Month: January 2024
-
Crime
തുണിക്കടകളില്‍ മോഷണംനടത്തി വനിതാ എം.പി; പിന്നാലെ രാജി, പോലീസ് കേസും
വെല്ലിങ്ടണ്‍: തുണിക്കടകളില്‍ മോഷണം നടത്തിയ ന്യൂസീലന്‍ഡിലെ മുന്‍ വനിതാ എം.പിക്കെതിരേ പോലീസ് കേസെടുത്തു. ന്യൂസീലന്‍ഡ് ഗ്രീന്‍ പാര്‍ട്ടിയുടെ വക്താവും മുന്‍ എം.പിയുമായ ഗ്ലോറിസ് ഗഹ്റമാനെ(43)തിരെയാണ് മോഷണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. മോഷണം സംബന്ധിച്ച ആരോപണത്തിന് പിന്നാലെ ഗ്ലോറിസ് എം.പി. സ്ഥാനം രാജിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് കേസെടുത്തത്. പ്രതിയെ ഫെബ്രുവരി ഒന്നാം തീയതി ഓക്ലന്‍ഡിലെ ജില്ലാ കോടതിയില്‍ ഹാജരാക്കും. ഗ്രീന്‍പാര്‍ട്ടി എം.പി.യായ ഗ്ലോറിസ് മൂന്നുതവണ വസ്ത്രശാലകളില്‍ മോഷണം നടത്തിയെന്നായിരുന്നു ആരോപണം. ഓക്ലന്‍ഡിലെയും വെല്ലിങ്ടണിലെയും വസ്ത്രശാലകളിലാണ് എം.പി. മോഷണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച ആരോപണങ്ങള്‍ ശക്തമായതോടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച ഗ്ലോറിസ് എം.പി. സ്ഥാനം രാജിവെച്ചത്. ജോലിസംബന്ധമായ സമ്മര്‍ദം തന്നെ ഏറെ ബാധിച്ചെന്നായിരുന്നു രാജിപ്രഖ്യാപനത്തിനൊപ്പം ഗ്ലോറിസ് വെളിപ്പെടുത്തിയത്. ഗ്ലോറിസ് മുന്‍ യു.എന്‍. അഭിഭാഷക കൂടിയാണ്. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഇറാനില്‍നിന്ന് ന്യൂസീലന്‍ഡിലേക്ക് അഭയംതേടിയെത്തിയ ഗ്ലോറിസ്, ന്യൂസീലന്‍ഡ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അഭയാര്‍ഥിയെന്നനിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read More » -
India
അയോധ്യ ക്ഷേത്രനിര്‍മാണം വൈകിയതില്‍ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നു: നരേന്ദ്രമോദി
അയോധ്യ: അയോധ്യയിൽ ക്ഷേത്രനിര്‍മാണം വൈകിയതില്‍ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീണ്ട തപസ്യക്കൊടുവില്‍ അയോധ്യയില്‍ രാമനെത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാമവിഗ്രഹത്തിനരികില്‍ വൈകാരികമായിട്ടാണ് ചെലവഴിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ന് ഒരു തീയതി മാത്രമല്ല, ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നും മോദി വിശേഷിപ്പിച്ചു. അയോധ്യ ക്ഷേത്രനിര്‍മാണം വൈകിയതില്‍ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയുള്ള കാലവും ഈ ദിവസം രാജ്യം ഓര്‍ത്തു വയ്ക്കും. ഇത് വൈകാരിക നിമിഷമാണ്. രാം ലല്ല ഇപ്പോള്‍ ടെന്റിലല്ല, ദിവ്യ മന്ദിരത്തിലാണെന്നും പുതിയ ഇതിഹാസം ഇവിടെ കുറിക്കുകയാണെന്നും മോദി പറഞ്ഞു. 11 ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്വയം രാമനില്‍ സമര്‍പ്പിച്ചു. കേരളത്തിലെ തൃപ്രയാറടക്കം പ്രധാന ശ്രീരാമ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനായി. പല ഭാഷകളില്‍ രാമായണം കേട്ടു. വിജയത്തിന്റെ മാത്രമല്ല വിനയത്തിന്റേത് കൂടിയാണ് ഈ അവസരം. മൂല്യങ്ങളുടെ വിജയമാണ് രാമക്ഷേത്രം. അടുത്ത ആയിരം വര്‍ഷങ്ങളിലേക്കുള്ള രാഷ്ട്ര നിര്‍മ്മാണത്തിന് ഇന്ന് ഉചിതമായ ദിനമാണ്. നിസാരനാണെന്ന ഭാവം…
Read More » -
Kerala
എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കാറപകടത്തിൽ പരിക്ക്
ആലപ്പുഴ: എൻ.കെ. പ്രേമചന്ദ്രൻ എം.പി. സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. മാവേലിക്കര പുതിയകാവില്‍വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പുതുതായി വാങ്ങിയ വാഹനം നിരത്തിലേക്ക് ഇറക്കവേയാണ് എംപിയുടെ കാറുമായി കൂട്ടിയിടിച്ചത്.എം.പിയുടെ നെറ്റിക്കും കാലിനും പരിക്കുണ്ട്. പരിക്ക് ഗുരുതരമല്ല. ചങ്ങനാശ്ശേരിയില്‍ മരുമകളുടെ വീട്ടില്‍പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്ന എം.പി.യുടെ കാറിൽ ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ വാഹനം ഇടിക്കുകയായിരുന്നു.നിലവിൽ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് എംപി.
