Month: January 2024

  • Crime

    വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; ഭക്ഷണത്തില്‍ ലഹരി കലര്‍ത്തിയത് ‘നേപ്പാളിപ്പെണ്ണ്’

    തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പിന്നില്‍ അഞ്ചംഗ സംഘമാണെന്നാണ് കണ്ടെത്തല്‍. സംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഹരിഹരപുരം എല്‍.പി. സ്‌കൂളിന് സമീപത്തെ വീട്ടില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. 74-കാരിയായ ശ്രീദേവിയമ്മയും മരുമകള്‍ ദീപയും ഹോം നഴ്സായ സിന്ധുവുമായിരുന്നു വീട്ടില്‍ താമസം. ഇവരെ മൂന്നുപേരേയും മയക്കിക്കിടത്തി സ്വര്‍ണ്ണവും പണവും അപഹരിച്ചു. 15 ദിവസമായി ഇവിടെ ജോലിക്കുവരുന്ന നേപ്പാള്‍ സ്വദേശിയായ യുവതിയുടെ നേതൃത്വത്തിലായിരുന്നു മോഷണം. ചൊവ്വാഴ്ച രാത്രി വീട്ടുടമയായ ശ്രീദേവിയമ്മമ്മയുടെ മകന്‍ ഭാര്യ ദീപയെ നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍, മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് അയല്‍വീട്ടില്‍ വിളിച്ച് കാര്യമറിയിക്കുകയായിരുന്നു. അടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധു എത്തിയപ്പോള്‍ വീട്ടില്‍നിന്ന് നാലുപേര്‍ ഇറങ്ങി ഓടുന്നതാണ് കണ്ടത്. ബഹളം വെച്ച് നാട്ടുകാരെ കൂട്ടി വീട് തുറന്നു നോക്കിയപ്പോള്‍ ശ്രീദേവിയമ്മയേയും ദീപയേയും സിന്ധുവിനേയും ബോധരഹിതരായ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയി, വീടിനോട് ചേര്‍ന്നുള്ള കമ്പിവേലിയില്‍ കുരുങ്ങി ഒരാള്‍ കിടക്കുന്നത്…

    Read More »
  • India

    ഗവര്‍ണറുമായി നിതീഷിന്റെ ചര്‍ച്ച; ബിഹാറില്‍ വീണ്ടും ഭരണമാറ്റം?

    പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി നടത്തിയ കൂടിക്കാഴ്ചയെ ചൊല്ലി രാഷ്ട്രീയ കിംവദന്തികള്‍ പരന്നു. നിതീഷ് കുമാര്‍ വീണ്ടുമൊരു മലക്കംമറിച്ചിലിലൂടെ എന്‍ഡിഎയില്‍ എത്തുമെന്ന സൂചനയുമായി ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചിയുടെ ‘എക്‌സ്’ പോസ്റ്റ് അഭ്യൂഹങ്ങള്‍ കൊഴുപ്പിച്ചു. രാജ്ഭവനിലെ കൂടിക്കാഴ്ചയ്ക്കു നിതീഷിനൊപ്പം ജെഡിയു മന്ത്രി വിജയ് കുമാര്‍ ചൗധരിയാണുണ്ടായിരുന്നത്. ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ഒഴിവാക്കി പാര്‍ട്ടിയിലെ വിശ്വസ്തനുമൊത്തു ഗവര്‍ണറെ കണ്ടത് ആര്‍ജെഡിയുമായുള്ള ഭിന്നത കാരണമാണെന്നു വാര്‍ത്തകള്‍ പ്രചരിച്ചു. ലോക്‌സഭാ സീറ്റു വിഭജന വിഷയത്തില്‍ നിതീഷ് ആര്‍ജെഡി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ്. എന്‍ഡിഎയിലേക്കു തിരിച്ചെത്താന്‍ നിതീഷ് കുമാറിനു താല്‍പര്യമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നു കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശത്തിന്റെ പിന്നാലെയാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടന്നത്. അതേസമയം, കൂടിക്കാഴ്ച തികച്ചും ഔപചാരികമായിരുന്നുവെന്ന വിശദീകരണമാണ് ജെഡിയു നല്‍കുന്നത്. ബജറ്റ് സമ്മേളനത്തിനു മുന്‍പുള്ള പതിവു കൂടിക്കാഴ്ചയാണെന്നും സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിലെ തര്‍ക്കങ്ങള്‍…

    Read More »
  • NEWS

    ഇസ്രായേൽ ആക്രമണത്തിൽ തകർന്നത് 1000 മസ്ജിദുകൾ; കൊല്ലപ്പെട്ടത് 25,900 പേർ;കണക്ക് പുറത്തുവിട്ട് ഗാസ ഭരണകൂടം

    ഗാസ: ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ ഗാസയിലെ 1,000 മസ്ജിദുകൾ തകർന്നതായി റിപ്പോർട്ട്. 2023 ഒക്ടോബർ 7 ന് ഹമാസ്-ഇസ്രായേല്‍- യുദ്ധം ആരംഭിച്ച അന്നു മുതല്‍ ഇതുവരെയുള്ള കണക്കാണിത്. ഗാസ മുനമ്ബിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍, ഇവിടുത്തെ 80 ശതമാനത്തോളം പള്ളികളും തകർന്നെന്ന് റിപ്പോർട്ടിൽ  വ്യക്തമാക്കുന്നു. ആകെ 1,200 പള്ളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഈ പള്ളികളുടെ പുനർനിർമാണത്തിന് ഏകദേശം 500 മില്യൻ ഡോളർ (41,55,33,75,000 രൂപ) ചിലവ് വരുമെന്ന് ഗാസയുടെ എൻഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനും അവരോടുള്ള ഉത്തരവാദിത്തം നിറവേറ്റാനും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളോടും മനസാക്ഷിയുള്ള എല്ലാ ജനങ്ങളോടും തങ്ങള്‍ അഭ്യർത്ഥിക്കുന്നതായും ഗാസയിലെ എൻഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം പറഞ്ഞു. അതേസമയം ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 25,900 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 63,000 ആയി. 70,000 വീടുകളാണ് ഇസ്രായേലിന്റെ ആക്രമണത്തിൽ നിലംപരിശായത്. 2,90,000 പേർ ഭവനരഹിതരായി. കൂടാതെ 20…

    Read More »
  • Kerala

    ടൂര്‍ പോകാന്‍ അനുവദിച്ചില്ല; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

    പാലക്കാട്: എടത്തനാട്ടുകരയില്‍ പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വിദ്യാര്‍ഥിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകാന്‍ റിഥാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിന് അനുവാദം നല്‍കിയിരുന്നില്ല. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാവാം എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    അയോധ്യയിൽ നിന്നും അബുദാബിയിലേക്ക്; ‘അഹ്ലന്‍ മോദി’ ഒരുക്കങ്ങള്‍ തുടങ്ങി

    അബുദാബി:യുഎഇയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘അഹ്ലന്‍ മോദി’ പരിപാടിയുടെ ഒരുക്കങ്ങള്‍ തുടങ്ങി. ഫെബ്രുവരി 13ന് ഷെയ്ഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. യുഎഇയിലെ 150 തില്‍ അധികം ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അബുദബിയിലെ ആദ്യത്തെ പരമ്ബരാഗത ഹിന്ദു ക്ഷേത്രമായ ബാപ്‌സിന്റെ ഉദ്ഘാടനത്തിനായാണ് നരേന്ദ്രമോദി യുഎഇയിലെത്തുന്നത്. മോദിക്കായി ഷെയ്ഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ ഗംഭീര സ്വീകരണമാണ് ഒരുക്കുന്നത്. 400ലധികം പ്രാദേശിക കലാകാരന്മാരുടെ ആകര്‍ഷണീയമായ പ്രകടനങ്ങള്‍ ഉണ്ടാകും. നൂറ്റാണ്ടുകള്‍ പിന്നിട്ട ഇന്ത്യയുഎഇ സൗഹൃദവും ഇന്ത്യയുടെ സമ്ബന്നമായ സാംസകാരിക വൈവിധ്യങ്ങളും അനാവരണം ചെയ്യുന്ന പരിപാടികള്‍ ഇടിനോടനുബന്ധിച്ച്‌ നടക്കും. പരിപാടിയുടെ സൗജന്യ രജിസ്‌ട്രേഷന്‍ www.ahlanmodi.iae വഴി നടത്താവുന്നതാണ്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി രാജ്യത്തെ ഏഴ് എമിറേറ്റുകളില്‍ നിന്നും സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തും. ഫെബ്രുവരി 14നാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. അബുദബിയില്‍ ഒരുങ്ങുന്ന ഹിന്ദു ക്ഷേത്രം…

    Read More »
  • Kerala

    വിവാദ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍; മഹാരാജാസിലെ അശ്ലീല ശബ്ദരേഖ പുറത്ത്

    കൊച്ചി: മഹാരാജാസ് കോളജ് അധ്യാപകന്‍ ഡോ. നിസാമുദ്ദീനെതിരെ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. വിദ്യാര്‍ഥിനികളോട് അശ്ലീല ചുവയോടെ സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നിസാമുദ്ദീനെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് കെ.എം.ഷെഫ്റിന്‍ പറഞ്ഞു. ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയായ ഡോ. നിസാമുദ്ദീന്‍ വിദ്യാര്‍ഥികളെ വംശീയമായി ആക്ഷേപിക്കുന്നതിന്റെ ശബ്ദരേഖ നേരത്തേ പുറത്തുവന്നതാണ്. ഇതിന് പിറകെയാണ് പെണ്‍കുട്ടികളോട് അശ്ലീല ചുവയോടെ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും വിദ്യാര്‍ഥികള്‍ പുറത്തുവിട്ടത്. സ്റ്റാഫ് അഡൈ്വസറും അറബി വിഭാഗം അധ്യാപകനുമായ ഡോ. നിസാമുദ്ദീനെതിരെ നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളില്‍ പെരുമാറ്റ ദൂഷ്യത്തിന് നടപടിയും നേരിട്ടിട്ടുണ്ട്. നിസാമുദ്ദീനെതിരെ തെളിവു സഹിതം വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ല. നിസാമുദ്ദീന്റെ നിയമനവും യോഗ്യതയും പരിശോധിക്കണമെന്ന ആവശ്യവും ഫ്രറ്റേണിറ്റി ഉന്നയിക്കുന്നുണ്ട്.

    Read More »
  • Kerala

    കൂട്ടുകാരിയുടെ വീട്ടില്‍ വെച്ച്‌ പീഡനം, ശേഷം അയല്‍ വീട്ടില്‍ മറ്റൊരു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം;31 വർഷം കഠിനതടവ്

    വട്ടപ്പാറ: ഇടുക്കിയില്‍ പോക്സോ കേസില്‍ പ്രതിക്ക് 31 വർഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി. പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അയൽപക്കത്തെ പ്രായപൂർത്തി ആകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്കാണ് 31വർഷം കഠിന തടവും 45000/-രൂപ പിഴയും കട്ടപ്പന പോക്സോ കോടതി ശിക്ഷ വിധിച്ചത്. ചതുരംഗപ്പാറ വട്ടപ്പാറ സ്വദേശി ജയകുമാറിനെയാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് മഞ്ജു വി ശിക്ഷിച്ചത്. 2021ല്‍ ഉടുമ്ബൻചോല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.  പ്രതി ഒരു കുട്ടിയെ  കൂട്ടുകാരിയുടെ വീട്ടില്‍ വച്ച്‌ പീഡിപ്പിക്കുകയും രണ്ടാമത്തെ കുട്ടിയെ മറ്റൊരു ദിവസം ഇവരുടെ വീടിനടുത്തുള്ള  വീട്ടില്‍ വച്ച്‌ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പ്രതി പിടിയിലാകുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി.

    Read More »
  • Kerala

    മൂന്നാറില്‍ കാട്ടാന ആക്രമണം; വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന വയോധികനെ ചവിട്ടിക്കൊന്നു

    ഇടുക്കി: മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂര്‍ ദോബിപ്പാളയം സ്വദേശി കെ പാല്‍രാജ് (74) ആണ് മരിച്ചത്. ചൊവ്വാഴ്ച മൂന്നാര്‍ തെന്മല എസ്റ്റേറ്റില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പാല്‍രാജ്. മറ്റു മൂന്നുപേരോടൊപ്പം എസ്റ്റേറ്റ് കാന്റീനില്‍ പോയി മടങ്ങിവരുന്ന വഴിയില്‍ രാത്രി 9.30നായിരുന്നു ആനയുടെ ആക്രമണം. പാല്‍രാജിനെ ആന അടിച്ചു വീഴ്ത്തിയ ശേഷം ചവിട്ടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാര്‍ ബഹളംവെച്ചാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പടയപ്പയോടൊപ്പം മറ്റൊരു ആനയെ തെന്മല ഭാഗത്ത് കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അതേ ആന തന്നെയാണ് ആക്രമിച്ചതെന്നാണ് നിഗമനം.  

    Read More »
  • Crime

    പണം, വസ്ത്രങ്ങള്‍… ഒളിവില്‍പ്പോയത് ഫുള്‍സെറ്റപ്പില്‍; കൈക്കാശ് തീര്‍ന്നതോടെ ബന്ധുവീട്ടിലെത്തി, പിടിവീണു

    തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് കഴിഞ്ഞമാസം യുവതി തൂങ്ങിമരിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍പ്പോയ ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും അമ്മയും അറസ്റ്റിലായി. വണ്ടിത്തടം വാറുവിള പുത്തന്‍വീട് ഷഹ്ന മന്‍സിലില്‍ ഷാജഹാന്റെയും സുല്‍ഫത്തിന്റെയും മകളായ ഷഹ്ന(23) ആണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ചത്. ഷഹ്നയുടെ ഭര്‍ത്താവ് കാട്ടാക്കട പെരുകുളം മാര്‍ക്കറ്റ് റോഡ് എസ്.എന്‍.ഹൗസില്‍ നൗഫല്‍(27), മാതാവ് സുനിത(50), പിതാവ് നജിം(51) എന്നിവരാണ് അറസ്റ്റിലായത്. ഫോര്‍ട്ട് അസി. കമ്മിഷണര്‍ എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള തിരുവല്ലം പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് കാട്ടാക്കടയിലെ ബന്ധുവിന്റെ വീട്ടില്‍നിന്ന് ഇവരെ അറസ്റ്റുചെയ്തത്. പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റുചെയ്തത്. ഡിസംബര്‍ 26-നാണ് വണ്ടിത്തടത്തുള്ള വീട്ടില്‍ ഷഹ്നയെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ മൂവരും വീട്ടില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. ഷഹ്നയുടെ ഭര്‍ത്താവ് നൗഫലും ഇളയ സഹോദരനും അച്ഛനും അമ്മയും ചെലവിനായി ഒരുലക്ഷത്തോളം രൂപയും വസ്ത്രങ്ങളുമൊക്കെ സജ്ജമാക്കിയാണ് കാട്ടാക്കടയിലെ വീട്ടില്‍നിന്ന് കാറില്‍ കടയ്ക്കലുള്ള ബന്ധുവീട്ടിലേക്കു കടന്നത്. തുടര്‍ന്ന് ബന്ധുവിന്റെ കാറില്‍ കോയമ്പത്തൂരിലേക്കു പോയി. ആരും മൊബൈല്‍ഫോണ്‍ കൈയിലെടുത്തില്ല. പോലീസ്…

    Read More »
  • Crime

    ദലിത് യുവാവിന്റെ ആത്മഹത്യ; തുടരന്വേഷണത്തിന് കോടതി ഉത്തരവ്

    തൃശൂര്‍: എങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകന്റെ ആത്മഹത്യയില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂര്‍ എസ്‌സി എസ്ടി കോടതി. 2017 ജൂലൈ മാസത്തിലാണ് വിനായകന്‍ ആത്മഹത്യ ചെയ്തത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് വിനായകന്‍ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പരാതി. കേസില്‍ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. കേസില്‍ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മര്‍ദിക്കുന്നത്. തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് വിനായകന്‍ ആത്മഹത്യ ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് എടുത്തിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ മര്‍ദ്ദിച്ചു എന്ന കേസും ആത്മഹത്യ കേസുമാണ് എടുത്തിട്ടുള്ളത്.

    Read More »
Back to top button
error: