ന്യൂഡൽഹി: കേന്ദ്ര സർക്കാർ നലകിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഫെബ്രുവരി 16 ന് ഭാരത് ബന്ദ് നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ വക്താവ് രാകേശ് ടികായത് പറഞ്ഞു.
വിളകള്‍ക്ക് എം സ് പി ഉറപ്പ് നല്‍കുന്ന നിയമം നടപ്പിലാക്കാത്തതുള്‍പ്പെടെ രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം.സംയുക്ത കിസാന്‍ മോര്‍ച്ചയടക്കം എല്ലാ കര്‍ഷക സംഘടനകളും ബന്ദില്‍ സഹകരിക്കും. അന്നേ ദിവസം കര്‍ഷകര്‍ വയലില്‍ പോകാതെ സമരം ചെയ്യുമെന്നും ടിക്കായത്ത് പറഞ്ഞു.
വാഹനാപകടങ്ങളില്‍ പെടുന്ന ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള പുതിയ കര്‍ശന നിയമങ്ങളില്‍ പ്രതിഷേധിച്ച ചരക്ക് വാഹന പ്രവര്‍ത്തകരും ബന്ദില്‍ പങ്കെടുക്കും.