ദോഹ: 2025ല്‍ നടക്കുന്ന ഫിഫ അറബ് കപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്ന് കായിക യുവജന മന്ത്രിയും എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന്റെ പ്രദേശിക സംഘാടക സമിതി ചെയര്‍മാനുമായ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി പറഞ്ഞു.
ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് മത്സരങ്ങളിലെ ജനപങ്കാളിത്തം പ്രതീക്ഷിച്ചതിലും കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിഫ ലോകകപ്പ് ഉൾപ്പെടെ പ്രധാന കായിക മത്സരങ്ങള്‍ക്ക് വേദിയാകുന്നതിന് ഗള്‍ഫ് മേഖലകള്‍ പ്രാപ്തമാണെന്ന് തെളിയിക്കുന്നതാണിതെന്നും ലോകകപ്പ് ഫുട്ബാളും ഏഷ്യൻ കപ്പും ഉള്‍പ്പെടെ വമ്ബൻ കായിക മേളകള്‍ക്ക് വേദിയായ മണ്ണില്‍, ഇനി ഒളിമ്ബിക്സ് സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
2027 ലെ ഏഷ്യന്‍ കപ്പിനും 2034 ല്‍ ലോകകപ്പിനും വേദിയാകുന്ന സൗദി അറേബ്യയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.