IndiaNEWS

പാക് കയ്യേറ്റ കാശ്മീർ തിരികെ പിടിക്കണം; അയോധ്യയിൽ പാക്കിസ്ഥാനെതിരെ മഹാ യാഗം

യോധ്യയിലെ രാമക്ഷേത്രാങ്കണത്തിലെ ഹനുമാൻ കോവിലിൽ പാക്കിസ്ഥാനെതിരെ മഹാ യാഗം. 1008 ഹോമങ്ങൾ ഒരുക്കി നടത്തുന്ന ഈ മഹാ യാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണ പ്രതിഷ്ഠ നടത്തുന്ന സമയത്ത് തന്നെ ആയിരുന്നു.

പാക്ക് അധിനിവേശ കാശ്മീർ പിടിച്ചെടുക്കാൻ ശക്തി തരണം എന്നും ആ ശക്തി നരേന്ദ്ര മോദിക്ക് നൽകണം എന്നുമായിരുന്നു ഹനുമാൻ കോവിലിലെ യാഗത്തിന്റെ മുഖ്യ ആവശ്യം.

അയോധ്യ എന്ന ആ​ഗ്രഹം സാക്ഷാത്കരിക്കാൻ സാധിച്ചുവെങ്കിൽ കാശ്മീരും തിരിച്ചുപിടിക്കാൻ  കഴിയുമെന്നും അതിന്  ഹനുമാന്റെ സഹായം തേടുകയായിരുന്നുവെന്നും യാഗത്തിന് ശേഷം നേതൃത്വം നൽകിയവർ പറഞ്ഞു.

Back to top button
error: