KeralaNEWS

കൂട്ടുകാരിയുടെ വീട്ടില്‍ വെച്ച്‌ പീഡനം, ശേഷം അയല്‍ വീട്ടില്‍ മറ്റൊരു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം;31 വർഷം കഠിനതടവ്

വട്ടപ്പാറ: ഇടുക്കിയില്‍ പോക്സോ കേസില്‍ പ്രതിക്ക് 31 വർഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി. പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അയൽപക്കത്തെ പ്രായപൂർത്തി ആകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്കാണ് 31വർഷം കഠിന തടവും 45000/-രൂപ പിഴയും കട്ടപ്പന പോക്സോ കോടതി ശിക്ഷ വിധിച്ചത്.

ചതുരംഗപ്പാറ വട്ടപ്പാറ സ്വദേശി ജയകുമാറിനെയാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് മഞ്ജു വി ശിക്ഷിച്ചത്. 2021ല്‍ ഉടുമ്ബൻചോല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.

 പ്രതി ഒരു കുട്ടിയെ  കൂട്ടുകാരിയുടെ വീട്ടില്‍ വച്ച്‌ പീഡിപ്പിക്കുകയും രണ്ടാമത്തെ കുട്ടിയെ മറ്റൊരു ദിവസം ഇവരുടെ വീടിനടുത്തുള്ള  വീട്ടില്‍ വച്ച്‌ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പ്രതി പിടിയിലാകുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി.

Back to top button
error: