമ്മതിച്ചത്. എന്നാല്‍ ഈ വീഡിയോ വൈറലായി മാറുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റില്‍…

    Read More »
Back to top button
error: