Month: January 2024

  • LIFE

    സെന്റ് ഫ്രാൻസിസ് സിഎസ്ഐ ചർച്ച്; വാസ്കോ ഡി ഗാമയെ അടക്കം ചെയ്തത ഫോർട്ട്‌ കൊച്ചിയിലെ  ദേവാലയം

    ലോക ചരിത്രത്തിൽ ഇടം നേടിയ ദേവാലയമാണ് ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് സിഎസ്ഐ ചർച്ച്. രാജ്യത്തെ ആദ്യ യൂറോപ്യൻ പള്ളികളിൽ ഒന്നാണ് ഇത്. 1503ൽ ആണ് ഈ‌ ചർച്ച് സ്ഥാപിതമായത്.ഇന്ത്യയെ പശ്ചാത്യ സമൂഹത്തിനു പരിചയപ്പെടുത്തിയ ചരിത്ര പുരുഷനും ലോകസഞ്ചാരിയുമായ വസ്കോ ഡി ഗാമയെ അടക്കം ചെയ്തത് ഫോർട്ട്‌ കൊച്ചിയിലെ ഈ ദേവാലയത്തിലാണ്. 1804 മുതൽ 1947 വരെ ബ്രിട്ടീഷ് ആംഗ്ലിക്കൻ സഭയുടെ മിഷണറി വിഭാഗത്തിന്റെ(സി.എം.എസ്.) നിയന്ത്രണത്തിലായിരുന്ന പള്ളി 1947-ൽ സി.എസ്.ഐ. സഭയുടെ രൂപീകരണത്തെ തുടർന്ന് സഭയുടെ ഉത്തര കേരള മഹായിടവകയുടെ ഭാഗമായി. ഞായറാഴ്ച്ചകളിലും വിശേഷദിവസങ്ങളിലും ഇവിടെ മതപരമായ ചടങ്ങുകൾ നടക്കാറുണ്ട്. മറ്റ് ദിവസങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. പോർച്ചുഗീസ് പര്യവേഷകനും നാവികനുമായിരുന്ന വാസ്കോ ഡ ഗാമ 1524-ൽ തന്റെ മൂന്നാമത് കേരളസന്ദർശനത്തിനിടെ കൊച്ചിയിൽ വച്ച് മരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശരീരം ആദ്യം ഈ പള്ളിയിലായിരുന്നു അടക്കപ്പെട്ടത്. പതിനാലു വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ അഞ്ചാമത്തെ പുത്രൻ പേഡ്രോ ഡ സിൽവ ഗാമ കൊച്ചിയിലെത്തി അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പോർച്ചുഗലിലെ വിഡിഗ്വെട്രിയയിലേയ്ക്ക് കൊണ്ടുപോവുകയും ലിസ്ബണിലേക്ക് മാറ്റും വരെ അവിടെ സൂക്ഷിക്കുകയുമുണ്ടായി.

    Read More »
  • India

    ആക്സിസ് ബാങ്കിന് 6,071 കോടി രൂപയുടെ അറ്റാദായം

    കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് നടപ്പുസാമ്ബത്തിക വര്‍ഷത്തിന്റെ മൂന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ബാങ്ക് 6,071 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനം (എന്‍ഐഐ) മൂന്നാം പാദത്തില്‍ 11,459 കോടി രൂപയില്‍ നിന്ന് 9 ശതമാനം ഉയര്‍ന്ന് 12,532 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേപാദത്തില്‍ അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) 4.01 ശതമാനമായിരുന്നു. ക്യുഎബി (ക്വാര്‍ട്ടേര്‍ലി ആവറേജ് ബാലന്‍സ്) അടിസ്ഥാനത്തില്‍, കാസ (CASA) വാര്‍ഷികാടിസ്ഥാനത്തില്‍ 13% വും പാദാടിസ്ഥാനത്തില്‍ 1% വും വളര്‍ന്നു. ഡിസംബര്‍ അവസാനംവരെ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (ഗ്രോസ് എന്‍പിഎ) 1.58 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി (നെറ്റ് എന്‍പിഎ) 0.36 ശതമാനവുമാണ്. മൂന്നാം പാദത്തില്‍ ബാങ്കിന്റെ ഫീസിനത്തിലുള്ള വരുമാനം 29 ശതമാനം ഉയര്‍ന്ന് 5,170 കോടി രൂപയായി. റീട്ടെയില്‍ ഫീസ് വാര്‍ഷികാടിസ്ഥാത്തില്‍ 36% വും പാദാടിസ്ഥാനത്തില്‍ 6% വും വര്‍ദ്ധിച്ചു,…

    Read More »
  • Kerala

    സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുതിക്കുന്നു

    പത്തനംതിട്ട: സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുതിക്കുന്നു.വേനലിൽ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് കാരണമായി പറയപ്പെടുന്നത്. വേനലിൽ പൊതുവെ ചെറുനാരങ്ങയുടെ വിലവർധിക്കാറുണ്ടെങ്കിലും ഇത്തവണ ജനുവരിയിൽ തന്നെ വില കുത്തനെ കൂടിയിരിക്കുകയാണ്. ദി​വ​സ​ങ്ങ​ള്‍ക്ക് മു​ൻപ് കി​ലോ​ക്ക് 50-60 രൂ​പ​യാ​യി​രു​ന്നു ചെ​റു​നാ​ര​ങ്ങ​യു​ടെ വി​ല. ഒ​രാ​ഴ്ച​ക്കി​ടെ അത്100- 130 എന്ന നിലയിലെത്തി. വേ​ന​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക​ന​ക്കു​മെ​ന്നി​രി​ക്കെ നാ​ര​ങ്ങ​യു​ടെ വി​ല ഇ​നി​യും ഉ​യ​രാനാണ് സാധ്യത. വൈറ്റമിൻ സി ധാരാളമുള്ളതിനാൽ ജനപ്രിയ പാനീയമായാണ് നാരങ്ങവെള്ളത്തെ പൊതുവെ കാണുന്നത്. താപനിലകൂടുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്താനും ചെറുനാരങ്ങ സഹായിക്കും.അതിനാൽ തന്നെ വേനൽക്കാലങ്ങളിൽ പിടിച്ചു പറിയാണ് ചെറുനാരങ്ങയ്ക്ക്. ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര പ്ര​ദേ​ശ്, ക​ര്‍ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും കേ​ര​ള​ത്തി​ലേ​ക്ക് ചെ​റു​നാ​ര​ങ്ങ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്.വേ​ന​ലി​ലെ ആ​വ​ശ്യ​ക​ത​ക്കൊ​പ്പം ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് ചെ​റു​നാ​ര​ങ്ങ വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു.

    Read More »
  • Social Media

    പ്ലാൻ കൃത്യമായിരിക്കണം; വീടു പണിയും മുൻപ് അറിയാം ഇക്കാര്യങ്ങൾ 

    വീട് പ്രിയപ്പെട്ടതാകുന്നത് വലിപ്പവും ആർഭാടവും കൊണ്ടല്ല, പ്ലാൻ കൃത്യമായതിന്റെയും ചെലവ് ചുരുക്കാൻ ഇടയായതിന്റെയുമൊക്കെ സന്തോഷം കൊണ്ടു കൂടിയാണ്… സ്വരുക്കൂട്ടി വച്ചതൊക്കെ എടുത്തു ചെലവാക്കി വീടുപണി മുന്നേറുമ്പോഴാകും ചെലവിന്റെ കാര്യത്തിൽ ശ്വാസം മുട്ടൽ തുടങ്ങുക.പണിയൊക്കെ തീർത്ത് സ്വസ്ഥമായി വീട്ടിൽ ഒന്നുറങ്ങാമെന്നു വച്ചാലോ? ലോണിനെക്കുറിച്ച് ഓർത്ത് സമാധാനം കിട്ടില്ല. വീടു നിർമാണത്തിനുള്ള ആദ്യപടി ബജറ്റാണ്. ബജറ്റ് പ്ലാൻ ചെയ്യുമ്പോൾ സാമ്പത്തിക സമ്മർദം അധികം ബാധിക്കാതിരിക്കാൻ റിവേഴ്സ് കാൽക്കുലേഷൻ നടത്താം. ആദ്യം വീടുപണിക്കായി ഉദ്ദേശിക്കുന്ന തുക തീരുമാനിക്കുക. ഇപ്പോഴത്തെ മാർക്കറ്റ് അനുസരിച്ച് 1600– 2000 രൂപയാണ് സ്ക്വയർ ഫീറ്റിനു ചെലവാകുന്ന നിരക്ക്. ഈ ഫിഗറിനിടയിലുള്ള ഒരു തുക തീരുമാനിക്കുക. ഇനി ആകെ തുകയെ സ്ക്വയർ ഫീറ്റ് നിരക്കു കൊണ്ട് ഹരിക്കുക. ഇതാണ് നിങ്ങളുടെ വീടിന്റെ സ്ക്വയർ ഫീറ്റ്. ഈ അളവിൽ വീടു പണിയുന്നതാണ് പോക്കറ്റ് കാലിയാകാതിരിക്കാൻ നല്ലത്. മറ്റൊന്നാണ് കാലാവധി.മുൻകൂട്ടി തീരുമാനിച്ച് ആ സമയത്തിനുള്ളിൽ പണി തീർക്കണം.ബജറ്റിന് വീടുപണി കാലാവധിയുമായി ബന്ധമുണ്ട്. ചുറ്റുമതിൽ, കിണർ, ഔട്ട്ഹൗസ്,…

    Read More »
  • Health

    നാൽപ്പതുകഴിഞ്ഞവർ ‘ജീവിക്കാൻ’ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു; വായിക്കാതെ പോകരുത്

    ജീവിതത്തിലെ പ്രത്യേക കാലഘട്ടമാണ് നാൽപ്പതുകൾ. ചെറുപ്പമാണോ എന്ന് ചോദിച്ചാൽ ഒന്ന് പരുങ്ങേണ്ടിവരും. എന്നാൽ വയസ്സായോ എന്ന് ചോദിച്ചാൽ ഒരിക്കലുമില്ല! വലിയ സാമൂഹികമാറ്റങ്ങൾ ഇതിനകം വന്നു. ടി.വി.യുടെ മുൻപിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്ന പുതിയ ശീലം വ്യാപകമായി. ഒപ്പം ആണ്ടിലൊരിക്കലോ മറ്റോ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചിരുന്നവരുടെ ഇടയിലേക്ക് ഈറ്റിങ് ഔട്ട് ഭക്ഷണസംസ്കാരവും കടന്നുവന്നു. ഫാസ്റ്റ്ഫുഡ് വിഭവങ്ങളും കഴിച്ച് ചടഞ്ഞിരിപ്പ് ശീലമാക്കിയവർക്ക് തടിയും വയറുമുണ്ടായി. ഇതിന്റെയെല്ലാം പ്രതിഫലനം ജീവിതത്തിലും തെളിയാൻ തുടങ്ങി. മിക്കവർക്കും പ്രഷറും ഷുഗറും കൊളസ്ട്രോളും ഫാറ്റി ലിവറുമൊക്കെയുണ്ട്. അരകിലോമീറ്റർ നടന്നാൽ കിതയ്ക്കുന്നവരാണേറെയും. പ്രകൃതിയുമായി ബന്ധമില്ലാത്ത തെറ്റായ ജീവിതശൈലിയാണ് ഈ മാറ്റത്തിന് കാരണം. ഊർജസ്വലമായി ജീവിക്കാൻ നാൽപ്പതുകഴിഞ്ഞവർ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഭക്ഷണം ആരോഗ്യകരവും പോഷകങ്ങൾ നിറഞ്ഞതും സമീകൃതവുമാകണം. നടക്കാനും സൈക്കിൾ ചവിട്ടാനും ശ്രദ്ധിക്കണം. ലഹരിവസ്തുക്കളോട് നോ പറയാൻ കഴിയണം. വർഷത്തിലൊരിക്കൽ മെഡിക്കൽ പരിശോധന നടത്താനും ശ്രദ്ധിക്കണം. പ്രഷറും ഷുഗറും കൊളസ്ട്രോളുമെല്ലാം എത്രയാണെന്നറിയണം. മാനസിക പിരിമുറുക്കം കുറയ്ക്കാൻ യോഗയും ധ്യാനവും ശീലമാക്കണം. ഈ ശ്രദ്ധയും കരുതലും…

    Read More »
  • Food

    ഉള്ളിത്തീയല്‍ വേറെ ലവലാണ് ! ഇതാ കിടിലൻ രുചിയില്‍ ഉള്ളിത്തീയല്‍ ഉണ്ടാക്കുന്ന വിധം

    ചോറിനൊപ്പം ഒരു തൊടുകറിയുണ്ടെങ്കിൽ ചോറ് ഇറങ്ങിപ്പോകുന്നതു പോലും നമ്മൾ അറിയുകയില്ല.ഇതാ പച്ചക്കറികൾ അധികം വേണ്ടാത്ത ഉള്ളിത്തീയല്‍ ഉണ്ടാക്കുന്ന വിധം. വേണ്ട സാധനങ്ങൾ ചെറിയുള്ളി- 500 ഗ്രാം കടുക്- അര ടീസ്പൂണ്‍ വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍ തേങ്ങ ചിരകിയത്- ഒരു കപ്പ് പെരുംജീരകം- അരടീസ്പൂണ്‍ കുരുമുളക്- ഒരു ടേബിള്‍സ്പൂണ്‍ വറ്റല്‍മുളക്- ആറെണ്ണം മുരിങ്ങക്കോല്‍- മൂന്നെണ്ണം ജീരകം- അരടീസ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് ശര്‍ക്കര- രണ്ട് ടേബിള്‍സ്പൂണ്‍ പുളിപിഴിഞ്ഞത്- അരക്കപ്പ് തയ്യാറാക്കുന്ന വിധം പാന്‍ചൂടാക്കി വറ്റല്‍മുളകും മല്ലിയും കുരുമുളകും കടുകും പെരുംജീരകവും വറുത്തെടുക്കുക. മറ്റൊരു പാനില്‍ തേങ്ങ വറുത്ത് നേരത്തെ ചൂടാക്കിയ കൂട്ട് ചേര്‍ത്ത് അരയ്ക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്‌ ജീരകവും കറിവേപ്പിലയും മഞ്ഞള്‍പ്പൊടിയും ഇടണം. ഇതിലേക്ക് നുറുക്കിയ ഉള്ളി, മുരിങ്ങക്കോല്‍, പുളിവെള്ളം എന്നിവ ചേര്‍ത്തോളൂ. ഇത് ഇളംതീയില്‍ 15 മിനിറ്റ് ചൂടാക്കുക. ഒടുവില്‍ ശര്‍ക്കരയും അരപ്പും ചേര്‍ത്ത് അഞ്ച് മിനിറ്റ് കൂടി ചൂടാക്കി അടുപ്പില്‍ നിന്ന് ഇറക്കാം.

    Read More »
  • LIFE

    ചൂട് കാലമാണ്; വൈദ്യുതി നിരക്കു കുറക്കാൻ ചില മാർഗ്ഗങ്ങൾ

    മാസ ബജറ്റിലേക്കു നോക്കുമ്പോൾ വൈദ്യുതി ബിൽ ഇന്ന് വലിയ ചിലവ് വരുന്ന ഒരു മേഖലയാണ്. വൈദ്യുതി ബിൽ അടയ്ക്കുന്നത് ഒരു പരിധിയിൽ കൂടുതൽ നീട്ടി വെയ്ക്കാനും സാധിക്കില്ല. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ വലിയ ഒരു അളവ് വരെ വൈദ്യുതി ബില്ലിൽ കുറവ് വരുത്താൻ സാധിക്കും. വർഷത്തിൽ 300 ദിവസവും സൂര്യപ്രകാശം നല്ലരീതിയിൽ ലഭിക്കുന്ന അപൂർവ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പുനരുപയോഗിക്കാവുന്ന ഈ ഊർജ്ജ സ്രോതസ്സിനെ ഇന്നും പലരും ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു വീടിന്റെ റൂഫ് ടോപ്പിൽ ഘടിപ്പിക്കാവുന്ന വിവിധ തരത്തിലുള്ള സോളാർ പാനലുകൾ ഇന്ന് ലഭ്യമാണ്.ഇവയുടെ തുടക്കത്തിലുള്ള ചിലവിനെ ഒരു ഒറ്റത്തവണ നിക്ഷേപമായി മാത്രമാണ് കാണേണ്ടത്. ദീർഘ കാലാടിസ്ഥാനത്തിൽ നൽകേണ്ടി വരുന്ന വൈദ്യുതി ചിലവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ലാഭകരം തന്നെയാണ്.   സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുള്ളതു കൊണ്ട് സബ്സിഡി നിരക്കിലും ഇവ ലഭ്യമാണ്. 50,000 രൂപയ്ക്ക് മികച്ച ഒരു സോളാർ പാനൽ സ്ഥാപിക്കാനുള്ള സ്കീമുകൾ ഇന്നു…

    Read More »
  • Business

    സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

    ചെലവുകള്‍ക്ക് ഡെബിറ്റ് കാർഡ് സ്വൈപ്പ് ചെയ്യുന്നവരാണോ? എങ്കില്‍ നിങ്ങളെ തേടിയും നിരവധിയായ ഓഫറുകള്‍ കാത്തിരിക്കുന്നുണ്ട്. മിക്ക ബാങ്കുകള്‍ക്കും ഡെബിറ്റ് കാർഡ് റിവാർഡ് പോയിന്റുകളുണ്ടെങ്കിലും ഉപഭോക്താക്കള്‍ പലപ്പോഴും ഉപയോഗിക്കുന്നില്ലെന്നതാണ് സത്യം. ചെലവാക്കിയ തുകയ്ക്ക് റിവാർഡും റിവാർഡ് ഉപയോഗിച്ച്‌ ചെലവാക്കലുകളും നടത്താൻ സാധിക്കും. എസ്ബിഐയുടെ റിവാർഡ് പോയിന്റും എങ്ങനെ ഇത് ഉപയോഗിക്കാമെന്നും നോക്കാം. ഡെബിറ്റ് കാർഡ് റിവാർഡ് പോയിന്റ് എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിക്കല്‍ കൂടാതെ ബില്ലടയ്ക്കാനും ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ പര്‍ച്ചേസുകള്‍, ഇന്ധനം നിറയ്ക്കല്‍, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി നിരവധി ഇടപാടുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഓരോ ഇടപാടിന് അനുസരിച്ചും ചെലവഴിക്കുന്ന തുകയ്ക്ക് അനുസരിച്ചും ബാങ്ക് റിവാര്‍ഡ് നല്‍കും. ഓരോ ബാങ്കിലും ഒരു റിവാർഡ് പോയിന്റിന് നിശ്ചിത തുകയുടെ മൂല്യം കല്‍പ്പിച്ചിട്ടുണ്ടാകും. ഇവ റഡീം ചെയ്യാൻ പറ്റുന്നത്രയും എണ്ണമെത്തുമ്ബോള്‍ ഇതിന് തുല്യമായ തുകയുടെ കൂപ്പണുകളായി പിന്‍വലിക്കാനും വാങ്ങലുകള്‍ക്ക് ഉപയോഗിക്കാനും സാധിക്കും. എസ്ബിഐ റിവാർഡ് സ്റ്റേറ്റ് ബാങ്ക് ഡെബിറ്റ് കാർഡ് ഉപഭോക്താക്കള്‍ക്കുള്ള ലോയല്‍റ്റി…

    Read More »
  • Social Media

    അങ്കമാലിയിലെ പ്രധാനമന്ത്രി; ജയ്‌ശ്രീറാം വിളിച്ച രേവതിയെ ട്രോളി സോഷ്യല്‍ മീഡിയ

    അയോധ്യ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിനെ അനുകൂലിച്ച്‌ ജയ്‌ശ്രീറാം വിളിച്ച നടി രേവതിയെ  ട്രോളി സോഷ്യല്‍ മീഡിയ. കിലുക്കം എന്ന ചിത്രത്തിലെ പോപ്പുലറായ അങ്കമാലിയിലെ പ്രധാനമന്ത്രി എന്ന ഭാഗം സൂചിപ്പിച്ചുകൊണ്ടാണ് ട്രോളുകള്‍. ഇനി രേവതിയെ അങ്കമാലിയിലെ പ്രധാനമന്ത്രിയാക്കാം എന്ന് ഉറപ്പ് വല്ലതും കൊടുത്തോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി ട്രോള്‍ ഗ്രൂപ്പുകളും അതിന് താഴെ വന്ന കമന്റുകളുമെല്ലാം ഇത്തരത്തില്‍ ഉള്ളതായിരുന്നു. വിദ്യാഭ്യാസമുള്ള മനുഷ്യർ ഇത്തരത്തില്‍ നിലപാടുകള്‍ സ്വീകരിക്കുമോ എന്നും, ബാബറിയുടെ ചരിത്രം അറിയാത്ത ആളല്ലലോ രേവതി എന്നും ചോദ്യങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസമാണ് ജയ് ശ്രീറാം വിളിച്ചുകൊണ്ട് താൻ വിശ്വാസിയാണെന്ന തരത്തില്‍ രേവതി ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത്.

    Read More »
  • India

    കേന്ദ്രം വാക്ക് പാലിച്ചില്ല;  ഫെബ്രുവരി 16 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷകർ

    ന്യൂഡൽഹി: കേന്ദ്ര സർക്കാർ നലകിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ച്‌ വീണ്ടും സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഫെബ്രുവരി 16 ന് ഭാരത് ബന്ദ് നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ വക്താവ് രാകേശ് ടികായത് പറഞ്ഞു. വിളകള്‍ക്ക് എം സ് പി ഉറപ്പ് നല്‍കുന്ന നിയമം നടപ്പിലാക്കാത്തതുള്‍പ്പെടെ രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം.സംയുക്ത കിസാന്‍ മോര്‍ച്ചയടക്കം എല്ലാ കര്‍ഷക സംഘടനകളും ബന്ദില്‍ സഹകരിക്കും. അന്നേ ദിവസം കര്‍ഷകര്‍ വയലില്‍ പോകാതെ സമരം ചെയ്യുമെന്നും ടിക്കായത്ത് പറഞ്ഞു. വാഹനാപകടങ്ങളില്‍ പെടുന്ന ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള പുതിയ കര്‍ശന നിയമങ്ങളില്‍ പ്രതിഷേധിച്ച ചരക്ക് വാഹന പ്രവര്‍ത്തകരും ബന്ദില്‍ പങ്കെടുക്കും.

    Read More »
Back to top button
error: