KeralaNEWS

തേക്കടിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ വിദേശവനിത കുഴഞ്ഞുവീണ് മരിച്ചു

കുമളി: തേക്കടിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ വിദേശവനിത കുഴഞ്ഞുവീണ് മരിച്ചു.ജർമൻ സ്വദേശിനി റോസ് മേരി റിങ്ക്സ് (75) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.ജർമനിയില്‍നിന്ന് 30 അംഗ സംഘത്തിന്‍റെ ഭാഗമായാണ് റോസ്മേരി ഇന്ത്യയിലെത്തിയത്.ഗ്രൂപ്പംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ റോസ് മേരിയെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Signature-ad

 മരുമകള്‍ ഹെലനും റോസ് മേരിക്കൊപ്പം തേക്കടിയിലെത്തിയിരുന്നു. തേക്കടി സന്ദർശനത്തിനുശേഷം ചൊവ്വാഴ്ച മടങ്ങിപ്പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

Back to top button
error: