Month: January 2024
-
Kerala
യു.ഡി.എഫിലെ അവഗണന എണ്ണിപ്പറഞ്ഞ് നെല്ലൂര്‍; മാണി ഗ്രൂപ്പിലേക്ക് മടങ്ങാന്‍ മോഹം
കോട്ടയം: സജീവ രാഷ്ട്രീയത്തിലേക്ക് വരികയാണെന്നും കേരള കോണ്‍?ഗ്രസ്(എം)ലേക്ക് മടങ്ങിയെത്താന്‍ താല്‍പ്പര്യമുണ്ടെന്നും മുന്‍ എംഎല്‍എയായ ജോണി നെല്ലൂര്‍. വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവായ ശേഷം യുഡിഎഫ് നിരന്തരം തന്നെ അവഗണിച്ചുവെന്ന് ജോണി നെല്ലൂര്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്ഭവന്‍ മാര്‍ച്ചില്‍ മുന്‍ നിരയില്‍ തനിക്ക് ഇരിപ്പിടം തന്നില്ല. സ്വാഗത പ്രസംഗം നടത്തിയപ്പോള്‍ പേര് പറഞ്ഞില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വന്ന വേദിയില്‍ കസേര നല്‍കിയില്ലെന്നും തന്നെ യുഡിഎഫ് നിരന്തരം അപമാനിച്ചുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ആണ് തന്റെ മാതൃ സംഘടന. അവിടേക്ക് മടങ്ങണമെന്ന ആഗ്രഹം ആ പാര്‍ട്ടിയുടെ നേതൃത്വത്തോട് പങ്കുവയ്ക്കും. അവരാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.
Read More » -
Kerala
മഹാരാജാസ് കോളജ് തുറന്നു; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് എസ്എഫ്‌ഐ
കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച എറണാകുളം മഹാരാജാസ് കോളജ് വീണ്ടും തുറന്നു. കോളജ് അധികൃതരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് കോളജ് തുറന്നെങ്കിലും ആദ്യ ദിവസം കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് എത്തിയത്. അതിനിടെ കോളജില്‍ എസ്എഫ്‌ഐ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പി.എ.അബ്ദുള്‍ നാസറിനെ വെട്ടിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐ സമരം തുടരുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോളജില്‍ സംഘര്‍ഷം ആരംഭിച്ചത് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥിയുമായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി പി.എ.അബ്ദുള്‍ നാസറിന് കോളജില്‍ വെട്ടേല്‍ക്കുകയായിരുന്നു. ഇതിനു പിന്നില്‍ കെഎസ്‌യുഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. എസ്എഫ്‌ഐക്കാര്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ ആക്രമണമഴിച്ചു വിടുകയാണെന്ന് ആരോപിച്ച് കെഎസ്‌യുവും രംഗത്തെത്തി. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതോടെയാണ് അനിശ്ചിത കാലത്തേക്ക് കോളജ് അടച്ചിടാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോളജ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇരു വിഭാഗങ്ങളും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.
Read More » -
Crime
പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായി; സഹപാഠി കസ്റ്റഡിയില്‍
പത്തനംതിട്ട: ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനാലുകാരനെതിരെ പൊലീസ് കേസ് എടുത്തു. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പതിനാലുകാരനെ കസ്റ്റഡിയില്‍ എടുത്തതായും ബലാത്സംഗക്കുറ്റവും പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു. നിരവധി തവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായും പൊലീസ് കണ്ടെത്തി.
Read More » -
Kerala
പരശുറാമിൽ ഒരു വിദ്യാർഥിനികൂടി കുഴഞ്ഞുവീണു; ഒരു മാസത്തിനിടെ ആറാമത്തെ സംഭവം
കണ്ണൂർ: മംഗളൂരു-നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസിൽ (16649) തിരക്ക് കാരണം വിദ്യാർഥിനി കുഴഞ്ഞുവീണു. കോഴിക്കോട്ടേക്കുള്ള യാത്രയിൽ കൊയിലാണ്ടി എത്താറായപ്പോളാണ് വിദ്യാർത്ഥിനി തളർന്നുവീണത്. നിന്നുതിരിയാൻ പറ്റാത്ത കോച്ചിൽ വെള്ളംപോലും കൊടുക്കാനായില്ലെന്ന് യാത്രക്കാർ പറയുന്നു.വന്ദേഭാരതിനുവേണ്ടി പരശുറാമിനെ കൊയിലാണ്ടിക്ക് സമീപം പിടിച്ചിട്ടിരുന്നു. വണ്ടി വിട്ടപ്പോഴായിരുന്നു സംഭവം. 20 ദിവസത്തിനിടെ പരശുറാം എക്‌സ്‌പ്രസിലെ ആറാമത്തെ സംഭവമാണിത്. ജനുവരി എട്ടിന് രണ്ടു വിദ്യാർഥിനികൾ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ കുഴഞ്ഞുവീണീരുന്നു.പിന്നീട് രണ്ടു സ്ത്രീകളും കുഴഞ്ഞുവീണിരുന്നു.
Read More » -
Movie
”ലിജോ സാര്‍ ബിഗ് ബോസ് കാണുന്ന ഒരാളാണ്, എങ്ങനെയോ ഞാന്‍ കണ്ണില്‍പ്പെട്ടു, അയാള്‍ക്ക് വേണ്ടി പലതും നഷ്ടപ്പെടുത്തി”
വാനമ്പാടി എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സുചിത്ര നായര്‍. പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു ആരാധകവൃന്ദം തന്നെ സുചിത്രയ്ക്കുണ്ട്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര നല്ലൊരു നര്‍ത്തകി കൂടിയാണ്. ബിഗ് ബോസ് നാലാം സീസണില്‍ മത്സരാര്‍ത്ഥിയായും സുചിത്ര എത്തിയിരുന്നു. ബിഗ് ബോസില്‍ വന്നശേഷം ഫൈനലിലേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും സുചിത്ര പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമായിരുന്നു. ആ സീസണില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിട്ട മത്സരാര്‍ത്ഥി കൂടിയാണ് സുചിത്ര നായര്‍. സീരിയലിലേക്ക് സുചിത്ര എത്തിയതുപോലും സിനിമാമോഹം കൊണ്ടാണ്. അച്ഛനെപ്പോലും എതിര്‍ത്താണ് സുചിത്ര അഭിനയത്തിലേക്ക് എത്തിയത്. മതഭരമിഴിയോരം എന്ന പാട്ട് പുറത്തിറങ്ങുന്നത് വരെ സുചിത്രയുടെ കഥാപാത്രത്തിന് മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയില്‍ ഇത്രത്തോളം പ്രധാന്യമുണ്ടെന്ന് പ്രേക്ഷകര്‍ക്ക് അറിവില്ലായിരുന്നു. പാട്ട് പുറത്തിറങ്ങിയതോടെ നിരവധി പേരാണ് സുചിത്രയെ അഭിനന്ദിച്ച് എത്തിയത്. തന്റെ കന്നി ചിത്രത്തിന്റെ റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ വിശേഷങ്ങള്‍ അഭിമുഖത്തില്‍ പങ്കിട്ടിരിക്കുകയാണ് സുചിത്ര. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം ജീവിതത്തിലെ വിശേഷങ്ങളും സുചിത്ര പങ്കുവെച്ചു.…
Read More » -
Kerala
റാന്നി പഞ്ചായത്ത് പ്രസിഡന്റായി പ്രകാശ് കുഴിക്കാല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
പത്തനംതിട്ട:റാന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി വീണ്ടും പ്രകാശ് കുഴിക്കാല(കെ.ആർ.പ്രകാശ്) തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ്. അംഗങ്ങൾ,യു.ഡിഎഫ് പിന്തുണയോടെ വിജയിച്ച സ്വതന്ത്രൻ എന്നിവരുടെ പിന്തുണയോടെയാണ് ഇക്കുറി സ്വതന്ത്രനായ പ്രകാശ് പ്രസിഡന്റായത്. കഴിഞ്ഞതവണ കോൺഗ്രസ്, ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു പ്രകാശ് പ്രസിഡന്റായത്.എന്നാൽ ഇത്തവണ കോൺഗ്രസ് വിട്ടുനിന്നു. ഇതിനുമുമ്പ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് പിന്തുണച്ച പ്രകാശിന് വോട്ടുചെയ്തതിന് ബി.ജെ.പി. അംഗങ്ങളായ മന്ദിരം രവീന്ദ്രനെയും എ.എസ്.വിനോദിനെയും പാർട്ടിയിൽനിന്ന് ആറുവർഷത്തേക്ക് പുറത്താക്കിയിരുന്നു. എ.എസ്.വിനോദ് പിന്നീട് മെമ്പർസ്ഥാനം രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പുതുശ്ശേരിമലയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ വിജയത്തിലൂടെ എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുമെന്നുറപ്പായതോടെ പ്രകാശ് പ്രസിഡന്റുസ്ഥാനം രാജിവെയ്ക്കുകയായിരുന്നു. 13 അംഗ ഭരണസമിതിയിൽ നാല് കോൺഗ്രസ് അംഗങ്ങളുടേതൊഴികെ എല്ലാവരുടെയും വോട്ട് പ്രകാശിനാണ് ലഭിച്ചത്. കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായ മിനിമോൾക്ക് നാല് വോട്ടാണ് ലഭിച്ചത്. എൽ.ഡി.എഫിലെ ഗീതാ സുരേഷാണ് പ്രകാശിന്റെ പേര് നിർദേശിച്ചത്. സന്ധ്യാദേവി പിൻതാങ്ങി. ആറ് എൽ.ഡി.എഫ്. അംഗങ്ങൾ, ബി.ജെ.പി.സ്ഥാനാർഥിയായി മത്സരിച്ചുവിജയിച്ച മന്ദിരം രവീന്ദ്രൻ, യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സച്ചിൻ വയല എന്നിവരുടെ…
Read More » -
Crime
സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം സൈനികന്‍ ജീവനൊടുക്കി; വെടിയേറ്റത് ആറുപേര്‍ക്ക്
ഇംഫാല്‍: മണിപ്പൂരില്‍ സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം സൈനികന്‍ ആത്മഹത്യ ചെയ്തു. ആറ് സൈനികര്‍ക്കാണ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റത്. പരിക്കേറ്റവരെ ഇംഫാലിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, വെടിയേറ്റവര്‍ മണിപ്പൂര്‍ സ്വദേശികളെല്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു. വെടിവെയ്പ്പിനു പിന്നിലെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെയാണ് സംഭവം. ആസാം റൈഫിള്‍സ് ക്യാമ്പിലാണ് സംഭവമുണ്ടായത്. സൈനികന്‍ തന്റെ സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. മണിപ്പൂര്‍ കലാപവുമായി സംഭവത്തിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, കലാപവുമായി ഇതിന് പങ്കുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അക്രമത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
Read More » -
Crime
ജോലിസ്ഥലത്തെ സാമ്പത്തിക തിരിമറി കണ്ടെത്തി; മലയാളിയെ കൊന്നു കുഴിച്ചുമൂടി ‘പാക്കി’കള്‍
തിരുവനന്തപുരം: ഷാര്‍ജയില്‍ മലയാളിയെ കൊലപ്പെടുത്തിയത് പ്രതികളുടെ സാമ്പത്തിക തിരിമറി കണ്ടെത്തിയതലനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റ് (60)നെയാണ് പാകിസ്ഥാന്‍ സ്വദേശികളായ തട്ടിക്കൊണ്ട് പോയി കുഴിച്ചുമൂടിയത്. 36 വര്‍ഷമായി ദുബായിലെ ടി സിങ് ട്രേഡിങ് എല്‍എല്‍സിയിലെ പിആര്‍ഒ ആയിരുന്നു അനില്‍. ദുബായ് ടെക്സ്റ്റൈല്‍ സിറ്റിക്കകത്തെ വെയര്‍ ഹൗസിലായിരുന്നു കൊലപാതകം. പ്രതികളും ഇതേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. അനിലിന്റെ മൂത്ത സഹോദരന്‍ അശോക് കുമാര്‍ വിന്‍സന്റ് ഇതേ കമ്പനിയില്‍ ഫിനാന്‍സ് മാനേജറാണ്. ഇദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ജോലി സംബന്ധമായ ആവശ്യത്തിന് ഈ മാസം 2ന് സഹപ്രവര്‍ത്തകനായ പാകിസ്ഥാന്‍ പൗരന്റെയും ഇയാള്‍ സഹായത്തിനു വിളിച്ച മറ്റൊരു പാക്കിസ്ഥാന്‍കാരന്റെയും കൂടെ അനില്‍ ദുബായ് ടെക്സ്റ്റൈല്‍ സിറ്റിയിലെ വെയര്‍ ഹൗസിലേക്ക് പോയത്. അനിലിനെ കാണാനില്ലെന്ന് കുടുംബം പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. ജനുവരി 12ന് പൊലീസ് മൃതദേഹം കണ്ടെടുത്തത്.
Read More » -
Kerala
‘ബാബരിയാണ് നീതി’; ഒറ്റയാള്‍ പ്രതിഷേധം നടത്തിയയാള്‍ക്കെതിരേ കേരളത്തിൽ കലാപാഹ്വാനത്തിന് കേസ്
തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടത്തിയ ദിവസം ‘ബാബരിയാണ് നീതി’ എന്ന മുദ്രാവാക്യത്തില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയയാള്‍ക്കെതിരേ കലാപാഹ്വാനത്തിന് കേസ്. ബാലരാമപുരം സ്വദേശിയായ മുഹമ്മദ് സലീമിനെതിരേയാണ് കേസെടുത്തത്. കറുത്ത വസ്ത്രം ധരിച്ചും ബാബരിയുടെ ചിത്രമുള്ള പ്ലക്കാര്‍ഡേന്തിയുമാണ് സലീം തെരുവുകളിലൂടെ നടന്ന് പ്രതിഷേധിച്ചത്. കരിദിനം ആചരിക്കണമെന്നും പ്രാര്‍ഥിക്കണമെന്നും ഇയാൾ മൈക്കിൽക്കൂടി വിളിച്ചു പറയുന്നുമുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് പോലിസ് കലാപാഹ്വാനത്തിനു കേസെടുത്തത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാണ് കേസ്. നേരത്തേ ബാബരി ധ്വംസനത്തിന്റെ വാര്‍ഷികത്തിലും സലീം സമാനമായ രീതിയില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയിരുന്നു.
Read More »
