Month: January 2024

  • Sports

    ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ഫിഫ റാങ്കിംഗില്‍ കൂപ്പുകുത്തി ടീം ഇന്ത്യ

    സൂറിച്ച്: ഖത്തറില്‍ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഫിഫ റാങ്കിംഗില്‍ കൂപ്പുകുത്തി ടീം ഇന്ത്യ.റാങ്കിംഗില്‍ 117-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. 2017ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും താഴ്ന്ന റാങ്കിംഗാണിത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ പകുതിയില്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനത്തോടെയാണ് ഇന്ത്യ ഖത്തറിലെ യാത്ര ആരംഭിച്ചത്. എന്നാല്‍ 2-0 തോല്‍വിയില്‍ ശുഭാപ്തിവിശ്വാസം പെട്ടെന്ന് മങ്ങി. ഉസ്‌ബെക്കിസ്ഥാനോട് 3-0 ന് നാണംകെട്ട തോല്‍വിയും സിറിയയോട് 1-0ന് പരാജയപെട്ട് ഇന്ത്യ ഏഷ്യൻ കപ്പ് അവസാനിപ്പിച്ചു. 2023ലെ എഎഫ്‌സി ഏഷ്യൻ കപ്പിലെ പ്രകടനത്തേക്കാള്‍ പ്രാധാന്യമർഹിക്കുന്നതാണ് ഈ തിരിച്ചടി. കഴിഞ്ഞ വർഷം ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കിരീടം നേടിയ ഇന്ത്യ അതിനു പിറകെ സാഫ് കപ്പും സ്വന്തമാക്കിയിരുന്നു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ഫിഫ റാങ്കിംഗില്‍ മുന്നിലുള്ള ലെബനനെനും കിര്‍ഗിസ്ഥാനെയും കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.ഇതോടെ 102 ൽ നിന്നും കഴിഞ്ഞ വർഷം  99-ാം റാങ്കിങ്ങിലേക്ക് ഇന്ത്യ കടന്നിരുന്നു.2019 ഏപ്രിലിൽ ഫിഫ പുറത്തുവിട്ട റാങ്കിങ്ങിൽ നൂറാം റാങ്കിന് പുറത്തായതിന് ശേഷം ആദ്യമായാണ് ഇന്ത്യ…

    Read More »
  • Sports

    ഫുട്ബോളിനെ വിടാതെ ഖത്തർ; 2025 ഫിഫ അറബ് കപ്പിനും വേദിയാകും

    ദോഹ: 2025ല്‍ നടക്കുന്ന ഫിഫ അറബ് കപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്ന് കായിക യുവജന മന്ത്രിയും എഎഫ്‌സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന്റെ പ്രദേശിക സംഘാടക സമിതി ചെയര്‍മാനുമായ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി പറഞ്ഞു. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് മത്സരങ്ങളിലെ ജനപങ്കാളിത്തം പ്രതീക്ഷിച്ചതിലും കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിഫ ലോകകപ്പ് ഉൾപ്പെടെ പ്രധാന കായിക മത്സരങ്ങള്‍ക്ക് വേദിയാകുന്നതിന് ഗള്‍ഫ് മേഖലകള്‍ പ്രാപ്തമാണെന്ന് തെളിയിക്കുന്നതാണിതെന്നും ലോകകപ്പ് ഫുട്ബാളും ഏഷ്യൻ കപ്പും ഉള്‍പ്പെടെ വമ്ബൻ കായിക മേളകള്‍ക്ക് വേദിയായ മണ്ണില്‍, ഇനി ഒളിമ്ബിക്‌സ് സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 2027 ലെ ഏഷ്യന്‍ കപ്പിനും 2034 ല്‍ ലോകകപ്പിനും വേദിയാകുന്ന സൗദി അറേബ്യയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

    Read More »
  • Kerala

    തേക്കടിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ വിദേശവനിത കുഴഞ്ഞുവീണ് മരിച്ചു

