Month: January 2024
-
Kerala
കേടായ സാരി മാറ്റിനല്‍കിയില്ല; ടെക്‌സ്‌റ്റൈല്‍ ഉടമയ്ക്ക് 75,040 രൂപ പിഴ ചുമത്തി കോടതി
കൊച്ചി: നിര്‍മാണത്തില്‍ കേടുപാടുകളുള്ള സാരി മാറ്റിനല്‍കാത്ത ടെക്‌സ്‌റ്റൈല്‍ ഉടമയ്ക്ക് പിഴ ചുമത്തി കോടതി. സില്‍ക്കിന്റെ വിവാഹ സാരി മാറ്റിനല്‍കാന്‍ വിസമ്മതിച്ചതിനാണ് സ്ത്രീക്ക് 75,040 നഷ്ടപരിഹാരം നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടിരിക്കുന്നത്. ചങ്ങനാശ്ശേരി സ്വദേശി പ്രൊഫ. സാറ തോമസ് ആണ് മകളുടെ വിവാഹത്തിനായി കൊച്ചിയിലെ കല്യാണ്‍ സില്‍ക്‌സില്‍നിന്ന് 2018 ജനുവരിയില്‍ സാരി വാങ്ങിയത്. 30,040 രൂപയായിരുന്നു സാരിയുടെ വില. നല്‍കി സില്‍ക്ക് സാരി വാങ്ങിയത്. വിവാഹം നടക്കാത്ത സാഹചര്യത്തില്‍ സാരി ഉപയോഗിച്ചില്ല. പിന്നീട് 2019 ജനുവരി 23ന് പരാതിക്കാരി സാരി പരിശോധിച്ചപ്പോള്‍ കറുത്ത പാടുകള്‍ കണ്ടു. വ്യാപാരിയെ സമീപിച്ചപ്പോള്‍ സാരി മാറ്റിനല്‍കാമെന്ന് ആദ്യം ഉറപ്പുനല്‍കിയെങ്കിലും പിന്നീട് വാക്കുപാലിച്ചില്ല. തുടര്‍ന്നാണ് സാരി നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഇവര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. സാരി മാറ്റിനല്‍കാത്തതിനു നഷ്ടപരിഹാരവും സാരിയുടെ വിലയും നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിലാണ് ഇപ്പോള്‍ കോടതിയുടെ വിധി വന്നിരിക്കുന്നത്. അധാര്‍മ്മികമായാണു കച്ചവടം നടത്തിയതെന്നും വ്യാപാരിയുടെ സേവനം അപര്യാപ്തതമാണെന്നും കമ്മീഷന്‍…
Read More » -
Kerala
രാജ്ഭവനില്‍ ഗവര്‍ണറുടെ വിരുന്ന്; 20 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ഗവര്‍ണറുടെ അറ്റ് ഹോം സല്‍ക്കാരത്തിന് സര്‍ക്കാര്‍ 20 ലക്ഷം രൂപ അനുവദിച്ചു. റിപ്പബ്ലിക് ദിനത്തില്‍ പൗരപ്രമുഖര്‍ക്ക് വിരുന്നൊരുക്കാനായാണ് രാജ്ഭവന് സര്‍ക്കാര്‍ പണം അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിക്കൊണ്ടാണ് പണം അനുവദിച്ചിരിക്കുന്നത്. വിരുന്നിലേക്ക് മുഖ്യമന്ത്രി അടക്കമുള്ളവരെ ക്ഷണിച്ചേക്കും. സര്‍ക്കാര്‍- ഗവര്‍ണര്‍ പോരിനെ തുടര്‍ന്ന് കഴിഞ്ഞ ക്രിസ്മസിന് രാജ്ഭവനില്‍ നടന്ന വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. എന്നാല്‍, നിയമസഭാ സമ്മേളനം നടക്കാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തിനെത്തുന്ന ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറ്റ് ഹോം വിരുന്നിലേക്ക് ക്ഷണിച്ചേക്കുമെന്നാണ് സൂചന.
Read More » -
Crime
പോയത് സുഹൃത്തിന്റെ വിവാഹച്ചടങ്ങിന്; ഓട്ടോ ഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായി
കൊച്ചി: ഓട്ടോഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് പരാതി. നെട്ടൂര്‍ സ്വദേശി ടിഎസ് പ്രവീണ്‍ കുമാറിനെയാണ് ഞായറാഴ്ച മുതല്‍ കാണാതായത്. രണ്ടുദിവസമായി പൊലീസും സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷണം തുടരുകയാണ്. കുണ്ടന്നൂര്‍ സ്റ്റാന്‍ഡിലാണ് പ്രവീണ്‍കുമാര്‍ ഓട്ടോ ഓടിച്ചിരുന്നത്. ഞായറാഴ്ച കുണ്ടന്നൂരിനു സമീപം സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രവീണ്‍കുമാര്‍ പോയിരുന്നു. അന്ന് വൈകിട്ടു മുതലാണ് കാണാതായതെന്ന് കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, അന്നുരാത്രി 10 മണി വരെ പ്രവീണ്‍കുമാറിനെ ജങ്ഷനു സമീപം കണ്ടവരുണ്ടെന്നും പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. വിവാഹച്ചടങ്ങിനെത്തിയ പ്രവീണ്‍കുമാര്‍ മദ്യപിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. മദ്യലഹരിയില്‍ ഉറങ്ങിപ്പോയ പ്രവീണ്‍കുമാറിന്റെ കയ്യില്‍നിന്ന് ഓട്ടോയുടെ താക്കോലും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, ഫോണ്‍ ഒരു സുഹൃത്ത് എടുത്തുവച്ചത് പിന്നീട് വീട്ടില്‍ തിരിച്ചേല്‍പ്പിച്ചു. വീട്ടില്‍ അമ്മ മാത്രമായതിനാല്‍ മനഃപൂര്‍വം മാറിനില്‍ക്കാനും സാധ്യതയില്ല. എത്ര മദ്യപിച്ചാലും പിറ്റേന്നു പുലര്‍ച്ചെ നാലു മണിയോടെ തന്നെ സ്റ്റാന്‍ഡില്‍ ഓട്ടോയുമായി എത്തിയിരുന്ന പ്രവീണ്‍കുമാര്‍ എവിടെയാണ് അപ്രത്യക്ഷനായതെന്ന അന്വേഷണത്തിലാണ്…
Read More » -
NEWS
യുക്രൈന്‍ തടവുകാരുമായി പറന്ന റഷ്യന്‍ വിമാനം തകര്‍ന്ന് 65 മരണം
മോസ്‌കോ: യുക്രൈന്‍ തടവുകാരുമായി പറന്ന റഷ്യന്‍ വിമാനം തകര്‍ന്ന് 65 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യയുടെ ഐഎല്‍-76 മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് യുക്രൈന്‍ അതിര്‍ത്തി പ്രദേശമായ ബീല്‍ഗറദ് മേഖലയില്‍ തകര്‍ന്നുവീണത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തടവുകാരെ കൈമാറുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് വിമാനം തകര്‍ന്നതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധതടവുകാര്‍ക്ക് പുറമെ ആറ് ജീനവനക്കാരും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു. റഷ്യന്‍ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങള്‍ക്കായുള്ള മിസൈലുകള്‍ വിമാനത്തിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സൈനിക കമ്മീഷനെ നിയോ?ഗിച്ചതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈന്യത്തിന്റെ പ്രത്യേക സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, യുക്രൈന്‍ സൈന്യം വിമാനം തകര്‍ത്തതാണെന്ന് ചില യുക്രൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പിന്നീട് ട്വീറ്റുകള്‍ പിന്‍വലിച്ചു.
Read More » -
Crime
ലഹരിയിടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു
കൊച്ചി: ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫിസിലാണ് ചോദ്യം ചെയ്യല്‍. ലഹരിയിടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി നടപടി. 2020ല്‍ അറസ്റ്റിലായ ബിനീഷിന് ഒരു വര്‍ഷത്തെ തടവിനുശേഷമാണ് ജാമ്യം കിട്ടിയത്. ഈ കേസില്‍ ആദായനികുതിയിലടക്കം പൊരുത്തക്കേടുകള്‍ ഇ.ഡി കണ്ടെത്തിയിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍. ബുധനാഴ്ച രാവിലെ 10.30 നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള കേസില്‍ ബിനീഷ് കോടിയേരിക്ക് എതിരെയുള്ള വിചാരണക്കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി.അനിഖ എന്നിവരെ 2020ല്‍ ലഹരിക്കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്തു. ഇവരുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. ബിനീഷിന്റെ ബെനാമിയാണ് അനൂപ് എന്നാണ് ഇ.ഡി ആരോപണം.
Read More » -
Kerala
പീഢനക്കേസ് പ്രതിയെ ആസാമിലെ ഉൾഫാ ക്യാമ്പിൽ നിന്ന് പിടികൂടി കളമശ്ശേരി പോലീസ്
കൊച്ചി: കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഒന്നര വർഷമായി ഒളിവിൽ കഴിഞ്ഞയാളെ കളമശ്ശേരി പോലീസ് ആസാമിൽ നിന്ന് പിടികൂടി. അപ്പർ ആസാം ദിമാജി ജില്ലയിൽ കാലിഹമാരി ഗ്രാമത്തിൽ രാത്തുൾ സൈക്കിയയുടെ മകൻ പുസാൻഡോ എന്ന് വിളിക്കുന്ന മഹേശ്വൻ സൈക്കിയയെയാണ് കളമശ്ശേരി പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. 2022 ൽ കളമശ്ശേരി ചേനക്കാല റോഡിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പ്രതി സമീപത്തു താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാൾ ആസാമിലേക്ക് കടന്നു. അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ഉൾഗ്രാമത്തിൽ ഉൾഫ ബോഡോ തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള ഒരു ബന്ധുവിൻ്റെ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാൾ ലോക്കൽ പോലീസ് പോലും കടന്നുചെല്ലാൻ മടിക്കുന്ന ഉൾ ഗ്രാമത്തിൽ നിന്നാണ് കളമശ്ശേരി പോലീസ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. മുൻപ് പ്രതിയെ അന്വേഷിച്ചുപോയ പോലീസ് ടീമിന് ലോക്കൽ പോലീസിന്റെ പിന്തുണ ലഭിക്കാത്തതിനാൽ പ്രതിയെ കണ്ടെത്താൻ …
Read More » -
Kerala
കന്യാസ്ത്രീ ബസിടിച്ച് മരിച്ചു, രാവിലെ പള്ളിയിൽ പ്രാര്‍ഥനയ്ക്ക് പോകുമ്പോഴായായിരുന്നു അപകടം
തളിപ്പറമ്പ്: പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്ക് പോകവെ കന്യാസ്ത്രീ ബസിടിച്ച് മരിച്ചു. പൂവ്വം സെന്റ് മേരീസ് കോണ്‍വെന്റിലെ സുപീരിയര്‍ സിസ്റ്റര്‍ സൗമ്യ (58) ആണ് മരിച്ചത്. ഇന്ന് (ബുധൻ) രാവിലെ ആറരക്കായിരുന്നു അപകടം. മറ്റൊരു സിസ്റ്ററോടൊപ്പം കോൺവെന്റിന് സമീപമുള്ള ലിറ്റിൽ ഫ്‌ളവർ പള്ളിയിലേക്ക് നടന്നുപോകവെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സെന്റ് മരിയാസ് ബസ് ഇടിക്കുകയായിരുന്നു. ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തൃശൂർ സ്വദേശിനിയായ സിസ്റ്റർ സൗമ്യ മൂന്ന് മാസം മുമ്പാണ് ഇവിടെ ചുമതലയേറ്റത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംസ്കാരം നാളെ (വ്യാഴം) വൈകുന്നേരം മൂന്ന് മണിക്ക് പൂവ്വം ലിറ്റില്‍ ഫ്ളവര്‍ പള്ളി സെമിതേരിയില്‍ വൈകുന്നേരം 3ന്. സംസ്‌കാര ശുശ്രൂഷകള്‍ക്ക് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാര്‍മികത്വം വഹിക്കും. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. അതേസമയം, തളിപ്പറമ്പില്‍ സീബ്രാലൈനില്‍ നടന്നു പോകുന്ന യാത്രക്കാര്‍വരെ ബസും മറ്റു വാഹനങ്ങളും ഇടിച്ച് മരണമടയുന്നതില്‍ പ്രതിഷേധത്തിലാണ്…
Read More » -
Kerala
തീരദേശ ഹൈവേ; കൊച്ചിയിൽ ഭൂമി ഏറ്റെടുക്കുന്നു
കൊച്ചി: തീരദേശ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ നിർമാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പശ്ചിമ കൊച്ചി പ്രദേശത്ത് സാമൂഹികാഘാത പഠനത്തിന് സർക്കാർ അനുമതി നല്‍കി. 58.40 ഹെക്റ്ററാണ് ഹൈവേ നിർമാണത്തിനായി പശ്ചിമകൊച്ചി ഭാഗത്ത് ഏറ്റെടുക്കേണ്ടിവരിക. ചെല്ലാനം, കുമ്ബളങ്ങി, പള്ളുരുത്തി, രാമേശ്വരം, ഫോർട്ട് കൊച്ചി, പുതുവൈപ്പ്, എളങ്കുന്നപ്പുഴ, ഞാറയ്ക്കല്‍, നായരമ്ബലം, എടവനക്കാട്, കുഴിപ്പിള്ളി, പള്ളിപ്പുറം വില്ലെജുകളിലാണ് ഭൂമി ഏറ്റെടുക്കേണ്ടി വരിക. ദേശീയപാതാ മാനദണ്ഡമനുസരിച്ച് 14 മീറ്റർ വീതിയിലാകും തീരദേശ ഹൈവേ നിർമിക്കുക. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. കിഫ്‌ബി ഫണ്ട് ഉപയോഗിച്ചായിരിക്കും നിർമാണം. ജില്ലയില്‍ ചെല്ലാനം സൗത്ത് മുതല്‍ ഫോർട്ട് കൊച്ചി വരെയും കാളമുക്ക് മുതല്‍ മുനമ്ബം വരെയുമുള്ള സ്ട്രെച്ചിലെ പ്രാഥമിക ഔട്ട് ലൈൻ തയാറായിക്കഴിഞ്ഞു.ഫോർട്ട് കൊച്ചി മുതല്‍ വൈപ്പിൻ വരെയുള്ള പാതയുടെ അലൈൻമെന്‍റ് സംബന്ധിച്ച് ചർച്ചകള്‍ തുടരുകയാണ്. നിർദിഷ്ട ബ്രൗണ്‍ഫീല്‍ഡ് ഹൈവേ വൈപ്പീൻ – മുനമ്ബം ഹൈവേയുടെ പടിഞ്ഞാറുഭാഗത്ത് കൂടിയാണ് കടന്നുപോകുന്നത്. തീരദേശ ഹൈവേ പദ്ധതിയുടെ ഭാഗമായി പാണ്ടിക്കുടി…
Read More » -
Kerala
ക്രിസ്തുമസ് ബമ്പർ റിസൾട്ട്; ഒന്നാം സമ്മാനം പാലക്കാട്
തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂയർ ബംപർ വിജയിയെ പ്രഖ്യാപിച്ചു. XC224091 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.20 കോടി രൂപയാണ് സമ്മാനം. പാലക്കാട് നിന്നുള്ള ഷാജഹാൻ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മനം. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. 20 പേർക്ക് 1 കോടി വീതമാണ് രണ്ടാം സമ്മാനം. XE 409265,XH 316100,XK 424481,KH 388696,KL 379420,XA 324784,XG 307789,XD 444440,XB 311505,XA 465294,XD 314511,XC 483413,XE 398549,XK 105413,XE 319044,XB 279240,XE 103824,XE 243120,XB 378872,XL 421156 എന്നീ നമ്ബറുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. 20 കോടി രൂപയാണ് സമ്മാനം. പാലക്കാട് നിന്നുള്ള ഷാജഹാൻ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മനം. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. 20 പേർക്ക് 1 കോടി വീതമാണ് രണ്ടാം സമ്മാനം. XE 409265,XH 316100,XK 424481,KH 388696,KL 379420,XA 324784,XG…
Read More » -
Crime
കൊച്ചിയില്‍ ഗുണ്ടകളെ തൂത്തുവാരി; പിടയിലായത് 50ലേറെ പേര്‍
കൊച്ചി: ഗുണ്ടാസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി കൊച്ചി സിറ്റി പോലീസ്. രണ്ട് രാത്രികളായി കൊച്ചി നഗരം കേന്ദ്രീകരിച്ച് അതീവരഹസ്യമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ ഗുണ്ടകള്‍, സ്ഥിരം കുറ്റവാളികള്‍, മയക്കുമരുന്ന് ഇടപാടുകാര്‍, പിടികിട്ടാപ്പുള്ളികള്‍ എന്നിവരുള്‍പ്പെടെ നിരവധി പേരെയാണ് പോലീസ് പിടികൂടിയത്. 50-ലേറെ പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നഗരത്തില്‍ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഇടപാടുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ കൊച്ചി പോലീസ് തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഗുണ്ടകള്‍ കൊച്ചിയിലെത്തുകയും പല കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത് തടയാനാണ് ശക്തമായ നടപടിയുമായി പോലീസ് രംഗത്തെത്തിയത്. ബുധനാഴ്ച രാവിലെ 10 മണിവരെ പോലീസിന്റെ റെയ്ഡ് നീണ്ടു. സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട പൂര്‍ണ്ണമായ കണക്കുകളും മറ്റുവിവരങ്ങളും അല്‍പ്പസമയത്തിനകം പുറത്തുവിടുമെന്നാണ് പോലീസ് അറിയിച്ചത്.
Read More »