Read More » -
India
മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളിക്ക് മുകളിൽ കാവിക്കൊടി കെട്ടി
ഭോപ്പാൽ: മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളിക്ക് മുകളിൽ കാവിക്കൊടി കെട്ടി. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ഞായറാഴ്ച ഒരു വിഭാഗം ആളുകളെത്തി പള്ളിയിലെ കുരിശിന് മുകളിൽ കാവിക്കൊടി കെട്ടിയത്. ജംബുവയിലായിരുന്നു സംഭവം.ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു സംഘം ആളുകൾ ജയ് ശ്രീറാം വിളിച്ചെത്തി പള്ളിയിലെ കുരിശിന് മുകളിൽ കാവിക്കൊടി കെട്ടുകയായിരുന്നുവെന്ന് പള്ളിയിലെ ഫാദർ നാർബു അമലിയാർ പറഞ്ഞു. ഞായറാഴ്ച പ്രാർഥന കഴിഞ്ഞതിന് പിന്നാലെയാണ് ആൾക്കൂട്ടം എത്തിയത്. മൂന്ന് മണിയോടെ 25ഓളം പേരടങ്ങുന്ന സംഘമാണ് പള്ളിയിലെത്തിയതെന്നും ഫാദർ അറിയിച്ചു. ജാംബുവ ജില്ലയിലെ ദാബ്താലി ഗ്രാമത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയിലെത്തിയ ആളുകളൊട് കുരിശിന് മുകളിൽ കാവിക്കൊടി കെട്ടുന്നത് ശരിയല്ലെന്ന് പറഞ്ഞു. എന്നാൽ, താൻ പറഞ്ഞത് കേൾക്കാൾ അവർ തയറായില്ലെന്നും ഫാദർ വ്യക്തമാക്കി. അതേസമയം, പള്ളിയിൽ കാവിക്കൊടി കെട്ടിയ സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ജാംബുവ പൊലീസ് സൂപ്രണ്ട് അറിയിച്ചു.സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
Crime
ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം, മോചിപ്പിച്ചത് 16 സ്ത്രീകളെ; ‘നന്മമര’മടക്കം വന്‍സംഘം പിടിയില്‍
ഹൈദരാബാദ്: ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന വന്‍സംഘം ഹൈദാരാബാദില്‍ പിടിയില്‍. ഹൈദരാബാദിലെ ഫോര്‍ച്യൂണ്‍ ഹോട്ടലുടമയും ചാരിറ്റിപ്രവര്‍ത്തകനുമായ ഫയല്‍വാന്‍ അഖിലേഷ് എന്ന സാലുവാടി അഖിലേഷ് (34), ഹോട്ടല്‍ മാനേജര്‍ രഘുപതി എന്നിവരടക്കം എട്ടുപേരെയാണ് സിറ്റി പോലീസിന്റെ സെന്‍ട്രല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലുണ്ടായിരുന്ന 16 സ്ത്രീകളെ പോലീസ് മോചിപ്പിക്കുകയും ചെയ്തു. രാംനഗറില്‍ അഖിലേഷിന്റെ ഉടമസ്ഥതയിലുള്ള ‘ഫോര്‍ച്യൂണ്‍’ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് വലിയരീതിയില്‍ പെണ്‍വാണിഭം നടന്നിരുന്നത്. ഇതുസംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതോടെ സെന്‍ട്രല്‍ സോണ്‍ ടാസ്‌ക് ഫോഴ്സും ആബിഡ്സ് പോലീസും സംയുക്തമായി ശനിയാഴ്ച ഹോട്ടലില്‍ റെയ്ഡ് നടത്തുകകയായിരുന്നു. ഹോട്ടലുടമയ്ക്കും മാനേജര്‍ക്കും പുറമേ അറസ്റ്റിലായവരില്‍ നാലുപേര്‍ ഇവിടെയെത്തിയ ഇടപാടുകാരാണ്. ഇടനിലക്കാരായ മറ്റുരണ്ടുപേരും പിടിയിലായിട്ടുണ്ട്. പ്രതികളില്‍നിന്ന് 22 മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍നിന്ന് സ്ത്രീകളെ എത്തിച്ചാണ് പ്രതികള്‍ പെണ്‍വാണിഭം നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. ജോലി വാഗ്ദാനംചെയ്ത് തെറ്റിദ്ധരിപ്പിച്ച് ഹൈദരാബാദിലേക്ക് കൊണ്ടുവന്ന യുവതികളെ പിന്നീട് ലൈംഗികത്തൊഴിലിന് നിര്‍ബന്ധിക്കുകയായിരുന്നു. ഹോട്ടലില്‍നിന്ന് മോചിപ്പിച്ച 16 സ്ത്രീകളെയും പോലീസ്…
Read More » -
Crime
മൈക്രോസോഫ്റ്റിന് നേരെ സൈബറാക്രമണം; പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാര്‍
ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്ത് റഷ്യന്‍ ഹാക്കര്‍മാര്‍. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയുടെ കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്കില്‍ പ്രവേശിച്ച ഹാക്കര്‍മാര്‍ സൈബര്‍ സെക്യൂരിറ്റി, ലീഗല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പടെ കുറച്ച് പേരുടെ ഇമെയില്‍ ഐഡികള്‍ കൈക്കലാക്കിയെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. ഇതില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും നെറ്റ് വര്‍ക്കില്‍ തടസം നേരിട്ടേക്കാമെന്നും കമ്പനി അറിയിച്ചു. ജീവനക്കാരുടെ കംപ്യൂട്ടറുകളിലേക്കോ മൈക്രോസോഫ്റ്റ് സെര്‍വറിലേക്കോ ഹാക്കര്‍മാര്‍ കടന്നിട്ടില്ലാത്തതിനാല്‍ അത് ഉല്പന്നങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. മിഡ്നൈറ്റ് ബ്ലിസാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ഹാക്കര്‍ സംഘം തങ്ങളുടെ സോഴ്സ്‌കോഡിലേക്കോ എഐ സംവിധാനങ്ങളിലേക്കോ പ്രവേശിച്ചതിന് തെളിവൊന്നും മൈക്രോസോഫ്റ്റിന് ലഭിച്ചിട്ടില്ല. ഹാക്കിങിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് മൈക്രോസോഫ്റ്റ് സംശയിക്കുന്ന ഹാക്കര്‍ സംഘം ‘ നൊബീലിയം’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഇവര്‍ റഷ്യന്‍ ബന്ധമുള്ളവരാണെന്നാണ് യുഎസ് പറയുന്നത്. ഇവര്‍ മുമ്പ് യുഎസ് സര്‍ക്കാരിന്റെ കരാര്‍ സ്ഥാപനങ്ങളിലൊന്നായ സോളാര്‍വിന്റ്സ് എന്ന സോഫ്റ്റ് വെയര്‍ കമ്പനിക്ക് നേരെ സൈബറാക്രമണം നടത്തിയിരുന്നു. നവംബറിലാണ്…
Read More » -
Kerala
മുസ്‌ലിഹ് മഠത്തില്‍ പുതിയ കണ്ണൂര്‍ മേയര്‍
കണ്ണൂര്‍: കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ മുസ്‌ലിഹ് മഠത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ എന്‍.സുകന്യയെ 17 വോട്ടുകള്‍ക്കാണു യുഡിഎഫിലെ മുസ്‌ലിഹ് മഠത്തില്‍ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫിന്റെ ഒരു വോട്ട് യുഡിഎഫിന് അധികം ലഭിച്ചു. ഏക ബിജെപി അംഗം വിട്ടുനിന്നു. 36 വോട്ടാണു മുസ്‌ലിഹ് മഠത്തിലിന് ലഭിച്ചത്. എന്‍.സുകന്യയ്ക്ക് 18 വോട്ടും. നിലവില്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ മുസ്‌ലിം ലീഗിന്റെ പാര്‍ട്ടി ലീഡറാണു മുസ്‌ലിഹ് മഠത്തില്‍. ലീഗുമായുള്ള ധാരണപ്രകാരം കോണ്‍ഗ്രസിലെ ടി.ഒ.മോഹനന്‍ ഈ മാസം ഒന്നിനു മേയര്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണു തിരഞ്ഞെടുപ്പ് നടന്നത്.
Read More » -
Kerala
”ആറാം ക്ലാസില്‍ മാര്‍ക്സിന്റെ മൂലധനം വായിച്ചു, സിപിഎം ഓഫീസിലേക്ക് കയറി ചെന്നു; മകനെക്കുറിച്ച് അഭിമാനം”
കണ്ണൂര്‍: മകന്‍ നന്ദന്റെ ഇടതുപക്ഷ ചിന്തയില്‍ വളരെ അഭിമാനിക്കുന്നുവെന്ന് നടി സുഹാസിസി. തളിപ്പറമ്പില്‍ ഹാപ്പിനസ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുഹാസി. മകന്‌ചെന്നൈയിലെ സിപിഎം ഓഫിസ് ആദ്യമായി സന്ദര്‍ശിച്ചതിനെക്കുറിച്ചും സുഹാസിനി പറഞ്ഞു. സിപിഎമ്മിന്റെ വളന്‍ഡിയറായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. നന്ദന്‍ ഒരിക്കലും മറ്റുകുട്ടികളെപ്പോലെയായിരുന്നില്ല. സ്‌കൂളില്‍ നിന്ന് വന്നാല്‍ ബാഗ് വലിച്ചെറിഞ്ഞ് ടിവി ഓണ്‍ ചെയ്ത് പാര്‍ലമെന്റ് ചാനല്‍ കാണും. കുട്ടികള്‍ പൊതുവെ കാര്‍ട്ടുണുകളും കോമികുകളുമാണല്ലോ കാണുന്നത്. ഞാന്‍ വിചാരിക്കാറുണ്ട്, എന്ത് തരത്തുള്ള കുട്ടിയ്ക്കാണ് ജന്മം കൊടുത്തതെന്ന്. രാഷ്ട്രീയ പുസ്തകങ്ങളാണ് വായിക്കുക. ദാസ് ക്യാപിറ്റല്‍ വായിക്കുമ്പോള്‍ അവന് വയസ്സ് പന്ത്രണ്ട്. ഒരിക്കല്‍ ‘മൂലധന’വും കൈയില്‍ പിടിച്ച് മകന്‍ സിപിഎം പാര്‍ട്ടി ഓഫിസിലേക്ക് കയറി ചെന്നു. ഓഫീസിന് മുന്നില്‍ കാര്‍ നിര്‍ത്താന്‍ അവന്‍ അനുവദിച്ചില്ല. കാരണം അവന് കാറുണ്ടെന്ന് പാര്‍ട്ടിയിലുള്ളവര്‍ അറിയണ്ട എന്ന് കരുതി. എന്നിട്ട് നടന്നു പോയി. മൂലധനമാണല്ല അവന്റെ വിസിറ്റിങ് കാര്‍ഡ്. അതു കണ്ടപ്പോള്‍ ഭക്ഷണം കഴിച്ചോ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍…
Read More » -
Kerala
ഇരുചക്ര വാഹനത്തില്‍ ടോറസ് ലോറി ഇടിച്ചുകയറി ആറ് വയസുകാരൻ മരിച്ചു
തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ ടോറസ് ലോറി ഇടിച്ചുകയറി ആറ് വയസുകാരൻ മരിച്ചു. നെയ്യാറ്റിൻകരയ്ക്ക് സമീപമാണ് അപകടം നടന്നത്. മണലുവിശ സ്വദേശി ജിജിന്റെയും രേഷ്‌മയുടെയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ഇരുചക്ര വാഹനത്തിലാണ് ലോറി ഇടിച്ചുകയറി അപകടമുണ്ടായത്. മൂത്ത മകൻ ആരോണ്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
Read More »