    കുമളി: തേക്കടിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ വിദേശവനിത കുഴഞ്ഞുവീണ് മരിച്ചു.ജർമൻ സ്വദേശിനി റോസ് മേരി റിങ്ക്സ് (75) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.ജർമനിയില്‍നിന്ന് 30 അംഗ സംഘത്തിന്‍റെ ഭാഗമായാണ് റോസ്മേരി ഇന്ത്യയിലെത്തിയത്.ഗ്രൂപ്പംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ റോസ് മേരിയെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മരുമകള്‍ ഹെലനും റോസ് മേരിക്കൊപ്പം തേക്കടിയിലെത്തിയിരുന്നു. തേക്കടി സന്ദർശനത്തിനുശേഷം ചൊവ്വാഴ്ച മടങ്ങിപ്പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

    Read More »
  • India

    പാക് കയ്യേറ്റ കാശ്മീർ തിരികെ പിടിക്കണം; അയോധ്യയിൽ പാക്കിസ്ഥാനെതിരെ മഹാ യാഗം

    അയോധ്യയിലെ രാമക്ഷേത്രാങ്കണത്തിലെ ഹനുമാൻ കോവിലിൽ പാക്കിസ്ഥാനെതിരെ മഹാ യാഗം. 1008 ഹോമങ്ങൾ ഒരുക്കി നടത്തുന്ന ഈ മഹാ യാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണ പ്രതിഷ്ഠ നടത്തുന്ന സമയത്ത് തന്നെ ആയിരുന്നു. പാക്ക് അധിനിവേശ കാശ്മീർ പിടിച്ചെടുക്കാൻ ശക്തി തരണം എന്നും ആ ശക്തി നരേന്ദ്ര മോദിക്ക് നൽകണം എന്നുമായിരുന്നു ഹനുമാൻ കോവിലിലെ യാഗത്തിന്റെ മുഖ്യ ആവശ്യം. അയോധ്യ എന്ന ആ​ഗ്രഹം സാക്ഷാത്കരിക്കാൻ സാധിച്ചുവെങ്കിൽ കാശ്മീരും തിരിച്ചുപിടിക്കാൻ  കഴിയുമെന്നും അതിന്  ഹനുമാന്റെ സഹായം തേടുകയായിരുന്നുവെന്നും യാഗത്തിന് ശേഷം നേതൃത്വം നൽകിയവർ പറഞ്ഞു.

    Read More »
  • Kerala

    ജനുവരി 27ന് സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധി

    തിരുവനന്തപുരം: ജനുവരി 27ന് സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധി. അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഒന്ന് മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

    Read More »
  • Pravasi

    റിയാദിൽ മദ്യശാല; ചരിത്ര മാറ്റത്തിനൊരുങ്ങി സൗദി

    റിയാദ്:  ചരിത്രത്തിലാദ്യമായി  മദ്യശാല തുറക്കാനുള്ള നീക്കവുമായി സൗദി അറേബ്യ .തലസ്ഥാനമായ റിയാദില്‍ മദ്യക്കട തുറക്കാൻ സൗദി അറേബ്യ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞർക്കാണ് മദ്യം ലഭ്യമാക്കുകയെന്ന് റിപ്പോർട്ടില്‍ പറയുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.  ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറൻസ് എടുക്കുകയും വേണം. പിന്നീട് പ്രതിമാസ ക്വാട്ട അനുസരിച്ച്‌ മദ്യം വിതരണം ചെയ്യുമെന്നും പറയുന്നു. അടുത്ത ആഴ്ച തന്നെ സ്റ്റോർ തുറന്നേക്കും. ഇസ്ലാമില്‍ മദ്യപാനം നിഷിദ്ധമായതിനാല്‍ സൗദിയില്‍ സമ്ബൂർണ മദ്യനിരോധന നയമാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, വിനോദസഞ്ചാരത്തിനും വ്യവസായത്തിനും രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. പെട്രോള്‍ അടിസ്ഥാനമാക്കിയുള്ള സമ്ബദ് വ്യവസ്ഥക്ക് ശേഷം വിഷൻ 2030 എന്നറിയപ്പെടുന്ന വിപുലമായ പദ്ധതികളുടെ ഭാഗമാണിതെന്നും കരുതുന്നു. എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ സ്റ്റോർ തുറക്കുക. അമുസ്‌ലിംകള്‍ക്ക് മാത്രമായിരിക്കും…

    Read More »
  • Kerala

    സ്‌കൂൾ അസംബ്ലിയില്‍ ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച കേസില്‍ പ്രധാനധ്യാപികക്ക് ജാമ്യം, അച്ചടക്കം പാലിക്കാനാണ് ചെയ്തതെന്ന് കോടതി നിരീക്ഷണം

          കാഞ്ഞങ്ങാടിനടുത്ത് കോട്ടമല മാര്‍ ഗ്രിഗോറിയോസ് യു പി സ്‌കൂളിലെ അസംബ്ലിയില്‍ ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച കേസില്‍ പ്രധാനധ്യാപികയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കി. ‘കുറ്റം ചെയ്യണമെന്ന ഉദ്ദേശം അധ്യാപികയ്ക്ക് ഉണ്ടായിരുന്നില്ലെന്നും അച്ചടക്കം പാലിക്കാനാണ് മുടി മുറിച്ചതെന്നും’ കോടതി ജാമ്യാപേക്ഷയില്‍ നിരീക്ഷിച്ചു. മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ യു പി സ്‌കൂളില്‍ ഒക്ടോബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ 27ന് ഹാജരാകാന്‍ അധ്യാപികയോട് കോടതി നിര്‍ദ്ദേശിച്ചു. പൊലീസ് അറസ്റ്റ് ചെയ്താല്‍ ഉപാധികളോടെ ജാമ്യം നല്‍കണമെന്നുമാണ് ഹൈക്കോടതി ഉത്തരവ്. പരസ്യമായി മുടി മുറിച്ചത് വിദ്യാർഥിയുടെ അന്തസിനും ആത്മാഭിമാനത്തിനും ക്ഷതമേല്‍പ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. ഇതിന് പട്ടികജാതി പട്ടികവര്‍ഗ പീഡന നിയമം ബാധകമല്ലെന്നും ജുവനൈല്‍ നിയമം ബാധകമാകുന്ന കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മുടി മുറി സംഭവം വിവാദമാകുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തതോടെ ചിറ്റാരിക്കല്‍ പൊലീസാണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തത്. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപിക…

    Read More »
  • Kerala

    അദ്ധ്യാപകൻ്റെ കൈവെട്ടിയ കേസ്, ഒന്നാം പ്രതി സവാദിന്റെ ബന്ധുക്കളെയും വിവാഹം നടത്തിയ ആരാധനാലയ ഭാരവാഹികളെയും എന്‍ഐഎ ചോദ്യം ചെയ്തു

        പ്രൊ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് 13 വര്‍ഷം ഒളിവുജീവിതം നയിച്ചതുമായി ബന്ധപ്പെട്ട് എന്‍ഐഎ വിശദമായ അന്വേഷണത്തിന്. ഇതിന്റെ ഭാഗമായി മഞ്ചേശ്വരത്തെത്തിയ എന്‍ഐഎ സംഘം സവാദിന്റെ ഭാര്യ ഖദീജ, ഭാര്യാപിതാവ് അബ്ദുർ റഹ്‌മാൻ, സവാദിന്റെയും ഖദീജയുടെയും വിവാഹം നടത്തികൊടുത്ത പള്ളി കമ്മിറ്റി പ്രസിഡണ്ട്, സെക്രട്ടറി എന്നിവരെ ചോദ്യം ചെയ്തു. കൂടുതല്‍ മൊഴിയെടുക്കാനായി ഇന്ന് (വ്യാഴം) കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.   തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായ ടി ജെ ജോസഫിന്റെ കൈപ്പത്തി ഒരു സംഘം വെട്ടിമാറ്റിയത് 2010 ജൂലൈ നാലിനാണ്. ഈ കേസില്‍ ഒന്നാം പ്രതിയാണ് സവാദിനെ 13 വര്‍ഷമായി ഒളിവുജീവിതത്തിനൊടുവിൽ രണ്ടാഴ്ച മുമ്പാണ് കണ്ണൂര്‍ മട്ടന്നൂരിലെ വാടക വീട്ടില്‍ വെച്ച് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഉള്ളാള്‍, വളപട്ടണം, ഇരിട്ടി, മട്ടന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാടക വീടെടുത്ത് താമസിച്ചു വരികയായിരുന്നു സവാദ്. 2016-ലാണ് ഖദീജയുമായുള്ള സവാദിന്റെ വിവാഹം നടന്നത്.…

    Read More »
  • Kerala

    മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അമ്മ മരിച്ച സംഭവം, മകളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു; കേരള ബാങ്ക് ജീവനക്കാരനായ മകനെതിരെയുള്ള നടപടി  പൊലീസ്  റിപ്പോര്‍ട്ട് ലഭിച്ച ശേഷം 

       കുമളി അട്ടപ്പള്ളത്ത് മക്കള്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തിച്ച വയോധിക മരിച്ച സംഭവത്തില്‍ മകളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കുമളി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ മകള്‍ സിജിയെയാണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനാണ് മകന്‍ സജിമോൻ. ഈ വിഷയത്തില്‍ കേരള ബാങ്ക്  പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പൊലീസ് റിപ്പോര്‍ട്ടിനു ശേഷമായിരിക്കും മകനെതിരെ നടപടി സ്വീകരിക്കുക. അന്നക്കുട്ടി മാത്യുവിന്റെ  സംസ്കാരം കഴിഞ്ഞതിനു പിന്നാലെ മക്കളായ സജി, സിജി എന്നിവർക്കെതിരെ പൊലീസ്  കേസെടുത്തിരുന്നു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഇതിന് പിന്നാലെയാണ് പഞ്ചായത്തില്‍ നിന്നുള്ള നടപടി. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയില്‍ വാടകവീട്ടില്‍ കഴിഞ്ഞിരുന്ന മൈലക്കല്‍ അന്നക്കുട്ടി മാത്യുവാണ് കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മൃതദേഹം ഏറ്റുവാങ്ങാനും മക്കള്‍ എത്തിയില്ല. തുടര്‍ന്ന് ജില്ലാ ഭരണകൂടവും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് കുമളിയിലെത്തിച്ച് സംസ്‌കാരം നടത്തിയത്. നരകയാതന അനുഭവിച്ച് ദിവസങ്ങളോളം അന്നക്കുട്ടി മാത്യു…

    Read More »
  • Kerala

    കാസർകോട് സ്വദേശികളായ 2 പ്രവാസികൾ അന്തരിച്ചു

        ദുബൈയിലും അജ്മാനിലും ബിസിനസ്സുകാരായ രണ്ട് പ്രവാസികൾ അന്തരിച്ചു.  അജ്മാനിലെ വ്യാപാരിയും ബങ്കരക്കുന്ന് ബി. എം സ്ട്രീറ്റിലെ മഹ്മൂദിന്റെ മകനുമായ മൊയ്തീനും(37), ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയും മാര്‍സ് ജനറല്‍ ട്രേഡിംഗ് കമ്പനിയില്‍ കമേഴ്ഷ്യല്‍ മാനേജറുമായിരുന്ന തായലങ്ങാടിയിലെ മമ്മുഞ്ഞി അബ്ദുല്‍ ഖദീറു(74)മാണ്  വിട പറഞ്ഞത്. മൊയ്തീൻ കാല്‍ വേദനയെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് നാട്ടില്‍ എത്തിയതായിരുന്നു. ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം. മാതാവ്: പരേതയായ ഖൈറുന്നിസ. ഭാര്യ: അസ്മി മറിയം ദേര്‍ലക്കട്ട. മക്കള്‍: ഫാത്തിമ (വിദ്യാര്‍ത്ഥിനി), ഇബ്രാഹിം, മര്‍വ. ഇന്ന് (ബുധൻ) രാവിലെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ദുബായില്‍ അന്തരിച്ച തായലങ്ങാടിയിലെ മമ്മുഞ്ഞി അബ്ദുല്‍ ഖദീര്‍ മമ്മുഞ്ഞി ഹാജിയുടെ മകനാണ്. ഭാര്യ: റാബിയ എന്‍.എ, മക്കള്‍: ആയിഷത്ത് റംസിയ, മുഹമ്മദ് ഷഫ്‌റി, അബ്ദുല്ല റഷറി. മരുമക്കള്‍: ഷഫ്ഖത് ബഷീര്‍ ദുബായ്, ഡോ. നുഹ്‌മ, റിസാസ (എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി).

    Read More »
Back to top button
error: