ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ പകുതിയില്‍ പ്രതീക്ഷ നല്കുന്ന പ്രകടനത്തോടെയാണ് ഇന്ത്യ ഖത്തറിലെ യാത്ര ആരംഭിച്ചത്. എന്നാല്‍ 2-0 തോല്‍വിയില്‍ ശുഭാപ്തിവിശ്വാസം പെട്ടെന്ന് മങ്ങി. ഉസ്ബെക്കിസ്ഥാനോട് 3-0 ന് നാണംകെട്ട തോല്‍വിയും സിറിയയോട് 1-0ന് പരാജയപെട്ട് ഇന്ത്യ ഏഷ്യൻ കപ്പ് അവസാനിപ്പിച്ചു. 2023ലെ എഎഫ്സി ഏഷ്യൻ കപ്പിലെ പ്രകടനത്തേക്കാള്‍ പ്രാധാന്യമർഹിക്കുന്നതാണ് ഈ തിരിച്ചടി.
കഴിഞ്ഞ വർഷം ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ കിരീടം നേടിയ ഇന്ത്യ അതിനു പിറകെ സാഫ് കപ്പും സ്വന്തമാക്കിയിരുന്നു. ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ ഫിഫ റാങ്കിംഗില്‍ മുന്നിലുള്ള ലെബനനെനും കിര്‍ഗിസ്ഥാനെയും കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.ഇതോടെ 102 ൽ നിന്നും കഴിഞ്ഞ വർഷം 99-ാം റാങ്കിങ്ങിലേക്ക് ഇന്ത്യ കടന്നിരുന്നു.2019 ഏപ്രിലിൽ ഫിഫ പുറത്തുവിട്ട റാങ്കിങ്ങിൽ നൂറാം റാങ്കിന് പുറത്തായതിന് ശേഷം ആദ്യമായാണ് ഇന്ത്യ 100-നുള്ളിൽ തിരിച്ചെത്തുന്നത്